News Beyond Headlines

28 Thursday
November

ഇടതുപക്ഷത്തെ ചതിച്ച ജോസഫിന് അംഗത്വം നഷ് ടമാവും

ഒരു കാരണവും പറയാതെ ഇടതുമുന്നണിയില്‍ നിന്ന് ഒരു രാത്രി ഇറങ്ങിപ്പോയ പി ജെ ജോസഫിനും കൂട്ടര്‍ക്കും കിട്ടിയ കനത്ത തിരിച്ചടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി. ഇനി അയോഗ്യതയില്‍ നിന്ന് ഒഴിവാകണമെങ്കില്‍ ജോസ് കെ മാണിയുടെ കനിവ് വേണം എന്നതായി അവസ്ഥ. കമ്മീഷന്റെ വിധി വന്നതോടെ പാര്‍ട്ടിയും രണ്ടില ചിഹ്നവും ജോസ്.കെ.മാണിക്ക് സ്വന്തം. ഒപ്പം എം.എല്‍.എമാരായ പി.ജെ ജോസഫും മോന്‍സ് ജോസഫും വിമത വിഭാഗമായി മാറി. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനത്തോടെ ജോസഫിനൊപ്പം ചേര്‍ന്ന മറ്റ് ജന പ്രതിനിധികള്‍ക്കും അയോഗ്യത ഉണ്ടാവും. ഒരു രാഷ്ടീയകക്ഷിക്ക് അംഗീകാരം ലഭിക്കുന്നതിനാവശ്യമായ നിബന്ധനകള്‍ എല്ലാം ജോസ്.കെ.മാണി വിഭാഗത്തിനുണ്ടായിരുന്നു . തെരഞ്ഞെടുക്കപ്പെട്ട രണ്ട് പാര്‍ലമെന്റ് അംഗങ്ങളും, രണ്ട് നിയമസഭാംഗങ്ങളും, മറ്റ് ജനപ്രതിനിധികളും, പാര്‍ട്ടിയുടെ സംസ്ഥാന സമിതി, ഉന്നതാധികാര സമിതികളിലും എല്ലാം ജോസ് കെ.മാണിയെ പിന്തുണയ്ക്കുന്നവര്‍ക്കായിരുന്നു ഭൂരിപക്ഷം. ഇത് തെളിവെടുപ്പു നടത്തി ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഉത്തരവ്. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് നിയമസഭയില്‍ വിപ്പ് ലംഘിച്ച ജോസഫ് വിഭാഗം എം.എല്‍ എമാരായ പി.ജെ ജോസഫിനും മോന്‍സ് ജോസഫിനുമെതിരെ ജോസ്.കെ മാണി വിഭാഗം ഉടന്‍ തന്നെസ്പീക്കറെ സമീപിക്കും. നിയമസഭാ രേഖകള്‍ പ്രകാരം ജോസ് വിഭാഗത്തിലെ റോഷി അഗസ്റ്റിനാണ് പാര്‍ട്ടി വിപ്പ്. റോഷി നല്‍കിയ വിപ്പ് പി.ജെ ജോസഫും മോന്‍സ് ജോസഫും ലംഘിച്ചിരുന്നു. യഥാര്‍ത്ഥ പാര്‍ട്ടി ജോസ്.കെ മാണിയുടേതാണെന്നുള്ള കമ്മീഷന്‍ ഉത്തരവോടെ വിപ്പ് ലംഘന വിഷയത്തില്‍ ജോസഫിനും മോന്‍സിനുമെതിരെ നടപടി ഉറപ്പായിക്കഴിഞ്ഞു. ജോസഫിനൊപ്പം ചേര്‍ന്ന സി.എഫ് തോമസ് എം.എല്‍.എ താന്‍ യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് (എം)നോടൊപ്പമായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിയമസഭയില്‍ വിപ്പ് ലംഘിച്ചതുമില്ല. കമ്മീഷന്‍ ഉത്തരവോടെ സി.എഫ് തോമസ് നിലപാട് വ്യക്തമാക്കേണ്ടി വരും. ഒരു രാഷ്ട്രീയ കക്ഷിയെ അംഗീകൃത പാര്‍ട്ടിയായി അംഗീകരിക്കപ്പെടണമെങ്കില്‍ കേരളത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു എം.