ആ ചിരിയാണ് മനസു നിറയ്ക്കുന്നത് ; ഡോ. തോമസ് ഐസക്ക്
ഈ സന്ദര്‍ഭത്തില്‍ ക്ഷേമ പെന്‍ഷനുകള്‍ പ്രതിമാസം 1,400 രൂപയാകുമ്പോള്‍ ഈ 1,400 രൂപയില്‍ എല്‍ഡിഎഫിന്റെ സംഭാവനയാണ് 1250 രൂപയും. പ്രതിമാസം 45 രൂപ വച്ച് 1981ല്‍ നായനാര്‍ സര്‍ക്കാര്‍ ആരംഭിച്ച പെന്ഷന് 110 രൂപയാകാന്‍ 26 വര്‍ഷം കാത്തിരിക്കേണ്ടി വന്നു.
മുഖ്യമന്ത്രിയുടെ ഓണക്കാഴ്ചയായിരുന്നു 100 ഇനപരിപാടി. അവ നടപ്പാക്കിത്തുടങ്ങി. എല്ലാ സാമൂഹ്യസുരക്ഷാ-ക്ഷേമ പെന്‍ഷനുകളും 1,400 രൂപയായി ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവിറങ്ങി. മുടങ്ങിക്കിടന്ന ക്ഷേമപെന്‍ഷനുകള്‍ പാവപ്പെട്ടവരുടെ കൈയില്‍ നേരിട്ട് എത്തിയപ്പോള്‍ അതില്‍ ''പ്രായമായ ഒരു സ്ത്രീ തനിക്കു ലഭിച്ച പണവും കയ്യില്‍ പിടിച്ച് പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരി'' അതാണ് തനിക്ക് ഏറ്റവും വലിയ സന്തോഷം നല്‍കിയതെന്ന് ഒരു അഭിമുഖ്യത്തില്‍ മുഖ്യമന്ത്രി പറയുകയുണ്ടായി. അതെ. അതുകൊണ്ടാണ് 100 ഇന പരിപാടിയില്‍ ആദ്യത്തെ ഉത്തരവ് സാമൂഹ്യസുരക്ഷാ-ക്ഷേമ പെന്ഷന് വർധനയ്ക്ക് മുന്‍ഗണന നല്‍കിയത്.
ഈ സന്ദര്‍ഭത്തില്‍ ക്ഷേമ പെന്‍ഷനുകള്‍ പ്രതിമാസം 1,400 രൂപയാകുമ്പോള്‍ ഈ 1,400 രൂപയില്‍ എല്‍ഡിഎഫിന്റെ സംഭാവനയാണ് 1250 രൂപയും. പ്രതിമാസം 45 രൂപ വച്ച് 1981ല്‍ നായനാര്‍ സര്‍ക്കാര്‍ ആരംഭിച്ച പെന്ഷന് 110 രൂപയാകാന്‍ 26 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. വി.എസ് സര്‍ക്കാര്‍ അത് 500 രൂപയാക്കിയിട്ടാണ് ഭരണം അവസാനിപ്പിച്ചത്. യുഡിഎഫിന്റെ 5 വര്‍ഷ ഭരണക്കാലത്ത് 100 രൂപ മാത്രമാണ് പെന്ഷന് വര്‍ദ്ധിപ്പിച്ചത്. ആ 600 രൂപയാണ് 1,400 രൂപയായി ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചത്. കേരളത്തിലെ പരമപാവങ്ങളുടെ അത്താണിയായി മാറിയിട്ടുള്ള ഈ പെന്‍ഷനില്‍ യുഡിഎഫിന്റെ പങ്കെന്ത്, എല്‍ഡിഎഫിന്റെ പങ്കെന്ത്, എന്ന് കൃത്യമായി അടയാളപ്പെടുത്തുന്ന ഒരു വസ്തുതയാണിത്.
2016ല്‍ കേരളത്തില്‍ വോട്ടര്‍മാര്‍ക്കു നല്കിയ വാഗ്ധാനമാണ് പെന്ഷന് 1,500 രൂപയായി ഉയര്‍ത്തുമെന്നത്. ഈ ഭരണം അവസാനിക്കും മുമ്പ് ഈ ഉറപ്പ് പാലിച്ചിരിക്കും. ഇപ്പോള്‍ ഇറക്കിയിരിക്കുന്ന ഉത്തരവ് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടിയാണ്.
ഇതുവരെ പെന്ഷന് വര്‍ഷത്തിലെ നാലു വിശേഷ അവസരങ്ങളില്‍ മാത്രമാണ് നല്‍കിയിരുന്നത്. അത് പിന്നീട് രണ്ടുമാസത്തിലൊരിക്കലാക്കി. എന്നാല്‍ ഇനി മേല്‍ എല്ലാ മാസവും മുടക്കമില്ലാതെ പെന്ഷന് നല്‍കും. ജീവനക്കാര്‍ക്ക് ശമ്പളം പോലെ, സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്തവര്‍ക്കുള്ള പെന്ഷന് പോലെ കേരളത്തിലെ മറ്റു വയോജനങ്ങളുടെ അവകാശമായി പെന്ഷന് അംഗീകരിച്ചിരിക്കുകയാണ്. ഇനിമേല്‍ അതതു മാസത്തെ പെന്ഷന് എല്ലാ മാസവും 20 മുതല്‍ 30 വരെ തീയതികളില്‍ അക്കൗണ്ടുകളില്‍ എത്തിച്ചേരും. അല്ലെങ്കില്‍ വീടുകളില്‍ നേരിട്ടെത്തിക്കും. മാസം ആദ്യം ഒരാഴ്ച പുതിയതായിട്ടുള്ള അപേക്ഷകരുടെ ലിസ്റ്റ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി അപ്പ്ലോഡ് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ടാകും.
ഇത്രയും ഞാന്‍ പറയുമ്പോള്‍ ഉമ്മന്‍ചാണ്ടി സാര്‍ ഒരുപക്ഷേ, പത്രസമ്മേളനം നടത്താന്‍ ഇടയുണ്ട്. തന്റെ ഭരണകാലത്ത് ഇപ്രകാരം ഒരു ഉത്തരവ് ഇറക്കിയിട്ടുള്ളതാണ്. ഇറക്കിക്കാണും. പക്ഷെ, ഒന്നും നടന്നില്ല. അതുകൊണ്ട് ഒരു കാര്യം ഓര്‍മ്മിപ്പിക്കട്ടെ, താങ്കളുടെ ഭരണം അവസാനിക്കുമ്പോള്‍ 11 മാസം കുടിശികയാക്കിയാണ് ഇറങ്ങിയത്. എന്നാല്‍ എ.കെ.ആന്റണിയേക്കാള്‍ മെച്ചമായിരുന്നു. അദ്ദേഹം 24 മാസം കുടിശിയാക്കിയിട്ടാണ് ഭരണം അവസാനിപ്പിച്ചത്.