News Beyond Headlines

28 Thursday
November

മലബാര്‍ രാഷ്ട്രീയത്തില്‍ പിടിമുറുക്കാന്‍ കാന്തപുരം

ബിജെപിക്കൊപ്പം ഖുറാന്‍ വിതരണവിരുദ്ധ സമരത്തില്‍ ചേര്‍ന്ന ലീഗിനെ വെട്ടിലാക്കി മലബാര്‍ മേഖലയില്‍ പുതിയ രാഷ്ട്രീയ നീക്കം. ഇതുവരെ സജീവരാഷ്ട്രീയത്തില്‍ വലിയ ഇടപെടലുകള്‍ നടത്താതിരുന്ന കാന്തപുരം സുന്നിവിഭാഗം ലീഗിനെയും ബി ജെ പി യെയും തുറന്ന് എതിര്‍ത്തുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ്. ഡല്‍ഹിയില്‍ നിന്ന് തിരികെ എത്തി പി കെ ഫിറോസിനെകൊണ്ട് ചുടു ചോറു വാരിപ്പിക്കുന്ന കുഞ്ഞാലിക്കുട്ടിക്ക് പാര്‍ട്ടിക്കകത്തുനിന്നും പുറത്തുനിന്നും ഒരുപോലെ എതിര്‍പ്പ് നേരിടേണ്ടി വന്നിരിക്കുകയാണ്. എം കെ മുനീറിന്റെ നേതൃത്വത്തിലുള്ള വിഭാഗവും, സമസ്ത പോലുള്ള സംഘടനകളും പരിശുദ്ധ ഖുറാന്‍നെ കള്ളക്കടത്ത് കേസില്‍ വലിച്ചിഴയ്ക്കുന്ന സമരരീതിക്കെതിരെ ശക്ത വിയോജിപ്പ് കഴിഞ്ഞ ദിവസം പാണക്കാട്ട് എത്തി അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് കാന്തപുരത്തിന്റെ പരസ്യനീക്കം. സംസ്ഥാന സര്‍ക്കാരിനെതിരായ സമരനിരയില്‍ കോലീബി സഖ്യം ഒന്നിച്ച് അവതരിച്ചിരിക്കയാണെന്ന് കാന്തപുരം വിഭാഗം. കോണ്‍ഗ്രസിനും മുസ്ലിംലീഗിനും ബിജെപിക്കും ഒരേ ഭാഷയും സ്വരവും അജന്‍ഡയുമാണ്. ഭരണത്തുടര്‍ച്ചാ ഭീതിയാണിപ്പോഴത്തെ കോലാഹലങ്ങള്‍ക്ക് കാരണം. സ്വര്‍ണക്കടത്തോ ഖുര്‍ആന്‍ കടത്തോ ലൈഫ് മിഷനോ ഒന്നുമല്ല വിഷയമെന്നും കാന്തപുരം വിഭാഗം സുന്നികള്‍ വ്യക്തമാക്കുന്നു. മുഖപത്രമായ 'സിറാജി'ല്‍ ഒ എം തരുവണ- എഴുതിയ 'രാഷ്ട്രീയ ലാഭത്തിനുള്ള തീക്കളികള്‍' എന്ന ലേഖനത്തിലാണ് പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും രാഷ്ട്രീയ നീക്കത്തെ വിമര്‍ശിച്ചിരിക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ ചെന്നിത്തലയെയും സുരേന്ദ്രനെയും കുഞ്ഞാപ്പയെയും വച്ചുമാറിപ്പോകും. ചില്ലിക്കാശിന്റെ ചെലവില്ലാതെ മനോഹരമായി ബിജെപി അജന്‍ഡകള്‍ കേരളത്തില്‍ കോണ്‍ഗ്രസ് നടപ്പാക്കുകയാണ്. ലീഗ് ഉള്‍പ്പെടെയുള്ള യുഡിഎഫ് എന്ന വിശാല പ്ലാറ്റ്ഫോം, ഇടപാടില്‍ ബിജെപിക്ക് കിട്ടിയ അധിക ലാഭമാണ്. അതു തിരിച്ചറിഞ്ഞല്ലങ്കില്‍ കേരളത്തിനാണ് നാശമെന്ന് അവര്‍ പറയുന്നു. ജലീലിനെ രണ്ടര മണിക്കൂര്‍ ചോദ്യംചെയ്തത് പ്രശ്നമാകുന്നതും ചിദംബരത്തെ 70 മണിക്കൂര്‍ ചോദ്യം ചെയ്തത് വിഷയമല്ലാതാകുന്നതും വലതുമുന്നണി എത്തിയ സ്ഥലജലവിഭ്രമത്തിന്റെ അടയാളമാണ്. മന്ത്രി ജലീലിനെതിരായ ഈ പടപ്പുറപ്പാട് ആപത്ക്കരമാണ്. യുഎഇയുമായുള്ള സൗഹൃദത്തെയും കരുതലിനെയും സംശയത്തിന്റെയും അവിശ്വാസത്തിന്റെയും നിഴലില്‍ നിര്‍ത്തുന്ന നടപടികള്‍ ആത്മഹത്യാപരമായിരിക്കും. വച്ചത് ജലീലിനാണെങ്കിലും കൊളളുന്നത് ഒരു സമുദായത്തിന് ഒന്നാകെയാണ്. ചില്ലറ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഈ തീക്കളി കളിക്കരുതെന്നും ലേഖനം ഓര്‍മിപ്പിക്കുന്നു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....