News Beyond Headlines

30 Saturday
November

സ്വര്‍ണകടത്ത് അന്വേഷണത്തില്‍ മെല്ലപോക്ക്

സി പി എമ്മിനെ കുടുക്കാന്‍ കേരള ബിജെപിയും , ചെന്നിത്തയും പ്‌ളാന്‍ ചെയ്ത് വിവാദമാക്കിയ സ്വര്‍ണകടത്ത് കേസ് അന്വേഷണത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടു നീങ്ങുന്നുവോ. കേസ് അന്വേഷണം ഒരുഘട്ടം പിന്നിട്ടപ്പോള്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ കുടുങ്ങുമെന്ന ബോധ്യമായതോടെയാണ് അന്വേഷണത്തില്‍ നിന്നുള്ള മെല്ലപോക്ക്. കേസിലെ പ്രധാനപ്രതിയെ വിട്ടുകിട്ടനുള്ള നടപടികള്‍ പോലും ഇതുവരെ കേന്ദ്രസര്‍ക്കാര്‍ ചെയ്തിട്ടില്ല. ദുബായ് പൊലീസിന്റെ പിടിയിലായ ഫൈസല്‍ ഫരീദിനെ എന്‍ഐഎയ്ക്ക് വിട്ടുകിട്ടുന്നതിലും നടപടിയില്ല. കുറ്റവാളികളെ കൈമാറാന്‍ യുഎഇയുമായി കരാറുണ്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുവരെ അനങ്ങിയിട്ടില്ല. അതിനിടെ ഫൈസല്‍ ഫരീദിനെയും മൂവാറ്റുപുഴ സ്വദേശി കെ ടി റമീസിനെയും ചോദ്യം ചെയ്യാന്‍ ദുബായില്‍ പോയ എന്‍ഐഎ സംഘം തിരിച്ചെത്തി. കോണ്‍സുലേറ്റ് ജനറലിന്റെയും അറ്റാഷെയുടെയും അടുത്തുനിന്ന് വിവരങ്ങളറിയാന്‍ എന്‍ഐഎ പദ്ധതിയിട്ടെങ്കിലും ഇതിനായി വിദേശകാര്യമന്ത്രാലയം കത്തയക്കാത്തതിനാല്‍ അതും നടന്നിട്ടില്ല. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിരുന്നതായി പ്രതികളായ സ്വപ്നയും സന്ദീപും സരിത്തും മൊഴി നല്‍കിയിരുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ആ വഴിക്കും അന്വേഷണം നടന്നിട്ടില്ല. കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്താല്‍ അന്വേഷണം നിര്‍ണായക വഴിത്തിരിവിലാകും. സ്വര്‍ണക്കടത്ത് ശൃംഖലയുമായുള്ള ബിജെപി ബന്ധം പുറത്താകുമെന്ന ഭയം കേന്ദ്രത്തിനുണ്ട് . കേസിലെ തീവ്രവാദ ബന്ധത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടില്ല. സ്വപ്ന സുരേഷ് അടക്കം ഇതുവരെ പിടികൂടിയ പ്രതികളെ കേന്ദ്രീകരിച്ചാണ് ഇപ്പോഴും എന്‍ഐഎയുടെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും (ഇഡി)അന്വേഷണം തുടരുന്നത്. അതിനും പഴയ വേഗതയില്ലന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....