News Beyond Headlines

28 Thursday
November

ഉപതിരഞ്ഞെടുപ്പ് വിജയാവേശത്തില്‍ എല്‍ ഡി എഫ്

നിനച്ചിരിക്കാതെ പ്രഖ്യാപിച്ച ചവറ, കുട്ടനാട് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന് ഇടതു മുന്നണി ഒരുങ്ങുന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ആവേശത്തില്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്തത് എല്‍ഡിഎഫാണ്. എട്ടു മണ്ഡലത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ നാല് സീറ്റില്‍വീതം എല്‍ഡിഎഫും യുഡിഎഫും വിജയിച്ചു. എന്നാല്‍, എല്‍ഡിഎഫ് ജയിച്ച മൂന്ന് സീറ്റും യുഡിഎഫില്‍നിന്ന് പിടിച്ചെടുത്തതാണ്. നഷ്ടമായത് ഒരു സീറ്റ് മാത്രമായിരുന്നു. യുഡിഎഫിനാകട്ടെ, മൂന്ന് സീറ്റും കൈയില്‍നിന്ന് പോയി. പാലാ, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ കുത്തക മണ്ഡലങ്ങളാണ് യുഡിഎഫിന് നഷ്ടമായത്. അരൂരില്‍ ജയിച്ചതാകട്ടെ കഷ്ടിച്ചും. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം ആദ്യ ഉപതെരഞ്ഞെടുപ്പ് 2017 ഒക്ടോബറില്‍ വേങ്ങരയിലായിരുന്നു. ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുടി രാജിവച്ചതിനെ തുടര്‍ന്നായിരുന്നു ഒഴിവ്. ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് ലീഗിലെ കെ എന്‍ എ ഖാദര്‍ നിലനിര്‍ത്തി. എല്‍ഡിഎഫ് അംഗം കെ കെ രാമചന്ദ്രന്‍നായരുടെ മരണത്തെ തുടര്‍ന്ന് 2018 മേയില്‍ ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ എമ്മിലെ സജി ചെറിയാന്‍ റെക്കോഡ് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് 2019 സെപ്തംബറിലായിരുന്നു പാലാ ഉപതെരഞ്ഞെടുപ്പ്. പതിറ്റാണ്ടുകളായി യുഡിഎഫ്മാത്രം ജയിച്ച പാലാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍സിപിയിലെ മാണി സി കാപ്പന്‍ അട്ടിമറി വിജയം നേടി. 2019 ഒക്ടോബറില്‍ അഞ്ച് മണ്ഡലത്തിലേക്ക് ഒരുമിച്ചായിരുന്നു ഉപതെരഞ്ഞെടുപ്പ്. ഇതില്‍ വട്ടിയൂര്‍ക്കാവും കോന്നിയും എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ അരൂര്‍ നഷ്ടമായി. മഞ്ചേശ്വരവും എറണാകുളവും യുഡിഎഫ് നിലനിര്‍ത്തി.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....