പിയോ, അല്ലെങ്കില്‍ നാല് എം.എല്‍ എമാരോ, ആറ് ശതമാനം വോട്ടോ ഉണ്ടായിരിക്കണം എന്നതാണ് നിയമം. ഇവയൊന്നും ജോസഫ് വിഭാഗത്തിനില്ല . കമ്മീഷന്‍ ഉത്തരവിനെ കോടതിയില്‍ ചോദ്യം ചെയ്യാമെങ്കിലും കീഴ് വഴക്കങ്ങളും മുന്‍ നടപടിക്രമങ്ങളും അനുസരിച്ച് കമ്മീഷന്‍ തീരുമാനമാണ് അന്തിമ മെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനമാണ് നടപ്പിലാക്കുക എന്നും സുപ്രീം കോടതിയുടെ വിധി നിലവിലുണ്ട്. തമിഴ്‌നാട്ടില്‍ ജയലളിതയുടെ മരണശേഷം എ.ഐ.എ.ഡി.എം.കെയില്‍ ഉണ്ടായ തര്‍ക്കത്തിലും കമ്മീഷന്‍ തീരുമാനമാണ് കോടതി ശരിവച്ചത്. പാര്‍ട്ടി പിളര്‍ന്നതായി ചൂണ്ടിക്കാട്ടി ജോസ്.കെ മാണിയാണ് കമ്മീഷന്‍ മുമ്പാകെ പരാതി നല്‍കിയത്. ഈ പരാതിയിലാണ് കമ്മീഷന്‍ നിലവില്‍ തീര്‍പ്പ് കല്പിച്ചിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരവും തര്‍ക്കങ്ങളും തെരഞ്ഞെടുപ്പു ചിഹ്നം അനുവദിക്കുന്നതു സംബന്ധിച്ചുള്ള തെരെഞ്ഞടുപ്പു കമ്മീഷന്റെ 1968 ലെ ഉത്തരവിലെ ഖണ്ഡിക പതിനഞ്ച് പ്രകാരമാണ് ജോസ്.കെ മാണി തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചത്. പാര്‍ട്ടിയില്‍ തര്‍ക്കം ഉണ്ടാകുന്നതിനു മുമ്പുള്ള സ്ഥിതിയാണ് കമ്മീഷന്റെ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കപ്പെട്ടത്. തര്‍ക്ക വിഷയത്തില്‍ കമ്മീഷന്റെ പരിഗണനയും പരിശോധനയും ഇപ്രകാരമായിരുന്നു. കേരള കോണ്‍ഗ്രസിന്റെ ആകെ മൂല്യം 19 ആയിരുന്നു. പാര്‍ലമെന്റിലും നിയമസഭയിലും ഉള്ള അംഗസംഖ്യയുടെ അടിസ്ഥാനത്തിലാണ് അകെ മൂല്യം തിട്ടപ്പെടുത്തപ്പെടുക. ഒരു അംഗത്തിന് ഒരു മൂല്യം എന്നതാണ് വ്യവസ്ഥ. ഇതിന്‍ പ്രകാരം ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പാര്‍ലമെന്റ് അംഗത്തിന് ഏഴ് മൂല്യമുണ്ട്. രണ്ട് പാര്‍ലമെന്റ് അംഗമുള്ളപ്പോള്‍ മൂല്യം 14 ആവും. കേരള കോണ്‍ഗ്രസ് (എം) ന് രണ്ട് പാര്‍ലമെന്റ്‌റ് അംഗങ്ങളും അഞ്ച് നിയമസഭാംഗങ്ങളും ഉളളപ്പോള്‍ ആകെ മൂല്യം 19 ആയിട്ടാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ രണ്ട് എം.പി മാരും രണ്ട് എം.എല്‍.എമാരും ജോസ് കെ.മാണി പക്ഷത്തായതിനാല്‍ ഈ വിഭാഗത്തിന്റെ ആകെ മൂല്യം 16 ആയി. ജോസഫ് വിഭാഗത്തില്‍ മൂന്ന് എം.എല്‍.