ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീന് കൂടുതല്‍ കുരുക്കിലേക്ക്. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടതിനു പിന്നാലെ കമ്പനിയുടെ മൂലധനം സ്വരൂപിക്കുന്നതിലും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിലും ചട്ടലംഘനം നടന്നതായ വിവരങ്ങളും പുറത്തുവന്നു. എം സി കമറുദ്ദീൻ എം എൽ എ നടത്തിയ തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത് കേസന്വേഷണം വിപുലീകരിക്കുന്നു. സംസ്ഥാന ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക ടീം അന്വേഷണം ഏറ്റെടുത്തേക്കും.നിലവൽ ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല. 130 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക സൂചന. 800 ലേറെ ലീഗ് എംഎൽഎ യുടെ കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്, കമ്പനി നിയമങ്ങൾക്കും ആർബിഐ മാനണ്ഡങ്ങൾക്കും വിരുദ്ധമായ പല നടപടികളും ഉണ്ടായി. ഈ സാഹചര്യത്തിൽ പ്രത്യേക ടീമിന്റെ അന്വേഷണം. വിവാദക്കുരുക്ക് മുറുകുന്നതിനിടെ കമറുദ്ദീനോട് യുഡിഎഫ് ജില്ലാ ചെയര്മാന് സ്ഥാനം ഒഴിയാന്‍ ലീഗ് നേതൃത്വം നിര്‍ദേശിച്ചു. ചെറുവത്തൂര്‍ ആസ്ഥാനമായ ജ്വല്ലറി ഗ്രൂപ്പിന്റെ പേരില്‍ 800 ഓളം നിക്ഷേപകരില്‍ നിന്നായി 136 കോടിയോളം രൂപയുടെ നിക്ഷേപം സ്വീകരിച്ച് തിരികെ നല്‍കിയില്ലെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഇതിനകം ചന്തേര, കാസര്‍ഗോഡ്, ഉദുമ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇരുപതോളം കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് കൈമാറും. കഴിഞ്ഞ ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. 2003 ലാണ് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ എം.സി. കമറുദ്ദീന് ചെയര്‍മാനും ടി. കെ. പൂക്കോയ തങ്ങള്‍ എംഡിയുമായി ചെറുവത്തൂരില്‍ ജ്വല്ലറി തുടങ്ങിയത്. പിന്നീട് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍, ഖമര്‍ ഫാഷന്‍ ഗോള്‍ഡ്, ഫാഷന്‍ ഗോള്‍ഡ് ഓര്ണമെന്്, നുജൂം ഗോള്‍ഡ് എന്നീ നാല് കമ്പനികളായി രജിസ്റ്റര്‍ ചെയ്തു. ഇങ്ങനെ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ വിറ്റുവരവും ആസ്തി വിവരങ്ങളും ഓരോ വര്‍ഷവും രജിസ്ട്രാര്‍ ഓഫ് കമ്പനീസ് മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്. എന്നാല്‍ 2017 മുതല്‍ ഈ കമ്പനികളുമായി ബന്ധപ്പെട്ട് ഒരു വിവരവും ഫയല്‍ ചെയ്തിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഈ നാല് കമ്പനികളുടെ പേരിലാണ് നൂറുകോടിയിലേറെ രൂപയുടെ നിക്ഷേപങ്ങള്‍ സ്വീകരിച്ചത്. നിക്ഷേപങ്ങള്‍ സ്വീകരിക്കുമ്പോള്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ അനുമതി വാങ്ങണമെന്ന നിബന്ധനയും പാലിക്കപ്പെട്ടില്ല. ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ തുറന്ന ജ്വല്ലറി ശാഖകള്‍ മുഖേനയാണ് നിക്ഷേപം സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറോടെ ഈ മൂന്നു ശാഖകളും പൂട്ടിയതിനെ തുടര്‍ന്ന് കള്ളാര്‍ സ്വദേശി സുബീര്‍ നിക്ഷേപമായി നല്കിയ 28 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടതോടെയാണ് കേസുകളുടെ തുടക്കം. തുടര്‍ന്ന് കൂടുതല്‍ നിക്ഷേപകര്‍ പരാതിയുമായി എത്തുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....