News Beyond Headlines

28 Thursday
November

തദ്ദേശ തിരഞ്ഞെടുപ്പ് : സര്‍ക്കാര്‍ നിര്‍ദേശം പരിഗണിക്കുന്നു

 തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിഗണിക്കുന്നു. നവംബര്‍ 11ന് ശേഷം ഭരണം ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയേക്കും. ഭരണസമിതികളുടെ കാലാവധി നീട്ടുന്നത് ഭരണഘടനാപരമല്ല. ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ട‌േക്കാമെന്നും വിലയിരുത്തല്‍. കോവിഡ് സാഹചര്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ 18നു രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ട്. വസ്തുതകൾ സമഗ്രമായി പരിശോധിച്ച ശേഷമേ, തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് എന്നു നടത്തണമെന്നു തീരുമാനിക്കൂവെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് 6 മാസം നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് കമ്മിഷൻ വിശദീകരണം സമർപ്പിച്ചത്. എല്ലാ പഞ്ചായത്തുകളുടെയും മട്ടന്നൂർ ഒഴികെയുള്ള മുനിസിപ്പാലിറ്റികളുടെയും കോർപറേഷനുകളുടെയും കാലാവധി നവംബർ 11ന് പൂർത്തിയാകും. ഇതിനു മുൻപു തിരഞ്ഞെടുപ്പ് നടത്തണം. തിരഞ്ഞെടുപ്പിനുള്ള നടപടി ആരംഭിച്ചില്ലെങ്കിലും തയാറെടുപ്പു പൂർണതോതിൽ നടത്തുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹെൽത്ത് സർവീസ് ഡയറക്ടർ, രാഷ്ട്രീയ പാർട്ടികൾ, കലക്ടർമാർ തുടങ്ങിയവരുമായി ചർച്ച നടത്തി. ബന്ധപ്പെട്ടവരുടെ പക്കൽ നിന്നു ലഭിക്കുന്ന വസ്തുതകളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ സമഗ്രമായ പരിശോധനയ്ക്കു ശേഷം തിരഞ്ഞെടുപ്പ് എന്ന്, എങ്ങനെ നടത്താമെന്നു തീരുമാനിക്കുമെന്ന് കമ്മിഷൻ കോടതിയെ അറിയിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് റാഫിയാണ് ഹർജി നൽകിയത്. ഹർജി അകാലത്തിലുള്ളതാണെന്നും സമാന വിഷയത്തിൽ മറ്റൊരു ഹർജി ഹൈക്കോടതി കഴിഞ്ഞ മാസം 13ന് തള്ളിയതാണെന്നും കമ്മിഷൻ അറിയിച്ചു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....