തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് സ്വകാര്യവത്കരിക്കുന്നതിൽ സംസ്ഥാന സർക്കാർ ഒരുവിധത്തിലും സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതോടെ സ്ഥിതി അത്യന്തം സങ്കീർണമായി. സുപ്രീം കോടതി നിർദേശിച്ചതനുസരിച്ച് വീണ്ടും ഹൈക്കോടതിയിലെത്തിയ ഈ കേസിൽ സംസ്ഥാന സർക്കാർ കക്ഷിയാകാനും സാധ്യത തെളിഞ്ഞു. ബിജെപി ഒരു ഭാഗത്തും മറ്റെല്ലാ കക്ഷികളും മറുഭാഗത്തും . വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ കോൺഗ്രസ് അരയും തലയും മുറുക്കി മുന്നിട്ടിറങ്ങുമ്പോൾ, തിരുവനന്തപുരം എംപി ഡോ. ശശി തരൂർ അദാനിക്ക് വിമാനത്താവളത്തെ ഏൽപ്പിക്കുന്നതിനെ പരസ്യമായി സ്വാഗതം ചെയ്തത് പാർട്ടിക്ക് തിരിച്ചടിയായി. തീരുമാനത്തെ ബിജെപി സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും സംഘപരിവാർ തൊഴിലാളി സംഘടനയായ ബിഎംഎസ് പ്രതികരിക്കാൻ തയാറാകാത്തത് കേന്ദ്ര ഭരണകക്ഷിയെയും അസ്വസ്ഥമാക്കുന്നു. വിമാനത്താവളം ആരെടുത്താലും സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമില്ലാതെ നടത്തിക്കൊണ്ടുപോകാനാകില്ലെന്ന് മുഖ്യമന്ത്രി സർവകക്ഷിയോഗത്തിൽ വ്യക്തമാക്കിയത് നടത്തിപ്പ് ഏറ്റെടുക്കുന്ന അദാനിക്കുള്ള മുന്നറിയിപ്പാണ്. വികസന കാര്യങ്ങളില്‍ സര്‍ക്കാര്‍ സഹായം അത്യാവശ്യമാണ്. സംസ്ഥാനത്തോട് വെല്ലുവിളി നടത്തി വ്യവസായമറിയാവുന്നവര്‍ വരുമെന്ന് തോന്നുന്നില്ല. ഇക്കാര്യത്തിൽ കേന്ദ്ര സര്‍ക്കാരിൽ നിന്ന് ലഭിച്ച വാക്ക് മറികടന്നുവെന്ന് മുഖ്യമന്ത്രിതന്നെ പറയുമ്പോൾ അതിന്റെ അർഥവ്യാപ്തി ഏറെയാണ്. സംസ്ഥാന സർക്കാർ സഹകരിക്കില്ലെങ്കിൽ ആ സർക്കാരിനെതിരെ ജനങ്ങൾ നിലപാടെടുക്കുമെന്നാണ് കേന്ദ്രമന്ത്രി വി. മുരളീധരന്റെ മറുപടി. ഇതോടെ, തിരുവനന്തപുരം ജില്ലയിലെങ്കിലും വരുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പിൽ വിമാനത്താവള സ്വകാര്യവത്കരണം വലിയ വിഷയമായി ഉയർന്നുവരും എന്നുറപ്പായി. അത് ഇതിനെ മാത്രമല്ല ബാധിക്കുക. നിലവിൽ, വിഴിഞ്ഞം തുറമുഖ നിർമാണം ഏറ്റെടുത്ത അദാനി ഗ്രൂപ്പ് കരാർ പാലിക്കാത്തത് സംബന്ധിച്ച ആക്ഷേപം ശക്തമാണ്. ഇതൊക്കെ ഇനി ഉയരാനുള്ള സാധ്യത കണക്കിലെടുക്കുമ്പോൾ വിമാനത്താവള സ്വകാര്യവത്കരണം അത്ര അനായാസമാവുന്നതിനുള്ള അന്തരീക്ഷം നിലവിലില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....