News Beyond Headlines

28 Thursday
November

മുസ്‌ളീം ഐക്യം പൊളിഞ്ഞു , ജലീലിനെതിരെ ഹാലിളകി കുഞ്ഞാലിക്കുട്ടി

കേരളത്തിലേക്കുള്ള മടങ്ങി വരവിന് പൊലിമകൂട്ടാന്‍  പുതിയ ജാതീയ ചേരി സൃഷ്ടിക്കാനുള്ള കുഞ്ഞാലക്കുട്ടിയുടെ തന്ത്രം തകര്‍ത്തത് കെ ടി ജലീലിനെതിരായ പ്രക്ഷോഭത്തിന് കാരണം. യു ഡി എഫിന് പുറത്ത് സഖ്യത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി അടക്കം പല സംഘടനകളെയും ഒന്നിപ്പിച്ച് മലബാര്‍ രാഷ്ട്രീയത്തില്‍ ഇടതുമുന്നണിക്ക് എതിരായി അണിനിരത്താന്‍ ഇടി മുഹമദ് ബഷീറും, കെ പി എ മജീദു പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് തുടക്കമിട്ട നീക്കമാണ് കഴിഞ്ഞ രണ്ടുമാസമായി വീണ്ടും സജീവമായത്. കുഞ്ഞാലിക്കുട്ടി ഇവര്‍ക്ക് വേണ്ട പിന്‍തുണയുമായി കേരളത്തിലേക്ക് എത്തിയതോടെ ആയിരുന്നു ഇതിന് വേഗം കൂടിയത് . ഉമ്മന്‍ചാണ്ടിയുടെ പിന്‍തുണ കൂടി ലഭിച്ചതോടെ അതിന് വേഗം കൂടി. എല്ലാ സംഘടനകളെയും ഇടതുപക്ഷ വിരുദ്ധ ചേരിയില്‍ എത്തിക്കാനായിരുന്നു നീക്കം. കഴിഞ്ഞ മാസം ഇതിന്റെ അവസാനഘട്ട പ്രഖ്യാപനം നടത്താനിരിക്കെയാണ് ഇതില്‍ പല സംഘടനകള്‍ക്കും നല്ല ട്രാക്ക റെക്കോഡ് അല്ല എന്ന കാരണം ചൂണ്ടിക്കാട്ടി സമസ്തയും , കാന്തപുരം വിഭാഗവും പിന്‍മാറിയത്. കുഞ്ഞാലിക്കുട്ടിയുടെ ഈ സ്വപ്‌ന നീക്കത്തെ തകര്‍ക്കുന്നതായി. മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തില്‍ ഒരു സംഘം രാഷ്ട്രീയ പ്രവര്‍ത്തകര്‍ നടത്തിയ നീക്കമാണ് പ്രമുഖ മുസ്‌ളീം സമുദായ സംഘടനകള്‍ അതില്‍ നിന്ന് പിന്‍തിരിയാന്‍ കാരണമായത്. ലീഗ് അക്കൗണ്ടില്‍ എസ് ഡി പി ഐ , ഫെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ക്ക് നിയമസഭാ സീറ്റായിരുന്നു വാഗ് ദാനം . ഒറ്റയടിക്ക് അത് തകര്‍ന്നതോടെ ജലീലിനെതിരെ തെരുവു യുദ്ധം പ്രഖ്യാപിച്ച് ഇവര്‍ ഒന്നിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാന തലത്തില്‍ ധാരണയില്‍ എത്താനായിരുന്നു നീക്കം. ആദ്യഘട്ടത്തില്‍ വിജയം നേടിയാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫില്‍ 35 സീറ്റില്‍ മത്‌സരിക്കാനായിരുന്നു ലീഗ്‌ലക്ഷ്യമിട്ടിരുന്നത്. ഇതുവരെ മത്‌സരിക്കാത്ത കോട്ടയം, ആലപ്പുഴ ജില്ലവരെ എസ് ഡി ഐ അക്കൗണ്ടില്‍ ലീഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇഡിയുടെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ മുഖ്യമന്ത്രിയേയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ജലീല്‍ ധരിപ്പിച്ചിരുന്നു. ജലീലിന്റെ വിശദീകരണത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് സംശയങ്ങളില്ല. ആരോപണം ഉയര്‍ന്നാല്‍ മന്ത്രിമാര്‍ രാജിവച്ച് മാറുന്നത് ഉചിതമല്ലെന്നാണ് ഈ മന്ത്രിസഭയിലെ മുന്‍ രാജികള്‍ പഠിപ്പിച്ചതെന്നാണ് സിപിഎം നിലപാട്. വെള്ളിയാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ സിപിഎം ജലീലിനെതിരെ ഉയരുന്ന ആക്ഷേപങ്ങളുടെ വസ്തുത മുന്നണിയെ അറിയിക്കും. എന്നാല്‍ ജലീല്‍ രാജി വയ്ക്കും വരെ സമരമെന്ന പ്രഖ്യാപനത്തില്‍ നിന്നും പിന്നോട്ടില്ലന്നാണ് കുഞ്ഞാലിക്കുട്ടിയുടെ നിലപാട്. ജലീലിനെ വഴിയില്‍ തടയുന്ന സമരരീതി തുടരും. സമരത്തിന്റെ ശൈലി കൂടുതല്‍ കടുപ്പിക്കുന്നതും.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....