രാജ്യത്തെ കായികതാരങ്ങൾക്കു നൽകുന്ന പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്നയുടെ പേര് മാറ്റണമെന്ന് ഗുസ്തി താരം ബബിത ഫോഗട്ട്. കായിക പുരസ്കാരമായ ഖേൽ രത്നയ്ക്ക് കായിക താരങ്ങളുടെ പേര് നൽകുന്നതാണ് ഉചിതമെന്ന് അവർ പറഞ്ഞു. മുൻപ്രധാനമന്ത്രിയുടെ പേരിനെക്കാൾ രാജ്യത്തിന്റെ യശസ്സുയർത്തിയ കായിക താരങ്ങളിൽ ഒരാളുടെ പേരാണ് പുരസ്കാരത്തിനു യോജിക്കുന്നത്. ഒരു അത്ലറ്റിന്റെ പേരാണ് ഖേൽരത്നയ്ക്ക് എങ്കിൽ വാങ്ങുന്നയാൾക്കു കൂടുതൽ അഭിമാനം തോന്നും. നമുക്ക് നിരവധി ഒളിംപിക്, ലോകചാംപ്യൻ ഷിപ്പ് ജേതാക്കളുള്ളപ്പോൾ അവരിലൊരാളുടെ പേര് നൽകുന്നതാണ് ഉചിതമെന്നും ബബിത. 1991ലാണ് രാജ്യത്തെ കായിക താരങ്ങൾക്കുള്ള പരമോന്നത ബഹുമതിയായി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ ഖേൽരത്ന പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും വെള്ളിയും നേടിയ ബബിത ഒട്ടേറെ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ അഭിമാനമായിരുന്നു. ബബിതയുടെയും സഹോദരി ഗീതയുടെയും അച്ഛൻ മഹാവീർ ഫോഗട്ടിന്റെയും വിജയകഥ പറഞ്ഞ സിനിമയായിരുന്നുആമിര് ഖാന് നായകനായ ദംഗല്‍. മഹാവീർ ഫോഗട്ടും ബബിതയും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപ് ബിജെപിയിൽ ചേർന്നിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....