News Beyond Headlines

28 Thursday
November

ജാഗ്രത ഒരു സോഷ്യല്‍ വാക്‌സിന്‍

  കോവിഡിന്റെ കാര്യത്തില്‍ കേരളത്തിലെ സ്ഥിതി ആശ്വാസത്തിന് വക നല്‍കുന്നതല്ലന്ന് വിുഗ്ധര്‍. രണ്ട് ദിവസമായി പോസിറ്റീവ് എണ്ണം കുറഞ്ഞു. അത് ജാഗ്രത കുറയ്ക്കാനുള്ള സൂചനയല്ല. ഓണം അവധിയും മറ്റുമായിരുന്നു. അതിനാല്‍ ആളുകള്‍ പൊതുവെ ടെസ്റ്റിന് പോകാന്‍ വിമുഖത കാട്ടി. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും ടെസ്റ്റ് കുറഞ്ഞു. അത്തരത്തില്‍ പൊതുവില്‍ എണ്ണം കുറഞ്ഞതിനാലാണ് കേസുകള്‍ കുറഞ്ഞത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് രണ്ട് ദിവസത്തില്‍ കൂടുതലാണ്. ടെസ്റ്റ് കൂടുമ്പോള്‍ പോസിറ്റീവ് കേസും കൂടും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അഞ്ചിന് താഴെ നിര്‍ത്തണം. രണ്ട് ദിവസങ്ങളില്‍ അത് എട്ടിന് മുകളിലാണ്. ഒരു മാസത്തിനിടെ മൊത്തം കേസുകളുടെ 50 ശതമാനത്തിലധികം കേസുകളുണ്ടായി. ഇതില്‍ നിന്നും മനസിലാക്കേണ്ടത് കേസുകള്‍ വ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചില പഠനങ്ങള്‍ പറയുന്നത്, ഒക്ടോബര്‍ അവസാനത്തോടെ കേസുകള്‍ വീണ്ടും വര്‍ധിക്കുമെന്നാണ്. ജനുവരി മുതല്‍ കൊവിഡിനെതിരെ പോരാടുന്നുണ്ട്. വ്യാപനം അതിന്റെ ഉച്ഛസ്ഥായിയില്‍ എത്തുന്നത് തടയാനായി. അതിലൂടെ മരണനിരക്ക് കുറയ്ക്കാനും സാധിച്ചു. കഴിഞ്ഞ മാസം പ്രതീക്ഷിച്ച അതേ രീതിയില്‍ പോസിറ്റീവ് കേസ് വര്‍ധിച്ചില്ല. ജനമാകെ ജാഗ്രത പുലര്‍ത്തിയെന്നതിനാലാണിത്. രോഗവ്യാപനം ഉയര്‍ന്നു. ഓണം കഴിഞ്ഞു. ഓണാവധികാലം മാര്‍ക്കറ്റുകള്‍ സജീവമായിരുന്നു. ജന സമ്പര്‍ക്ക തോത് കൂടി. ആളുകള്‍ ഓണാവധിക്ക് നാട്ടിലെത്തി. ഇതിന്റെ ഫലമായി രോഗവ്യാപനം വര്‍ധിച്ചോയെന്ന് വ്യക്തമാകാന്‍ ദിവസങ്ങളെടുക്കും. അടുത്ത രണ്ടാഴ്ച പ്രധാനമാണ്. കൂടുതല്‍ ഇളവുകള്‍ വന്നു. പൊതുവെ എല്ലായിടത്തും തിരക്കേറി. കൊവിഡിനൊപ്പം ജീവിതം കൊണ്ടുപോവുക എന്ന അടിസ്ഥാനത്തിലാണ് ഇളവ് നല്‍കുന്നത്. വ്യക്തിപരമായ ജാഗ്രത വര്‍ധിപ്പിക്കണം. ലോക്ക്ഡൗണ്‍ നാലം ഘട്ട ഇളവുകളാണ് കേന്ദ്രം പ്രഖ്യാപിച്ചത്. അടിച്ചിട്ട് എല്ലാ കാലത്തും പോകാനാവില്ല. സംസ്ഥാനവും ഇളവ് നല്‍കുന്നുണ്ട്. ഔപചാരിക നിയന്ത്രണം ഒഴിവാകുമ്പോള്‍ ഒരു നിയന്ത്രണവും വേണ്ടെന്നല്ല അര്‍ത്ഥം. ഓരോരുത്തരുടെയും വ്യക്തിപരമായ ചുമതലയായി കൊവിഡ് പ്രതിരോധം മാറും. ശാരീരിക അകലം പാലിക്കല്‍, രോഗവ്യാപന