കേരളത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനപ്രിയപദ്ധതികള്‍ വൈകിപ്പിക്കാന്‍ ആവുന്നതും കാര്യങ്ങള്‍ ചെയ്യണമെന്നും. കഴിവതും എല്ലാ പദ്ധതികളിലെയും ചെറിയ പ്രശ്‌നങ്ങള്‍ പോലും വന്‍ വിവാദമാക്കുന്നതിനുള്ള സഹായം നല്‍കണമെന്നും കെ പി സി സി പ്രസിഡന്റ്. ജനങ്ങള്‍ക്ക് എങ്ങനെയും സഹായം നല്‍കാനുള്ള വഴി സര്‍ക്കാര്‍ തേടുമ്പോഴാണ് ജനങ്ങളെ വിഷമിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ സാധിക്കുമോ എന്ന കുറുക്കുവഴിയുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വിവാദമുണ്ടാക്കാന്‍ പറ്റുന്ന ഫലയുകള്‍ ഫയലുകള്‍ ചോര്‍ത്താനും സര്‍ക്കാരിനെതിരെ രംഗത്തിറങ്ങാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ യോഗം ഒരു രാഷ്ട്രീയ പാര്‍ടി നേരിട്ട് വിളിച്ച് സര്‍ക്കാരിനെതിരെ രംഗത്ത് വരാന്‍ നിര്‍ദേശിക്കുന്നത് ആദ്യമാണ്. സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി നടത്തിയ യോഗത്തില്‍ 40 ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖ്, ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, പാലോട് രവി തുടങ്ങിയവരും പങ്കെടുത്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് മുല്ലപ്പള്ളി നേരിട്ട് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് സഹായകരമായ പ്രവര്‍ത്തനം നടത്താന്‍ നിര്‍ദേശിച്ചു. ഓഫീസേഴ്സ് ആന്‍ഡ് സര്‍വീസ് ഓര്‍ഗനൈസേഷന്‍സ് സെല്ലിന്റെ പേരില്‍ ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്. ഉമ്മന്‍ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറി പി എസ് ശ്രീകുമാറാണ് സെല്‍ കണ്‍വീനര്‍. സര്‍ക്കാര്‍ വിവരങ്ങള്‍ ചോര്‍ത്തി കെപിസിസിക്ക് നല്‍കണമെന്നാണ് പ്രധാന നിര്‍ദേശം. വിവരാവകാശ നിയമപ്രകാരം ചോദിക്കേണ്ട വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുക, വിവരങ്ങള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കി വിവാദമാക്കുക, ഓഫീസുകള്‍ കേന്ദ്രീകരിച്ച് ജനങ്ങളെ പരമാവധി സര്‍ക്കാരിനെതിരാക്കുക, വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ താമസിപ്പിക്കുകയും അര്‍ഹരായവര്‍ക്ക് ആനുകൂല്യം നല്‍കാതിരിക്കാനും ശ്രമിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും യോഗത്തിലുണ്ടായി. കെപിസിസിയുടെ ലെറ്റര്‍ ഹെഡില്‍ യോഗതീരുമാനങ്ങള്‍ സംഘടനാ നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....