എമാര്‍ മാത്രമുള്ളതിനാല്‍ അവരുടെ മൂല്യം 3 മാത്രമായി. അടുത്തതായി കമ്മീഷന്‍ പരിഗണിക്കുന്നത് ഏറ്റവും അവസാനം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കിട്ടിയ വോട്ടിന്റെ എണ്ണമാണ്. പാര്‍ട്ടി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 15 സീറ്റിലാണ് മത്സരിച്ചത്. മത്സരിച്ചവരില്‍ ഭൂരിപക്ഷവും ഇപ്പോള്‍ ജോസ് കെ.മാണി പക്ഷത്തായതിനാല്‍ ആകെ കിട്ടിയ വോട്ടിലും ഭൂരിപക്ഷം ജോസ്.കെ.മാണി പക്ഷത്തിന്റേതായി കമ്മീഷന്‍ കണക്കാക്കി. പാര്‍ട്ടിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉള്ള അംഗങ്ങളില്‍ ഭൂരിപക്ഷവും ജോസ്.കെ മാണി യോടൊപ്പമായിരുന്നുവെന്ന് തെളിയിക്കപ്പെട്ടതും കമ്മീഷന്‍ പരിഗണിച്ചു. പാര്‍ട്ടി ഭരണഘടനാപ്രകാരമുള്ള സംസ്ഥാന സമിതി, പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി എന്നീ സമിതികളിലെ ഭൂരിപക്ഷവും കമ്മീഷന്‍ പരിഗണിച്ചു. പാര്‍ട്ടിയില്‍ ഭിന്നത ഇടലെടുക്കുന്നതിനു മുന്‍പ് പാര്‍ട്ടി സമിതികളില്‍ അംഗങ്ങളായിരുന്നവരിലെ ഭൂരിപക്ഷമാണ് കമ്മീഷന്‍ പരിശോധിക്കുക. ഈ വിഭാഗത്തിലും ജോസ്.കെ.മാണി വിഭാഗം ഭൂരിപക്ഷം കമ്മീഷനു മുമ്പില്‍ തെളിയിച്ചു. തര്‍ക്ക വിഷയങ്ങളിലെ എല്ലാ പരിഗണനാ വ്യവസ്ഥകളിലും ഭൂരിപക്ഷം കമ്മീഷനു മുമ്പില്‍ തെളിയിക്കുവാന്‍ കഴിഞ്ഞതിനാല്‍ അംഗീകാരം ജോസ്.കെ മാണിക്ക് ലഭിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ തര്‍ക്ക വിഷയങ്ങളില്‍ തര്‍ക്കം ഉണ്ടാകുന്നതിനു മുമ്പുള്ള തല്‍സ്ഥിതിയാണ് പരിഗണിക്കപ്പെടുക. ഇതിന്‍ പ്രകാരമാണ് നിയമസഭയില്‍ തര്‍ക്കത്തിനു മുമ്പുള്ള വിപ്പ് നല്‍കാനുള്ള അധികാരിയുടെ നിയമനവും കണക്കാക്കുക. റോഷി അഗസ്റ്റിനാണ് തര്‍ക്കത്തിനു മുന്‍പുള്ള നിയമസഭയിലെ പാര്‍ട്ടിവിപ്പ്. റോഷിയുടെ വിപ്പ് തന്നെ നില നില്‍ക്കും. ഇത് മനസ്സിലാക്കിയാണ് ജോസഫിനും മോന്‍സിനും ജോസ്.കെ മാണി വിഭാഗം വിപ്പ് നല്‍കിയിരുന്നത്. ഭൂരിപക്ഷ ജനപ്രതിനിധികളെയും പാര്‍ട്ടി സമിതികളിലെ ബഹുഭൂരിപക്ഷത്തെയും ഒപ്പം ചേര്‍ത്ത് നിര്‍ത്തുവാന്‍ ജോസ്.കെ.മാണിക്ക് കഴിഞ്ഞതാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ ചട്ടപ്രകാരമുള്ള പരിഗണനാ വിഷയങ്ങളില്‍ ജോസ്.കെ.മാണിക്ക് മേല്‍ക്കൈ ലഭിക്കാനുണ്ടായ കാരണം.  

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....