സാഹചര്യങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കല്‍ എന്നിവ എല്ലാവരും പ്രതിജ്ഞയായി ഏറ്റെടുക്കണം. വയോജനങ്ങളെ ഉയര്‍ന്ന കരുതലോടെ പരിപാലിക്കണം. വയോജനങ്ങളുമായി കുറച്ചധികം സമ്പര്‍ക്കം ഉണ്ടായി. ഓണ ദിവസങ്ങളുമായി ബന്ധപ്പെട്ട് അടുത്ത 14 ദിവസം ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. ഓണം ക്ലസ്റ്റര്‍ എന്ന നിലയില്‍ വിപുലീകരിക്കാനുള്ള സാധ്യതയുണ്ട്. ആരോഗ്യ സംവിധാനങ്ങളും വ്യക്തികളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. രോഗവ്യാപനം മറ്റുള്ളവരിലേക്ക് എത്താതിരിക്കാന്‍ സ്വയം പരിശ്രമം വേണം. വയോജനങ്ങളില്‍ രോഗവ്യാപനം കൂടിയാല്‍ മരണനിരക്ക് വര്‍ധിക്കും. പ്രതീക്ഷിച്ചതിലുമേറെ വ്യാപന തോത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായില്ല. അടുത്ത 14 ദിവസം നാം വലിയ ജാഗ്രത പാലിക്കണം. പുതിയ ക്ലസ്റ്റര്‍ ഉണ്ടാകാനും ശക്തമായ വ്യാപന സാധ്യത മുന്നില്‍ കണ്ടും പ്രവര്‍ത്തിക്കണം. ജാഗ്രത എത്ര കാലം തുടരണമെന്ന ചോദ്യമുണ്ട്. വാക്‌സിന്‍ വരുന്നത് വരെ എന്നാണുത്തരം. ബ്രേക് ദി ചെയിന്‍ പോലെയുള്ള സോഷ്യല്‍ വാക്‌സിനാണ് ഫലവത്തായി നടപ്പാക്കേണ്ടത്. കൊവിഡ് ബ്രിഗേഡിന് വലിയ സ്വീകാര്യത ലഭിച്ചു. കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ വര്‍ധിച്ചു. 12804 പേര്‍ രജിസ്റ്റര്‍ ചെയ്തു. 6234 പേര്‍ മെഡിക്കല്‍ പ്രൊഫഷണലുകളാണ്. 2397 ഡോക്ടര്‍മാര്‍, 2695 നഴ്‌സുമാരും 706 ലാബ് ടെക്‌നീഷ്യന്മാരും 530 ഫാര്‍മസിസ്റ്റുകളും രജിസ്റ്റര്‍ ചെയ്തു. ഇവര്‍ ഒരു കരുതല്‍ ഫോഴ്‌സായി കൂടെയുണ്ടാവും. കേസുകളുടെ എണ്ണം വര്‍ധിച്ചാല്‍ ഇവരുടെ സേവനം ആശുപത്രികളും സിഎഫ്എല്‍ടിസികളിലും ഉപയോഗിക്കും. ബ്രിഗേഡിലേക്ക് കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണം. ഓണക്കാലത്ത് കടകളിലും ഷോപ്പിങ് മാളുകളിലും നിയന്ത്രണം നല്ല രീതിയില്‍ പാലിച്ചു. എന്നാല്‍ ചില കേന്ദ്രങ്ങളില്‍ തീരെ നിയന്ത്രണം ഇല്ലാത്ത സ്ഥിതിയുണ്ടായി. ലോക്ക്ഡൗണിന് ശേഷം കേരളത്തിലേക്ക് എത്തിയവരുടെ എണ്ണം 910684 ആണ്. 61 ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന്. 563093 പേര്‍. 347931 പേര്‍ വിദേശത്ത് നിന്ന് വന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 61.26 ശതമാനം പേരും റെഡ് സോണുകളില്‍ നിന്നാണ് വന്നത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....