News Beyond Headlines

28 Thursday
November

കേന്ദ്ര നിലപാട്‌ കേരളം അംഗീകരിക്കുന്നില്ല

ജിഎസ്ടി നഷ്ടപരിഹാര വിഷയത്തിൽ  കേന്ദ്ര സർക്കാർ നിലപാട്‌ കേരളം അംഗീകരിക്കുന്നില്ലെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌. കേന്ദ്രത്തിന്റെ രണ്ടു നിർദേശവും‌ സ്വീകാര്യമല്ലെന്ന്‌ കേരളം അറിയിക്കും. നഷ്ടപരിഹാരം പൂർണമായും കിട്ടിയേപറ്റൂ. അതു ഭരണഘടനാപരമായ അവകാശമാണ്. അതിനായി കേന്ദ്രം വായ്‌പ എടുത്ത്‌ ജിഎസ്‌ടി കൗൺസിലിന്‌ പണം ലഭ്യമാക്കണം. തിരിച്ചടവിനുള്ള തുക ഉറപ്പാകുന്നതുവരെ നഷ്ടപരിഹാര സെസ്‌ പിരിവിന്റെ കാലാവധി നീട്ടണം.  പ്രശ്‌നത്തിൽ സംസ്ഥാനങ്ങളുടെ പൊതുസമീപന രൂപീകരണത്തിനായി ശ്രമിക്കും. ഇതര സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിങ്‌വഴി ആശയവിനിമയം നടത്തും. മറ്റു ധനമന്ത്രിമാരുമായി കഴിയുന്നത്ര ഏകോപിത നിലപാടുണ്ടാക്കാന്‍‌ ശ്രമിക്കും. കേരളം തനിച്ചാണെങ്കിലും കേന്ദ്ര നിലപാടിനെ ജിഎസ്ടി കൗൺസിലിൽ ചെറുക്കുമെന്നും മന്ത്രി പറഞ്ഞു. നഷ്ടപരിഹാരത്തിനായി വായ്പ എടുക്കാനുള്ള ചുമതല സംസ്ഥാനങ്ങളുടെമേൽ അടിച്ചേൽപ്പിക്കരുത്. ഈ സാമ്പത്തിക വർഷത്തെ നഷ്ടപരിഹാരതുക പൂർണമായും സംസ്ഥാനം കടമെടുക്കണമെന്നതാണ്‌ കേന്ദ്ര ധനമന്ത്രി ഊന്നൽ നൽകുന്നപ്രധാന നിര്‍ദേശം. കോവിഡുമൂലമുളള വരുമാന നഷ്ടവും ജിഎസ്ടി മൂലമുള്ള വരുമാന നഷ്ടവും രണ്ടായിക്കണ്ടുള്ള നഷ്ടപരിഹാര നിർദേശമാണ്‌ മറ്റൊന്ന്‌. ജിഎസ്ടി നടപ്പാക്കിയതുകൊണ്ടുള്ള വരുമാന നഷ്ടത്തെ നികത്താൻ കേന്ദ്രം കടമെടുത്തുതരും. കോവിഡുമൂലമുണ്ടായ വരുമാന നഷ്ടം നികത്താൻ സംസ്ഥാനങ്ങൾക്ക് കടമെടുക്കാൻ വായ്‌പാ പരിധി അരശതമാനം ഉയർത്തും. ഉയർന്ന നഷ്ടപരിഹാര തുകയ്‌ക്ക്‌ അർഹതയുള്ള കേരളത്തിന്‌  രണ്ടു നിർദേശവും വലിയ നഷ്ടംവരുത്തും‌. പൂർണമായും സംസ്ഥാനങ്ങൾ വായ്‌പ എടുക്കുകയാണെങ്കിൽ, വായ്പാപരിധി കേന്ദ്രസർക്കാർ എത്ര ശതമാനം ഉയർത്തുമെന്നത് അനിശ്ചിതത്വത്തിലാണ്‌. നഷ്ടപരിഹാരത്തിന് എടുക്കുന്ന വായ്‌പ പൂർണമായും ഉൾക്കൊള്ളാവുന്നവിധം വായ്‌പാ പരിധി ഉയർത്തിയില്ലെങ്കിൽ, സംസ്ഥാനങ്ങൾക്ക്‌ അത്രയും തുക നഷ്ടപ്പെടും.  സംസ്ഥാനങ്ങൾ എടുക്കുന്ന വായ്‌പയ്ക്ക് കേന്ദ്രസർക്കാരിനേക്കാൾ രണ്ടുശതമാനംവരെ അധിക പലിശ നൽകേണ്ടിവരും. ഈവർഷം കേരളം ഉൾപ്പെടെ എടുത്ത വായ്‌പയിൽ ഇത്‌ പ്രകടമായതാണ്‌. ജിഎസ്ടി നഷ്ടപരിഹാര തുകയെ കോവിഡുമൂലമുള്ളത്, സാധാരണഗതിയിലുള്ളത് എന്നിങ്ങനെ വേർതിരിക്കുന്നത്‌ ഭരണഘടനാ വിരുദ്ധമാണ്. അറ്റോർണി ജനറൽ കേന്ദ്ര സർക്കാരിന്‌ നൽകിയ നിയമോപദേശത്തിലും ഇത്തരമൊരു വേർതിരിവിനെക്കുറിച്ച് പരാമർശിക്കുന്നില്ല. ഈ വേർതിരിവിനെ കേരളം അംഗീകരിക്കുന്നില്ല. കരടു നിർദേശങ്ങളിന്മേൽ ഒരാഴ്ചയ്ക്കകം നിലപാട് അറിയിക്കുമെന്നും മന്ത്രി അറിയിച്ചു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....