ഹൈക്കമാന്റിനെ വിറപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി, വേണ്ടിവന്നാല്‍ ബലപരീക്ഷണം
ഡല്‍ഹി രാഷ്ട്രീയത്തിലെ പിടിപൂര്‍ണമായി അയഞ്ഞതോടെ തന്റെയും അനുയായികളുടെയും ചൊല്‍പ്പടിക്ക് നേതാക്കളെ എത്തിക്കാന്‍ നിയമസഭാ സുവര്‍ണ്ണ ജൂബിലി ആഘോഷം മറയാക്കി ഉമ്മന്‍ചാണ്ടിയുടെ നീക്കം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും , അതിനു ശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും തന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ച ഹൈക്കാമാന്റിനെ സ്വന്തം സ്വാധീനം ബോധ്യപ്പെടുത്താനുള്ള കരു നീക്കങ്ങളാണ് സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ പേരില്‍ ഒരുക്കിയിരിക്കുന്നത്.
സോണിയാഗാന്ധി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും എന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇതന്റെ മറ്റൊരു പരിപാടികളെക്കുറിച്ചും എഐസിസി ക്കോ കെപിസിസി ക്കോ വലിയ ധാരണയില്ല.പരി പാടിയുടെ ഫണ്ട് കണ്ടത്തെന്നുന്നതും, എല്ലാ ആസൂത്രണം ചെയ്യുന്നതും കെ സി ജോസഫിന്റെ നേതൃത്വത്തിലാണ്. കോട്ടയം എംഎല്‍എ എന്ന നിലയില്‍ പേരിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മാത്രം.
ആന്റണിയോട് കൂടുതല്‍ വിധേയത്വം കാണിക്കുന്നതാണ് ഉമ്മന്‍ചാണ്ടി വിശ്വസ്ഥര്‍ തിരുവഞ്ചൂരിനെ അകറ്റി നിര്‍ത്താന്‍ കാരണം. കേരളത്തിലെ എല്ലാ നിയമസഭാമണ്ഡലങ്ങളിലും സമ്മേളനങ്ങളും ശക്തിതെളിയിക്കലും ഉണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രി സ്ഥാനത്തില്‍ ധാരണ, തന്റെ വിശ്‌സ്ഥരുടെ സീറ്റ് ഉറപ്പിക്കല്‍ പാര്‍ട്ടിയില്‍ നഷ്ടപ്പെട്ട മേധവിത്വം തിരിച്ചുപിടിക്കല്‍ എന്നിവയാണ് ലക്ഷ്യം. ഒരു വര്‍ഷത്തേക്കാണ് പരിപാടി.
ഇതിന് വഴങ്ങാതെ രാഹുല്‍ ഗാന്ധിയും സോണിയയും കടും പിടുത്തം തുടര്‍ന്നാല്‍ സ്വന്തം പാര്‍ട്ടി എന്നതാണ് ഉമ്മന്‍ചാണ്ടി വിശ്വസ്ഥരുടെ തീരുമാനം. കഴിഞ്ഞ ഒരു വര്‍ഷമായി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ അണിയറപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നിയന്ത്രിക്കുന്നത് ചാണ്ടി ഉമ്മനാണ്.
ശബരിനാഥിന്റെ നേതൃത്വത്തില്‍ ഒദ്യോഗിക യൂത്ത് കോണ്‍ഗ്രസ് ഉണ്ടങ്കില്‍ സിഒ സ്‌ക്വാഡ് എന്ന ചുരുക്കപ്പേരില്‍ എല്ലാ മണ്ഡലങ്ങളിലും ചാണ്ടിഉമ്മന്‍ വിശ്വസ്ഥരുടെ ഗ്രൂപ്പും ലൈവാണ്. എ ഗ്രൂപ്പ് എന്ന് പറഞ്ഞ് നില്‍ക്കുന്ന യുവജന നേതാക്കള്‍ക്ക് പുറമെയാണ് ഇത്.
ഇവരെ വെറുതെ രാഷ്ട്രീയത്തിന് ഉപയോഗിക്കുകയല്ല പലര്‍ക്കും ജീവിത സാഹചര്യങ്ങളും ഒരുക്കി നല്‍കിയാണ് ഒപ്പം കൊണ്ടു നടക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് യുവജന നേതാക്കളില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും അണികളുള്ള നേതാവായി ചാണ്ടിഉമ്മന്‍ മാറിക്കഴിഞ്ഞു. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചാണ്ടി ഉമ്മന് മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളുമായി അടുത്ത ബന്ധമാണ്.
രാഹുല്‍വിരുദ്ധരുമായി മികച്ച സൗഹൃദം സൂക്ഷിക്കുന്നത് കെ സി വേണുഗോപാലിനും, ആന്റണിക്കും അനിഷ്ടം ഉണ്ടാക്കിയിട്ടുണ്ട്.
കഴിഞ്ഞ നാലു വര്‍ഷം രമേശ് ചെന്നിത്തല ഉമ്മന്‍ചാണ്ടിയെ പൂര്‍ണമായി അവഗണിച്ചതും, നിയമസഭാ സുവര്‍ണ ജൂബിലി സംബന്ധിച്ച് സഭയില്‍ ഒന്നും അവതരിപ്പിക്കാതിരുന്നതും എ ഗ്രൂപ്പ് നേതാക്കളില്‍ കടുത്ത അമര്‍ഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. താഴേത്തട്ടില്‍ ആള്‍ബലമുള്ള ഉമ്മന്‍ചാണ്ടിക്കൊപ്പമാണ് കുഞ്ഞാലിക്കുട്ടിയും , അതിനാല്‍ ഇപ്പോഴത്തെ നീക്കത്തെ ഗൗരവമായിട്ടാണ് ഡല്‍ഹി നേതാക്കള്‍ കാണുന്നത്.
ഹൈക്കമാന്റിനോട് വെല്ലുവിളക്കുന്ന രീതിയോടെ ഒത്തുപോകാന്‍ ആവില്ലന്ന് എ കെ ആന്റണി നേരിട്ട് അറിയിച്ചിട്ടുണ്ട്. തന്റെ അതൃപ്തി സൂചിപ്പിക്കാനായി സുവര്‍ണ ജൂബിലിക്കായി ലേഖനം തയാറാക്കി നല്‍കണം എന്ന ആവശ്യവും അദ്ദേഹം നിരസിച്ചു പകരം താന്‍ പ്രസംഗിച്ചോളാം എന്ന മറുപടിയാണ് നല്‍കിയത്.
ആഘോഷം കേരളത്തിലെ ഏറ്റവും വലിയ പരിപാടി ആക്കാന്‍ പിന്‍തുണ നല്‍കുന്ന മാധ്യമത്തെ ഉപയോഗിച്ച് അന്നേ ദിവസം ഒരു പ്രത്യേക ഫീച്ചര്‍ ആന്റണിയുടേതായി കൊടുപ്പിക്കാനുള്ള ശ്രമത്തിലാണ് ഉമ്മന്‍ചാണ്ടി.