ഉപേക്ഷിച്ച മത്സരം പൊടുന്നനെ തൊട്ടു മുന്നിലെത്തിയതിന്റെ അങ്കലാപ്പില്‍ നിന്നുണര്‍ന്ന് ഉപതിരഞ്ഞെടുപ്പു പോരാട്ടത്തിനു മുന്നണികള്‍ തയാറെടുപ്പു തുടങ്ങിയപ്പോള്‍ അത് വേണ്ടന്ന് വയ്ക്കാനുള്ള ശ്ജ്ഞത്തിയല്‍ യു ഡി എഫ്. . കുട്ടനാട്, ചവറ ബലപരീക്ഷണത്തോട് ഉള്ളാലെ വിമുഖതയുണ്ടെങ്കിലും കോണ്‍ഗ്രസ് പുറമേ നടിക്കുന്നത് ആത്മവിശ്വാസം. ജയിക്കുന്ന അംഗത്തിന് ഏറിയാല്‍ 5 മാസമേ ലഭിക്കൂ എന്നതിനാല്‍ വേണ്ടെന്നു വയ്ക്കുകയാണ് ഉചിതമെന്ന അഭിപ്രായമാണ് കോണ്‍ഗ്രസില്‍ ശക്തം. അതു മാത്രമല്ല പരാജമുണ്ടായാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും തുടര്‍ന്നുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പ്രവര്‍ത്തിക്കാന്‍ പോലും ആളെകിട്ടില്ലന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കിയത്. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ വിളിച്ചുചേര്‍ക്കുന്ന രാഷ്ട്രീയകക്ഷികളുടെ യോഗത്തില്‍ ഈ നിര്‍ദേശം ഉയര്‍ത്താനാണ് നീക്കം. നാലുമാസത്ത് എന്തിന് അധിക ചിലവ്, കൊവിഡ് തുടങ്ങിയ വാദങ്ങളാവും ഉയര്‍ത്തുക. കോവിഡ് വ്യാപന സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പു സാധ്യതയില്ലെന്നു തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ മുന്‍പു വ്യക്തമാക്കിയിരുന്നു. അതോടെ യു ഡി എഫ് തയാറെടുപ്പുകള്‍ ഉപേക്ഷിച്ചിരുന്നു. തദ്ദേശതിരഞ്ഞെടുപ്പ് നവംബറില്‍ നടക്കാനിരിക്കെ, ഒപ്പം 2 ഉപതിരഞ്ഞെടുപ്പുകള്‍ക്കു കൂടി പെട്ടെന്നു കച്ചമുറുക്കേണ്ടിവരുന്നതിന്റെ പിരിമുറുക്കത്തിലാണ് കോണ്‍ഗ്രസ് രാഷ്ട്രീയ കേന്ദ്രങ്ങള്‍. നവംബര്‍ 29നു മുന്‍പ് ഉപതിരഞ്ഞെടുപ്പ് എന്ന തീരുമാനം സൂചിപ്പിക്കുന്നതു തദ്ദേശതിരഞ്ഞെടുപ്പിനു ശേഷമാവും ഈ ജനവിധികളെന്നാണ്. പണം എങ്ങനെ ഉണ്ടാക്കും എന്നതും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രശ്‌നമാണ്. കുട്ടനാടും ചവറയും എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളായതിനാല്‍ നിലനിര്‍ത്തേണ്ടതു ഭരണമുന്നണിയുടെ അഭിമാന പ്രശ്‌നമാണ് .രണ്ടിടത്തും നല്ല സംഘടന സംവിധാനം അവര്‍ക്കുണ്ട്. പക്ഷെ യു ഡി എഫിന്റെ സ്ഥിതി മറിച്ചാണ് കോണ്‍ഗ്രസിന് സീറ്റ് ലഭിക്കാന്‍ ഇടയില്ലാത്തതിനാല്‍ പ്രവര്‍ത്തിക്കാന്‍ ആളെകിട്ടാന്‍ ഇടയില്ല. പിണറായി സര്‍ക്കാര്‍ വന്ന ശേഷം ഇതുവരെ നടന്ന 8 ഉപതിരഞ്ഞെടുപ്പുകളില്‍ സ്‌കോര്‍നില തുല്യമാണ്; 4-4. മൂന്നു സീറ്റ് യു ഡി എഫില്‍ നിന്ന് പിടിച്ചെടുത്തതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച കുട്ടനാട് യുഡിഎഫില്‍ ആര്‍ക്ക് എന്നത് ഇതിനകം കുഴപ്പിക്കുന്ന ചോദ്യമായി. കേരള കോണ്‍ഗ്രസ് (എം) എന്നതു ജോസ് കെ.മാണി വിഭാഗമായി മാറിയതോടെ അതു തങ്ങളുടെ സീറ്റാണെന്ന് അവരും ആ പാര്‍ട്ടിയിലെ ജോസഫ് വിഭാഗത്തിന്റെ നോമിനി മുന്‍പു മത്സരിച്ചതായതിനാല്‍ സീറ്റ് മറ്റാര്‍ക്കുമില്ല എന്നു ജോസഫും അവകാശപ്പെട്ടു കഴിഞ്ഞു. കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലോ യുഡിഎഫിലോ എന്നത് അതിലും വലിയ ചോദ്യം. കോണ്‍ഗ്രസിനെ വെട്ടിലാക്കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പുകളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് നേതൃയോഗം 8നു ചേരും. കേരള കോണ്‍ഗ്രസിലെ ജോസ് കെ. മാണി വിഭാഗത്തിനോടുള്ള സമീപനവും 8നു ചേരുന്ന യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യും. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന നിര്‍ദേശവും യോഗം പരിഗണിക്കും. നിയമസഭ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതില്‍ കോവിഡ് വ്യാപനവും മറ്റു പ്രശ്‌നങ്ങളുമുണ്ടെങ്കിലും സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ ആശങ്ക അറിയിക്കുന്നതു ശരിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് അവര്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങി എന്നതിന്റെ സൂചനയായിട്ടാണ് യുഡി എഫ് കേന്ദ്രങ്ങള്‍ കാണുന്നത്. ഉപതിരഞ്ഞെടുപ്പ് നിലവിലുള്ള സര്‍ക്കാരിന്റെ വിലയിരുത്തല്‍ തന്നെയാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....