സ്വര്‍ണകടത്ത് കേസിലെ കൂടുതല്‍ ഉള്ളുകളില്‍ പുറത്തുകൊണ്ടുവരുന്ന രീതിയില്‍ പ്രതിയുടെ സ്വപ്‌നയുടെ മൊഴി പുറത്തുവന്നു. സംഘപരിവാര്‍ ചാനലനിന്റെ തലവനുമായുള്ള ബന്ധത്തെക്കുറിച്ചാണ് മൊഴിയില്‍ പറയുന്നത്. ബി ജെ പിക്ക് വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും പുറത്തുവന്ന മൊഴിയില്‍ പറയുന്നുണ്ട്. യുഎഇയിലേക്കുള്ള യാത്രാ വിലക്ക് നീക്കാന്‍ സഹായം ചോദിച്ച് സമീപിച്ചപ്പോള്‍ തുടങ്ങിയ സൗഹൃദമാണ് മാധ്യമപ്രവര്‍ത്തകനായ അനില്‍ നമ്പ്യാരുമായി ഉള്ളതെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഈ ബന്ധത്തിന്റെ കൂടുതല്‍ അന്വേഷണത്തിലാണ് എന്‍ ഐ എ . യു എ ഇ ചോദ്യം ചെയ്യലുകള്‍ കഴിഞ്ഞ് മടങ്ങിയ എന്‍ ഐ എ സംഘത്തിന് ലഭിച്ച വിവരങ്ങളുടെ കൂടി പശ്ചാതലത്തിലാണ് ചാനല്‍ മേധാവിലെ ചോദ്യം ചെയ്യാന്‍ വിളിച്ചതെന്നാണ് സൂചന. മൊഴിയുടെ പ്രസക്ത ഭാഗങ്ങള്‍ ''അനില്‍ നമ്പ്യാര്‍ക്ക് യുഎഇയില്‍ വഞ്ചനാകേസ് നിലവിലുണ്ടായിരുന്നു. അതിനാല്‍ യുഎഇ സന്ദര്‍ശിച്ചാല്‍ അറസ്റ്റ് ഉണ്ടാകുമോ എന്ന് നമ്പ്യാര്‍ ഭയന്നിരുന്നു. ആ കാലയളവില്‍ ദുബായിലേക്ക് പോകാന്‍ അനില്‍ നമ്പ്യാര്‍ ആഗ്രഹിച്ചിരുന്നു. യാത്രാനുമതി ലഭിക്കാന്‍ മാര്‍ഗം തേടി സരിത്തിനെ (സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി) അനില്‍ നമ്പ്യാര്‍ സമീപിച്ചു. സരിത്ത് തന്നെ വിളിക്കാന്‍ നിര്‍ദ്ദേശിച്ചു. അതനുസരിച്ച് തന്നെ അനില്‍ നമ്പ്യാര്‍ വിളിച്ചു. കോണ്‍സലേറ്റ് ജനറല്‍ വഴി യാത്രാനുമതി ശരിയാക്കി നല്‍കി. അതിന് ശേഷം ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. 2018ല്‍ താജ് ഹോട്ടലില്‍ അത്താഴ വിരുന്നിനായി അനില്‍ നമ്പ്യാര്‍ തന്നെ വിളിച്ചു. അവിടെ വെച്ച് ഒരുമിച്ച് മദ്യവും കഴിച്ചു. അന്ന് യുഎഇയിലെ നിക്ഷേപങ്ങളെക്കുറിച്ച് നമ്പ്യാര്‍ തന്നോട് അന്വേഷിച്ചു. ബിജെപിക്കു വേണ്ടി യുഎഇ കോണ്‍സുലേറ്റിന്റെ സഹായങ്ങളും അഭ്യര്‍ത്ഥിച്ചു. അദ്ദേഹത്തിന്റെ ഒരു സുഹൃത്തിന്റെ കടയുടെ (തിരുവനന്തപുരത്തെ ടൈല്‍ കട) ഉദ്ഘാടനത്തിന് യുഎഇ കോണ്‍സല്‍ ജനറലിനെ കൊണ്ടുവരാന്‍ കഴിയുമോ എന്നും ആരാഞ്ഞു, താന്‍ അത് ഏറ്റു. അതിന് ശേഷം ഈ സ്ഥാപനത്തിന്റെ ഉദ്ഘാടത്തിന് വീണ്ടും തമ്മില്‍ കണ്ടു. ഉദ്ഘാടനത്തിന് എത്തിയ കോണ്‍സല്‍ ജനറലിന് എന്ത് സമ്മാനം കൊടുക്കണം എന്ന് ചോദിച്ചു. ഇക്കാര്യം താന്‍ കോണ്‍സല്‍ ജനറലിന്റെ ശ്രദ്ധയില്‍ പെടുത്തി. മാക്ബുക്ക് സമ്മാനമായി നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. കടയുടമ വഴി അത് സമ്മാനമായി നല്‍കുകയും ചെയ്തു. ഇടക്ക് അനില്‍ നമ്പ്യാര്‍ സൗഹൃദം പുതുക്കാനായി തന്നെ വിളിക്കാറുണ്ടായിരുന്നു. സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച വാര്‍ത്ത ചാനലുകളില്‍ വന്നപ്പോള്‍ കോണ്‍സല്‍ ജനറല്‍ ദുബായില്‍ നിന്ന് തന്നെ വിളിച്ചു. വാര്‍ത്ത തടയാന്‍ തന്റെ സഹായം അഭ്യര്‍ത്ഥിച്ചു. പക്ഷേ താന്‍ ഇക്കാര്യത്തില്‍ നിസ്സഹായായിരുന്നു. അഞ്ചാം തീയതി ഉച്ചയ്ക്ക് ഒളിവില്‍ പോകാന്‍ തിരുവനന്തപുരത്തെ ഒരു അഭിഭാഷകന്‍ നിര്‍ദ്ദേശിച്ചു. അതിന് മുന്‍പ് അനില്‍ നമ്പ്യാര്‍ തന്നെ വിളിച്ചു. കസ്റ്റംസ് പിടിച്ചെടുത്ത സ്വര്‍ണം അടങ്ങിയ ബാഗേജ് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്നും വ്യക്തിപരമായ ബാഗേജ് ആണെന്നും കോണ്‍സല്‍ ജനറലിനെക്കൊണ്ട് പ്രസ്താവന ഇറക്കാന്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടു. അനില്‍ നമ്പ്യാരെ തിരിച്ചുവിളിച്ച് കോണ്‍സല്‍ ജനറലിന്റെ പേരില്‍ ഇപ്രകാരം ഒരു കത്ത് തയ്യാറാക്കി നല്‍കാന്‍ താന്‍ ആവശ്യപ്പെട്ടു. കത്ത് തയ്യാറാക്കി നല്‍കാം എന്ന് അനില്‍ നമ്പ്യാര്‍ അറിയിക്കുകയും ചെയ്തു.എന്നാല്‍ ആ സമയത്ത് ഞാന്‍ സ്വന്തം സുരക്ഷയെ കരുതിയുള്ള ആശങ്കയിലായിരുന്നു. അതിനാല്‍ ഇക്കാര്യം തുടര്‍ന്ന് അന്വേഷിക്കാന്‍ കഴിഞ്ഞില്ലന്നു മൊഴിയില്‍ പറയുന്നു. സ്വര്‍ണം അടങ്ങിയ ബാഗേജ് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്ന് മന്ത്രി മുരളീധരന്‍ പറഞ്ഞത് സി പി എം വിവാദമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഈ മൊഴി പുറത്തുവന്നിരിക്കുന്നത്. അനില്‍ നവ്യാര്‍ക്ക് സരിത്തുമായുള്ള ബന്ധവും പരിശോധിക്കുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....