അടിപതറി മുരളീധരന്‍ ചാനല്‍പുലികളും പ്രതിരോധത്തില്‍
കേന്ദ്രമന്ത്രി വി മുരളീധരന് സ്വര്‍ണകടത്ത്‌കേസില്‍ അടിപതറിയതോടെ അദ്ദേഹത്തിന്റെ വിശ്വസ്ഥരായി ചാനല്‍ മുറികളില്‍ കയറി ഇറങ്ങിയിരുന്ന ബി ജെ പി മുഖങ്ങളും പ്രതിരോധത്തിലായി.
നയതന്ത്ര ചാനലില്‍ സ്വര്‍ണം കടത്തിയ കേസില്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് എന്‍ഐഎ വ്യക്തമാക്കിയതോടെയാണ് വി മുരളീധരന്‍ വെട്ടിലായത്. നയതന്ത്ര ബാഗേജിലൂടെ വലിയ തോതില്‍ സ്വര്‍ണം കള്ളക്കടത്ത് നടത്തിയതില്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് ആദ്യമായി എന്‍ഐഎ സ്ഥിരീകരിച്ചിരിക്കുകയാണ്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് ഒരു പങ്കുമില്ലെന്ന് വാദിക്കുകയാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ ചെയ്തുകൊണ്ടിരുന്നത്. അതാണിപ്പോള്‍ കേന്ദ്രഏജന്‍സി പൊളിച്ചിരിക്കുന്നത്.
പ്രതികളുടെ റിമാന്‍ഡ് നീട്ടാന്‍ അപേക്ഷിച്ചുകൊണ്ട് എന്‍ഐഎ എറണാകുളം എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വി മുരളീധരന്റെ വാദങ്ങള്‍ പൊളിയ്ക്കുന്നതായി . കേസിലെ ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരുന്നതിന് വിദേശത്ത് അന്വേഷണം നടത്തണമെന്നും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഉന്നത പദവിയിലുള്ള വ്യക്തികള്‍ക്കെതിരെയും അന്വേഷണം നടത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടിലെ 9-ാം ഖണ്ഡികയില്‍ വ്യക്തമാക്കുന്നു.
ഇതോടെ സിപിഎമ്മിനെ ആക്രമിക്കാന്‍ മാത്രമായി കള്ളകഥയുമായി ചാനല്‍ മുറികളുടെ ശീതളിമയില്‍ സുഖിച്ചിരുന്ന സന്ദീപ് വാര്യരും, രാജേഷും , സുരേഷും അടക്കമുള്ള സംഘം ഇന്നലെ മുതല്‍ നിശബ്ദമായിരിക്കുകയാണ്. ഇവര്‍ക്ക് വേണ്ടി ചാനല്‍ ക്കാഫീസുകളില്‍ വിളിച്ച് സമയം അഭ്യര്‍ത്ഥിച്ചിരുന്ന രണ്ട് പത്രപ്രവര്‍ത്തകരും ഏതാണ് പണി അവസാനിപ്പിച്ച മട്ടാണ്.
കോണ്‍സുലേറ്റിന് സ്വര്‍ണക്കടത്തിലുള്ള പങ്ക് തുടക്കം മുതലേ വ്യക്തമായിരുന്നു. എന്നാല്‍,ബി ജെ പി ആ ഭാഗത്തേക്ക് നോക്കിയതേയില്ല. കള്ളക്കടത്തിന്റെ പങ്ക് പറ്റിയെന്ന് സംശയിക്കുന്ന അറ്റാഷെ ഇതിനിടയില്‍ രാജ്യം വിടുകയും ചെയ്തു.ഇത് വിവാദമായപ്പോഴാണ് അറ്റാഷെ സംശയത്തിന്റെ നിഴലില്‍ പോലും അല്ലെന്ന് വി മുരളീധരന്‍ പറഞ്ഞത്.
