രാജ്യസഭാ ഉപാധ്യക്ഷപദവി ഡി എം കെ യെ മുന്നില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസ്
പാര്‍ട്ടിക്കുള്ളില്‍ പോര് മുറുകുന്നതിനിടയിലും പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഏകോപിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ. കേന്ദ്ര സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ കൂടുതല്‍ പ്രതിപക്ഷ ഏകോപനം ഉറപ്പാക്കാനും ഇതു സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
ഉപാധ്യക്ഷനായിരുന്ന ജെഡിയു അംഗം ഹരിവംശിന്റെ കാലാവധി തീര്‍ന്നതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. ഹരിവംശ് ബിഹാറില്‍നിന്നുള്ള അംഗമായി സഭയില്‍ തിരിച്ചെത്തിയിട്ടുണ്ട്. അദ്ദേഹം തന്നെയായിരിക്കും ഭരണകക്ഷി സ്ഥാനാര്‍ഥി എന്നാണ് സൂചന.
രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ അംഗബലം എന്‍ഡിഎയെക്കാള്‍ മുന്നിലാണെന്നതാണ് കോണ്‍ഗ്രസിനെ ശക്തമായ നീക്കത്തിന് പ്രേരിപ്പിക്കുന്നത്. പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കുകയാണെങ്കില്‍ ഉപാധ്യക്ഷ സ്ഥാനം നേടാന്‍ കഴിയും.
എന്നാല്‍ 2018ല്‍ ഇതേ രീതിയില്‍ നടത്തിയ നീക്കം പരാജയപ്പെട്ടിരുന്നു. ആഗസ്റ്റ് 9 ന് നടന്ന തിരഞ്ഞെടുപ്പില്‍
രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ജെഡിയുവിലെ ഹരിവംശ് നാരായണ്‍ സിങ്ങിനായിരുന്നു വിജയം. സംയുക്ത പ്രതിപക്ഷത്തിന്റെ പ്രതിനിധിയായി മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി.െക.ഹരിപ്രസാദിനെ 20 വോട്ടുകള്‍ക്കാണ് ഹരിവംശ് നാരായണ്‍ സിങ് പരാജയപ്പെടുത്തിയത്. ഹരിവംശ് നാരായണ്‍ സിങ് 125 വോട്ട് നേടിയപ്പോള്‍ ഹരിപ്രസാദിനു ലഭിച്ചത് 105 വോട്ട്. രാവിലെ ആയിരുന്നു വോട്ടെടുപ്പ്.
അവസാന നിമിഷം വരെ ആര്‍ക്കു വോട്ടുചെയ്യുമെന്ന കാര്യം 'സസ്‌പെന്‍സ്' ആക്കി നിലനിര്‍ത്തിയ ഒഡിഷയിലെ ബിജു ജനതാദള്‍ (ബിജെഡി) ഒടുവില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണച്ചതാണ് നിര്‍ണായകമായത്. ഇടയ്ക്ക് ഇടഞ്ഞുനിന്ന ശിവസേന, അകാലിദള്‍ എന്നീ പാര്‍ട്ടികള്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്കു പിന്നില്‍ ഉറച്ചുനിന്നതും തെലുങ്കുദേശം പാര്‍ട്ടിയുടെ (ടിആര്‍എസ്) പിന്തുണ ലഭിച്ചതും അന്ന് വോട്ടെടുപ്പില്‍ നിര്‍ണായകമായി.
കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന്‍മേല്‍ നടന്ന വോട്ടെടുപ്പിനുശേഷം ഭരണപക്ഷവും പ്രതിപക്ഷവും വീണ്ടും നേര്‍ക്കുനേരെത്തിയ പോരാട്ടമായിരുന്നു രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ്.
ഉപാധ്യക്ഷ സ്ഥാനം ഭരണഘടനാ പദവിയാണ്. 1952 മുതല്‍ 2012 വരെ മൊത്തം 20 തവണയാണു രാജ്യസഭ ഉപാധ്യക്ഷനെ തിരഞ്ഞെടുത്തത്. അതില്‍ 14 തവണയും മല്‍സരമില്ലായിരുന്നു. 1992 ജൂലൈയില്‍ കോണ്‍ഗ്രസിലെ നജ്മ ഹെപ്തുള്ളയാണു മല്‍സരിച്ചു ജയിച്ച് ഉപാധ്യക്ഷയായത്. അതു കഴിഞ്ഞ് കഴിഞ്ഞ തവണയാണ് മത്‌സരം വന്നത്.
ഡിഎംകെ യെ പിന്‍തുണയ്ക്കാനാണ് നിലവില്‍ കോണ്‍ഗ്രസ് ലക്ഷ്യം , അത് തമിഴ്‌നാട്ടിലെ സഹകരണം കൂടി മനസില്‍ വച്ചാണ്. മമത ആവശ്യം ഉന്നതിച്ചാല്‍ അതും ഒന്നിച്ച് ചര്‍ച്ച ചെയ്യും.സോണിയാഗാന്ധി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഏകോപനസമിതി അംഗങ്ങളെ കൂടാതെ മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, എ.കെ. ആന്റണി എന്നിവരും പങ്കെടുത്തു.
കോണ്‍ഗ്രസിലെ കത്തെഴുത്തു സംഘത്തിലെ മനീഷ് തിവാരിയെയും യോഗത്തിന് ക്ഷണിച്ചിരുന്നു. അതേസമയം ശശി തരൂരിനെ ഒഴിവാക്കി.
രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് പ്രതിപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്നു സംയുക്ത സ്ഥാനാര്‍ഥിയെ അവതരിപ്പിക്കാനുള്ള കോണ്‍ഗ്രസ് പാര്‍ലമെന്ററി നയരൂപീകരണ യോഗത്തിലെ തീരുമാനം ഇതിന്റെ സൂചനയായി.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അധ്യക്ഷത വഹിച്ച യോഗത്തില്‍, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദാണ് നിര്‍ദേശം വച്ചത്. യുപിഎയ്ക്കു പുറമേ, സമാന മനഃസ്ഥിതിയുള്ള കൂടുതല്‍ പാര്‍ട്ടികളെ സമീപിക്കാനാണ് ധാരണ.
അതിര്‍ത്തിയിലെ സംഘര്‍ഷ സാഹചര്യം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകള്‍, രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവ ഉയര്‍ത്തിക്കൊണ്ടു വരാനും യോഗത്തില്‍ തീരുമാനമായി. പിഎം കെയര്‍ ഫണ്ടിലേക്ക് സംഭാവന നല്‍കുന്നവര്‍ക്ക് നികുതി ഇളവ് നല്‍കാനുള്ള ഓര്‍ഡിനന്‍സ് നിയമമാക്കുന്നതിനെ എതിര്‍ക്കും. എംപി ഫണ്ട് നിര്‍ത്തലാക്കാനുള്ള ബില്ലിനെതിരെ വോട്ട് ചെയ്യാനും 4 ബില്ലുകളെ അനുകൂലിക്കാനും 7 എണ്ണത്തെ എതിര്‍ക്കാനും തീരുമാനമുണ്ട്.