അനാവശ്യമായ സംഘര്‍ഷമാണ് പ്രതിപക്ഷ സംഘടനകള്‍ സംസ്ഥാനത്ത് ഉണ്ടാക്കുന്നതെന്ന് അവര്‍ തന്നെ കേരളത്തിലെ ജനങ്ങളോട് പറയണം.. എന്തിനാണവര്‍ സമരം നടത്തുന്നത്. ഇഡി ചോദ്യം ചെയ്തതിന്റെ പേരില്‍ മന്ത്രി കെ ടി ജലീല്‍ രാജിവയ്ക്കേണ്ട കാര്യമില്ലന്ന് ഭൂരിപക്ഷം പൊതുപ്രവര്‍ത്തകരും പറഞ്ഞു കഴിഞ്ഞു. മറിച്ച് തെറ്റുകാരനെന്ന് ഇഡി കണ്ടെത്തിയാല്‍ ആ നിമിഷം സ്ഥാനം ഒഴിയണം . കഴിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മണിക്കൂറുകളോളം അന്വേഷണ ഏജന്‍സികള്‍ ഇവിടെ ചോദ്യം ചെയ്തിട്ടില്ലേ. അന്ന് ആരെങ്കിലും രാജിവെച്ചിരുന്നോ. മന്ത്രി കെ ടി ജലിലിനോട് ചില കാര്യങ്ങള്‍ ഇ ഡി ചോദിച്ചറിയുക മാത്രമാണ് നടന്നിട്ടുള്ളത്. അതിന് ഇത്രമാത്രം പ്രശ്‌നങ്ങള്‍ ഉണ്ടാക്കേണ്ട കാര്യമുണ്ടോ. എന്ന് സമരം നടത്തുന്ന നേതാക്കള്‍ ആലോചിക്കണം. കേന്ദ്രമന്ത്രിമാര്‍ കോടതിക്ക് മുന്നില്‍ പത്തിയത് കൂട്ടക്കൊല കേസില്‍ വരെയാണ് എന്നത് ഇന്നലെ നടന്ന സത്യം. അതൊക്കെ ചോദിച്ചാല്‍ പറയും മന്ത്രിയെ വിളിച്ച് കാര്യങ്ങള്‍ ചോദിക്കുന്നതില് തെറ്റായി ഒന്നും ഇല്ല. കഴിഞ്ഞ മന്ത്രിസഭയില്‍ ഏത് മന്ത്രിമാരാ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവായിട്ടുള്ളത് . കേരള മന്ത്രിസഭയിലെ മന്ത്രിയില്‍ നിന്ന് വിവരങ്ങള്‍ തേടി എന്ന് എന്‍ ഐ എ ഡല്‍ഹിയില്‍ വ്യക്തമാക്കിയതിനു പിന്നാലെ കേരളത്തില്‍ പുകിലുതുടങ്ങി. ശരിയാണ് ഭരണഘടനയില്‍ തൊട്ടു സത്യം ചെയ്ത് സംസ്ഥാനത്തിന്റെ ഭരണം ഏറ്റെടുക്കുന്ന വ്യക്തി ആരായാലും അദ്ദേഹം ഒരിക്കലും ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ തെറ്റുകള്‍ ചെയ്യുന്ന ആള്‍ ആവരുത്. അതുകൊണ്ടു തന്നെയാണ് രാജി ആവശ്യം ഉയരുന്നത്. പക്ഷെ ഒരു സംശയം മന്ത്രി ജലീലില്‍ എന്തിനാണ് രാജി വയ്‌ക്കേണ്ടത് , അദ്ദേഹം ചെയത തെറ്റ് എന്താണ്. അത് ചോദിക്കുമ്പോള്‍ ആര്‍ക്കും മിണ്ടാട്ടമില്ല. പത്രങ്ങളിലും ചാനലുകളിലും വാര്‍ത്ത വന്നല്ലോ, സ്വപ്‌ന സുരേഷുമായുള്ള ബന്ധത്തെക്കുറിച്ചാണ് എന്ന് . എന്നാല്‍ അങ്ങനെയാണോ, സ്വര്‍ണകടത്ത് കേസിലാണോ മന്ത്രിയെ ഇഡി വിളിപ്പിച്ചത് അല്ല, എന്ന് ഇഡി തന്നെ പറയുന്നു. പക്ഷെ ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന കോണ്‍ഗ്രസ് ബുദ്ധിതന്നെയാണ് ഇതില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഈ കേസിന്റെ വാര്‍ത്തകള്‍ തുടങ്ങുന്ന ആദ്യദിവസങ്ങളില്‍ സ്വപ്‌ന മന്ത്രി ജലീലിനെ വിളിച്ചു എന്ന വാര്‍ത്ത പുറത്തു വരുന്നു. അന്ന് മന്ത്രി തന്നെ ഒരു പത്രസമ്മേളനം വിളിക്കുന്നു. തന്നെ സ്വപ്‌ന വിളിച്ചതിന്റെയും, തനിക്ക് യു എ ഇ കോണ്‍സുലേറ്റില്‍ നിന്ന് റംസാന്‍ കിറ്റുകള്‍ നല്‍കാം എന്നു പറഞ്ഞ് കോണ്‍സുലേറ്റ് അധികാരി വാട്‌സാപ്പ് മെസേജുകള്‍ അയച്ചതിന്റെ വിവരങ്ങളും പുറത്തുവിടുന്നു. അതിനൊപ്പം ഖുറാനും നല്‍കിയിരുന്നു എന്ന് മന്ത്രി വ്യക്തമാക്കുന്നു. ഇനിയാണ് കളിമാറുന്നത്. മന്ത്രിയുടെ പത്രസമ്മേളനം കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ വിദേശ സംഭാവന നിയന്ത്രണ വിഭാഗത്തിന് പരാതി നല്‍കി . ആര് നല്‍കി , യൂത്ത് കോണ്‍ഗ്രസ് നേതാവ് സിദ്ദിഖ് പന്താവൂര്‍. