News Beyond Headlines

28 Thursday
November

പ്രതികൂല കാലാവസ്ഥയിൽ ഇനി റൺവേ കാണാം

കോഴിക്കോട് വിമാനത്താവളത്തിലെ ഒരു ഐഎൽഎസ് (ഇൻസ്ട്രുമെന്റൽ ലാൻഡിങ് സിസ്റ്റം) പ്രവർത്തനസജ്ജമായി. കാലിബ്രേഷൻ വിമാനമെത്തി പരിശോധന നടത്തി കൃത്യത ഉറപ്പുവരുത്തി. മറ്റൊന്ന് നന്നാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
പ്രതികൂല കാലാവസ്ഥയിൽ വൈമാനികർക്ക് റൺവേ കാണാൻ സഹായകമാകുന്ന സംവിധാനമാണ് ഐഎൽഎസ്. 2 ഐഎൽഎസ് ആണു കരിപ്പൂരിൽ ഉള്ളത്. ഒന്ന് കഴിഞ്ഞ മാസം 7നു വിമാനാപകടത്തെത്തുടർന്നു കേടായിരുന്നു. മറ്റൊന്നു കഴിഞ്ഞ ദിവസവും കേടായി. ഇതോടെ ശക്തമായ മഴയിൽ വിമാനം ഇറങ്ങാനാകാതെ തിരിച്ചുവിടേണ്ടി വന്നിരുന്നു. കഴിഞ്ഞ ദിവസം കേടായ ഐഎൽഎസ് ആണു നന്നാക്കിയത്. ഫ്ലൈറ്റ് ഇൻസ്പെക്ടർ നവീൻ ഡോഡിയുടെ നേതൃത്വത്തിൽ കാലിബ്രേഷൻ വിമാനത്തിൽനിന്നു നിർദേശങ്ങൾ നൽകി.‍ കമ്യൂണിക്കേഷൻ മേധാവി മുനീർ മാടമ്പാട്ട്, ഉദ്യോഗസ്ഥരായ കെ.അനിൽകുമാർ, എൻ.നന്ദകുമാർ, മുജീബ് അലി, വിപിൻ ദാസ് എന്നിവരുടെ നേതൃത്വത്തിൽ കൃത്യത വരുത്തി. അപകടത്തിൽപ്പെട്ട വിമാനം തട്ടി കേടായ ഐഎൽഎസിന്റെ ആന്റിന, ലോക്കലൈസർ എന്നിവ നന്നാക്കുന്ന ജോലി പുരോഗമിക്കുകയാണ്.   കരിപ്പൂർ∙ വിമാനാപകടവും മൺസൂൺ സീസണും കണക്കിലെടുത്ത് കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്കു താൽക്കാലിക നിയന്ത്രണമുണ്ടെന്ന് ഡിജിസിഎ രേഖാമൂലം സൗദി എയർലൈൻസ് അധികൃതരെ അറിയിച്ചു. കഴിഞ്ഞ മാസം 7ന് കരിപ്പൂരിലുണ്ടായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ വലിയ വിമാനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, രേഖാമൂലമുള്ള അറിയിപ്പ് വിമാനക്കമ്പനിക്കോ കോഴിക്കോട് വിമാനത്താവളം അധികൃതർക്കോ ഇതുവരെ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ഇന്നു ജിദ്ദയിൽനിന്നു വലിയ വിമാനം കോഴിക്കോട്ടേക്കും തിരിച്ചും സർവീസ് നടത്തുന്നതിനു സൗദി എയർലൈൻസ് രേഖാമൂലം ഡിജിസിഎയോട് അനുമതി തേടിയിരുന്നു. ഇതിനു ഡിജിസിഎ ഡപ്യൂട്ടി ഡയറക്ടർ ജനറൽ രേഖാമൂലം നൽകിയ മറുപടിയിലാണ്, വിമാനാപകടവും മൺസൂൺ സീസണും കണക്കിലെടുത്ത്, ബന്ധപ്പെട്ട അതോറിറ്റി വലിയ വിമാന സർവീസ് താൽക്കാലികമായി വിലക്കിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയത്. അതേസമയം, വലിയ വിമാനങ്ങൾക്കുള്ള നിയന്ത്രണത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....