News Beyond Headlines

29 Friday
November

ബി ജെ പി തണലുതേടി കോണ്‍ഗ്രസ് നേതാക്കള്‍ , അണികള്‍ ചോരുമോ എന്ന് ആശങ്ക

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ബി ജെ പി പിന്‍തുണ തേടുന്നത് പാര്‍ട്ടിയില്‍ പുതിയ വിവാദം. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങള്‍ക്ക് കുടപിടിച്ചും , അത് പ്രോല്‍സാഹിപ്പിക്കാന്‍ പുതിയ പരാതികള്‍ കെട്ടിച്ചമച്ചു നടത്തുന്ന സമരം ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി ആകുമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ ഭീതി. ഒരു ഡസനിലേറെ കോണ്‍ഗ്രസ് നേതാക്കളുടെയും ബന്ധുക്കളുടെയും പരാതികളാണ് വിവിധ കേന്ദ്രഏജന്‍സികളുടെ മുന്നിലുള്ളത്. അതില്‍ പലതും ആ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ സജീവമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കുടപിടിച്ചാല്‍ ആ സമയം എങ്ങനെ മറിച്ചു പറയും എന്നാണ് അവരുടെ ചോദ്യം . പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധിയെയും , പ്രിയങ്കാ ഗാന്ധിയെയും മുള്‍മുനയില്‍ നിര്‍ത്താനുള്ള നീക്കത്തിലാണവര്‍. കേരളത്തില്‍ സി പി എം ഭരണത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം ബി ജെ പി യില്‍ നിന്ന് ഉണ്ടാവില്ല , മറിച്ച് കോണ്‍ഗ്രസ് അണികളെ തീവ്രതയില്‍ ആക്കി അവരെ പതുക്കെ ബിജെപി ക്യാമ്പിലേക്ക് അടുപ്പിക്കുകയാണന്ന് തിരിച്ചറിയണമെന്ന് ഇവര്‍ പറയുന്നു. ശബരിമല സമരം കഴിഞ്ഞപ്പോള്‍ പല നേതാക്കളും ബിജെപി ക്യാമ്പിനോട് അടുത്തത് ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്വര്‍ണക്കടത്തു വിഷയം സജീവമാക്കി നിര്‍ത്താനുള്ള രാഷ്ട്രീയ എതിരാളികളുടെ ശ്രമങ്ങളെ ചെറുക്കാന്‍ ശ്രമിക്കുമ്പോഴും അന്വേഷണ ഏജന്‍സികളുടെ നീക്കം എവിടെയെത്തുമെന്നാണ് പരിഭ്രമവും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. പരസ്യ പ്രതികരണത്തിനു മുതിരുന്നില്ലെങ്കിലും മുന്നണിയിലെ ഘടകകക്ഷികള്‍ ചിലരും മലബാര്‍ ബന്ധങ്ങളിലെ ആരോപണങ്ങളുടെ കുത്തൊഴുക്കിനൊടുവില്‍ ജനങ്ങളോട് വിശദീകരണം നടത്തേണ്ടി വരില്ലേ എന്ന സംശയം ഉന്നയിച്ചു കഴിഞ്ഞു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....