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി ചേര്‍ന്ന് നിയന്ത്രണങ്ങള്‍ ലംഘിച്ച് വിദേശ സംഭാവന സ്വീകരിച്ചു എന്നാരോപിച്ചായിരുന്നു പരാതി. അതു കഴിഞ്ഞ് മറ്റൊരു പരാതി കൂടി എത്തി , അത് പ്രധാനമന്ത്രിക്കായിരുന്നു പരാതി നല്‍കിയത് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹനാല്‍ അതില്‍ ആരോപിച്ചിരുന്ന കുറ്റം ഫോറിന്‍ കോണ്‍ട്രിബൂഷന്‍ റെഗുലേറ്ററി ആക്റ്റ് (ഫെറ) ലംഘിച്ചെുന്ന് ആരോപിച്ചാണ് പരാതി. ഫെറ ലംഘനത്തിന്റെ തെളിവുകള്‍ മന്ത്രി തന്നെ പുറത്തു വിട്ടതായും കുറ്റസമ്മതം നടത്തിയതായും പരാതിയില്‍ പറയുന്നു ( പത്രസമ്മേളനത്തില്‍ വിതരണം ചെയ്ത ഫോണ്‍ രേഖകള്‍). ഈ രണ്ടു പരാതികളും ബന്ധപ്പെട്ട ഏര്‍ജന്‍സിക്ക് കൈമാറും എന്ന് അറിയിപ്പ് ലഭിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചയായി ഈ കേസിന്റെ വിവിധ കാര്യങ്ങള്‍ പരിശോധിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഇന്നലെ കേസില്‍ പരാതിക്കാര്‍ കുറ്റം ആരോപിച്ചിരിക്കുന്ന വ്യക്തിയെ വിളിച്ച് വിവരങ്ങള്‍ ആരായും അതല്ലേ ഇന്നലെ നടന്നത്. അത് എന്തിനാണ് മറച്ചു വയ്ക്കുന്നത്. ഖുറാന്‍ കൊണ്ടുവന്നതും , റംസാന്‍ കിറ്റ് കൈപറ്റിയതും സംബന്ധിച്ച് കേന്ദ്ര ഏജന്‍സി അന്വേഷണം തുടങ്ങി എന്ന് കുറഞ്ഞത് രണ്ടാഴ്ച്ച മുന്‍പ് ഇതേ മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തില്ലേ, അന്വേഷണ ഏജന്‍സികള്‍ വിവരങ്ങള്‍ തേടിയത് പുറത്തുവന്നതല്ലേ , ഖുറാന്റെ ഒരു കോപ്പി കസ്റ്റംസ് വന്ന് കൈപറ്റിയത് പത്രങ്ങളില്‍ വായിച്ചില്ലേ , അതൊക്കെ എന്തേ മറക്കുന്നത്. അല്ലങ്കില്‍ മറച്ചു വയ്ക്കുന്നത്. സാരമില്ല കള്ളം മാത്രം പറഞ്ഞാണല്ലോ ശീലം. അതിനിടെ മന്ത്രി ഇ ഡി ഓഫീസില്‍ എത്തിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി കഴിഞ്ഞ ദിവസം പുലര്‍ച്ചെ അരൂരിലെ കുടുംബസുഹൃത്തിന്റെ വീട്ടിലെത്തിയ മന്ത്രി, സ്റ്റേറ്റ് കാര്‍ അവിടെയിട്ട് സ്വകാര്യ കാറില്‍ ഇഡി ഓഫിസിലെത്തി. മൊഴിയെടുപ്പ് 2 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയായി. മന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയ വിവരം വൈകിട്ട് 5.45 ന് ഇഡി മേധാവി ന്യൂഡല്‍ഹിയില്‍ സ്ഥിരീകരിച്ചു. അതോടെയാണ് മാധ്യങ്ങള്‍ വിവരം അറിയുന്നത്. 2020 മാര്‍ച്ച് 4നു തിരുവനന്തപുരം യുഎഇ കോണ്‍സല്‍ ജനറലിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്സലുകളെക്കുറിച്ചായിരുന്നു പ്രധാന ചോദ്യങ്ങള്‍. മതഗ്രന്ഥങ്ങളെന്നാണ് മന്ത്രി നല്‍കിയിരുന്ന വിശദീകരണം. അതില്‍ ഒരു അസംതൃപ്തിയും ഔദ്യോഗികമായി ഇഡി നല്‍കിയിട്ടില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....