എന്‍ ഐ എ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ അഞ്ചാമത്തെ ഖണ്ഡിക വ്യക്തമാക്കുന്നത് പ്രധാന പ്രതി ഫൈസല്‍ ഫരീദ് ഉള്‍പ്പെടെ നാലു പേര്‍ യുഎഇയില്‍ ആണെന്നും അവര്‍ ഒളിവിലാണെന്നുമാണ്. ഈ പ്രതികളെ കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുന്നതിന് ഇന്റര്‍പോളുമായി ബന്ധപ്പെട്ട് ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായും കോടതിയെ എന്‍ഐഎ അറിയിക്കുന്നു. ഫൈസല്‍ ഫരീദിനെ ഇതുവരെ ചോദ്യം ചെയ്യാന്‍ എന്‍ഐഎക്ക് കഴിഞ്ഞിട്ടില്ലെന്ന് ഇതില്‍ നിന്ന് വ്യക്തം.
ദുബായിയില്‍ പോയിട്ടും എന്‍ഐഎക്ക് ഫൈസല്‍ ഫരീദിനെ കാണാന്‍ പോലും കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് പ്രതികള്‍ ഒളിവിലാണെന്ന് എന്‍ഐഎക്ക് പറയേണ്ടി വന്നത്.
യുഎഇയിലുള്ള പ്രതികളെ ഇന്ത്യയിലേക്ക് നിയമപ്രകാരം കൊണ്ടുവരുന്നതിന് ഒരു നടപടിയും ചെയ്തിട്ടില്ല എന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്ന കാര്യമാണ്.
അവിടെയുള്ള പ്രതികളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന നടപടി ഇതുവരെ ആരംഭിച്ചിട്ടില്ല. കുറ്റവാളികളെ കൈമാറുന്നതിന് യുഎഇയും ഇന്ത്യയും തമ്മില്‍ കരാറുണ്ട് എന്നിട്ടും പ്രതികളെ കൊണ്ടുവരാന്‍ നടപടിയെടുക്കാത്തത് ദുരൂഹമാണ്.
ഇവിടെയാണ് ബിജെപി മന്ത്രി കുടുങ്ങുന്നത്. പ്രതികളെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന ആളായി മാറിയിരിക്കുകയാണ് ഈ സഹമന്ത്രി
സ്വര്‍ണം വിദേശത്തുനിന്ന് അയച്ചവരെയും ഇവിടെ അതിന്റെ ഗുണഭോക്താകളായവരെയും കണ്ടുപിടിക്കണമെന്നാണ് മുഖ്യമന്ത്രിയും എല്‍ഡിഎഫും ഈ കേസിന്റെ തുടക്കം മുതലേ പറയുന്നതാണ്. എന്നാല്‍, ഇതുവരെ ഒരു അന്വേഷണ ഏജന്‍സിയും സ്വര്‍ണം എവിടേക്കാണ് പോയതെന്ന് അന്വേഷിച്ചിട്ടില്ല. ഈ വസ്തുത കോടയില്‍ കൊടുത്ത റിപ്പോര്‍ട്ട് പറയുന്നു. പത്താം ഖണ്ഡികയില്‍ പറയുന്നത് കള്ളക്കടത്ത് സ്വര്‍ണത്തിന്റെ ഉപയോക്തക്കളെയും ഗുണഭോക്താക്കളെയും കണ്ടെത്തേണ്ടതുണ്ട് എന്നാണ്.
നയതന്ത്ര ബാഗേജ് വഴിയാണ് സ്വര്‍ണം കടത്തിയതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ മാത്രം ഇപ്പോഴും സമ്മതിച്ചിട്ടില്ല. വെള്ളിയാഴ്ച്ച കോടതിയില്‍ എന്‍ഐഎ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും നയതന്ത്ര ബാഗേജ് വഴിയാണ്. ചുരുക്കത്തില്‍ എന്‍ഐഎ ഇന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വി മുരളീധരന്റെ നില കൂടുതല്‍ പരുങ്ങലില്‍ ആക്കിയിരിക്കുകയാണ്.