മന്ത്രി ജലീലിനെതിരായ ആരോപണം പൊളിഞ്ഞതോടെ സാങ്കേതികത്വത്തില്‍ പിടിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമവുമായി മലയാളത്തിലെ മുന്‍നിര മാധ്യമങ്ങള്‍. സ്വര്‍ണകടത്തില്‍ മന്ത്രി ജലീലിനെ ഇഡി ചോദ്യം ചെയ് തു എന്ന വാര്‍ത്തയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങ ളായി കേരളത്തില്‍ പ്രചാരത്തില്‍ മുന്‍നിരയിലുള്ള മാധ്യമങ്ങള്‍ എല്ലാം കൊടുക്കുന്നത്. എന്നാല്‍ ആ കേസില്‍ തങ്ങള്‍ മന്ത്രിയെ ചോദ്യം ചെയ്തിട്ടില്ലന്ന് ഇഡി കൊച്ചി ഓഫീസും കേന്ദ്ര ഓഫീസും വിശദീകരിച്ചു ആ വിവരങ്ങള്‍ മാധ്യമങ്ങള്‍ വരികള്‍ക്കിടയില്‍ ഒളിപ്പിച്ചു. എന്നാല്‍ കേസ് അന്വേഷണം പൂര്‍ത്തിയാകാത്ത കേസില്‍ ക്‌ളീന്‍ ചിറ്റ് നല്‍കിയോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടി നല്‍കിയത് വലിയ വാര്‍ത്ത ആക്കുകയും ചെയ്തു. മന്ത്രി ജലീലുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കുന്ന ഇഡി വിങ്ങ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ തങ്ങളുടെ അന്വേഷണ വിവരങ്ങള്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിയെ ചോദ്യം ചെയ്തു, ഖുറാന്‍ വിതരണം, സ്വത്ത് വിവരങ്ങള്‍ എന്നിവ സംബന്ധിച്ച പരാതിയില്‍ ആണ് പ്‌രിശോധന നടത്തിയത് . അതില്‍ മന്ത്രി നല്‍കിയ മറുപടി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കി , തൃപ് തികരമാണ്. നിലവില്‍ ഇനി ചോദ്യം ചെയ്യേണ്ട കാര്യമില്ല എന്നു പറഞ്ഞു. ഈ വിവരം ഇ ഡി മേധാവി മാധ്യമങ്ങളോട് പറയണമെങ്കില്‍ കേസിന്റെ മുഴുവന്‍ അന്വേഷണവും പൂര്‍ത്തിയാക്കി ആ റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ മുന്നിലോ , കോടതിയിലോ എത്തണം. എങ്കില്‍ മാത്രമേ രാജ്യത്തിന്റെ ഏതോ ഒരു ഭാഗത്ത് തന്റെ കീഴിലെ ഉദ്യോഗസ്ഥര്‍ നടത്തുന്ന ഒരു കേസിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് മറുപടി നല്‍കാന്‍ സാധിക്കൂ. അതുവരെ ക്‌ളീന്‍ ചിറ്റെന്നോ, കേസില്‍ പ്രതിയെന്നോ ഇഡി മേധാവിയോ , കേന്ദ്രസര്‍ക്കാരോ പറയില്ല. ഇതാണ് തങ്ങളുടെ കഥകള്‍ക്ക് ഒരു ദിവസം കൂടി ആയുസ് നല്‍കാന്‍ മാധ്യമങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ രാഷ്ട്രീയ പകപോക്കലിനായി ദുരാരോപണങ്ങളുന്നയിച്ച് ബിജെപിക്കൊപ്പം സമരാഭാസം നടത്തുന്ന മുസ്ലിംലീഗും കോണ്‍ഗ്രസും കൊച്ചി ഓഫീസിലെ മറുപടിയില്‍ നിലംപരിശായി. അനാവശ്യ വിവാദം കുത്തിപ്പൊക്കിയത് തിരിച്ചടിയാകുന്ന ഭീതിയില്‍ പ്രതിപക്ഷ നേതാവ് തന്നെ ആരോപണം പിന്‍വലിച്ച് മലക്കം മറിയുകയും ചെയ്തു. ലീഗാകട്ടെ ജലീല്‍ ഉന്നയിച്ച ചോദ്യങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നുപോലുമറിയാതെ വെട്ടിലായി. താന്‍ തെറ്റു ചെയ്‌തെന്ന് ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ്? തങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ തൊട്ട് പറഞ്ഞാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്നാണ് കെ ടി ജലീല്‍ കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. വസ്തുതയുടെ മുടിനാരിഴപോലുമില്ലാത്ത ആരോപണങ്ങളുന്നയിച്ച് തന്നെ വേട്ടയാടുന്നതിനെതിരെ മന്ത്രിയുടെ ഉള്ളില്‍ത്തട്ടിയ വാക്കുകള്‍ പൊതുസമൂഹത്തില്‍ വലിയ ചലനം സൃഷ്ടിച്ചു. റമദാന്‍ മാസത്തില്‍ സക്കാത്തിന്റെ ഭാഗമായി നല്‍കാനായി യുഎഇ കോണ്‍സുലേറ്റ് ഏല്‍പ്പിച്ച ഖുര്‍ആന്‍ പാക്കറ്റുകള്‍ വിതരണം ചെയ്യുന്നത് തെറ്റാണെന്ന് ലീഗും പാണക്കാട് തങ്ങളും പറഞ്ഞാല്‍ അത് തിരിച്ചുകൊടുക്കാമെന്നും ജലീല്‍ വ്യക്തമാക്കി. റമദാന്‍ കാലത്ത് പതിവുപോലെ കിറ്റും ഖുര്‍ആനും വിതരണം ചെയ്തത് തികച്ചും നിയമപരമായാണ്. ഇതിനെ സ്വര്‍ണക്കടത്തുമായി ബന്ധിപ്പിക്കാന്‍ ബിജെപി നടത്തിയ ശ്രമത്തിനൊപ്പം ചേര്‍ന്നത് തെറ്റായിപ്പോയെന്ന് ലീഗിലും കോണ്‍ഗ്രസിലും ഒരുവിഭാഗത്തിന് അഭിപ്രായമുണ്ട്. ജലീലിന്റെ മറുപടി കുറിക്കുകൊള്ളുന്നതാണെന്നും യുഡിഎഫ് നേതൃത്വം വടികൊടുത്ത് അടിവാങ്ങിയെന്നും ചില കെപിസിസി ഭാരവാഹികള്‍ തന്നെ നേതൃത്വത്തെ അറിയിച്ചു. ലീഗിന്റെ പ്രദേശിക കമ്മിറ്റികളും ആശങ്ക അറിയിച്ചു. പണി പാളിയെന്ന തിരിച്ചറിവിലാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിന്നനില്‍പ്പില്‍ മലക്കം മറിഞ്ഞത്. കെ ടി ജലീലിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് പറഞ്ഞിട്ടേയില്ലെന്നാണ് ചെന്നിത്തല ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതേക്കുറിച്ചുള്ള തുടര്‍ചോദ്യങ്ങളില്‍നിന്ന് പ്രതിപക്ഷനേതാവ് ഒഴിഞ്ഞുമാറുകയും ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....