കാസര്‍കോട് ചട്ടഞ്ചാല്‍ തെക്കില്‍ വില്ലേജില്‍ ടാറ്റയുടെ സഹകരണത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയായി. കോവിഡ് രോഗികളെ പരിചരിക്കുന്നതിനായി സംസ്ഥാനത്ത് നിര്‍മിക്കുന്ന ആദ്യ ആശുപത്രിയാണിത്. ആശുപത്രി സമുച്ചയം സര്‍ക്കാരിന് കൈമാറാനാകുംവിധം തയ്യാറായതായി ടാറ്റാ ഗ്രൂപ്പ് കൊച്ചി മേഖലാ ഭരണവിഭാഗം മേധാവി പി എല്‍ ആന്റണി പറഞ്ഞു. ഇക്കാര്യം കലക്ടറെ അറിയിച്ചിട്ടുണ്ട്. പ്രീഫാബ് മാതൃകയില്‍ 540 കിടക്കകളുള്ള ആശുപത്രിയാണിത്. ഉരുക്കില്‍ നിര്‍മിച്ച 128 കണ്ടെയ്നര്‍ യൂണിറ്റുകളാണ് ആശുപത്രിയായി മാറിയത്. മൂന്ന് മേഖലയായാണ് ഇവ സ്ഥാപിച്ചത്. കണ്ടെയ്നറുകളുടെ മുന്‍വശത്തുകൂടി രോഗികള്‍ക്കും ജീവനക്കാര്‍ക്കും നടന്നുപോകാനുള്ള വഴിയും പിറകില്‍ പൂന്തോട്ടവുമുണ്ട്. ആശുപത്രി വളപ്പില്‍ കണ്ടെയ്നറുകള്‍ക്കരികിലേക്ക് ടാര്‍ചെയ്ത റോഡാണുള്ളത്. ആദ്യ മേഖലയിലെ 58 കണ്ടെയ്‌നര്‍ യൂണിറ്റ് ക്വാറന്റൈന്‍ ആവശ്യത്തിനാണ്. രണ്ടാമത്തെ മേഖലയിലാണ് വെന്റിലേറ്റര്‍ സൗകര്യം ഉള്‍പ്പെടെയുള്ളത്. 12 കണ്ടയ്നറിലായി 36 രോഗികള്‍ക്കുള്ള വെന്റിലേറ്റര്‍ സൗകര്യമുണ്ട്. അവശേഷിക്കുന്നവ ഐസൊലേഷന്‍ വാര്‍ഡായി ഉപയോഗിക്കും. 26 യൂണിറ്റുള്ള മൂന്നാമത്തെ മേഖല മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. മൂന്ന് മേഖലയിലും ഡോക്ടര്‍മാരുടെ മുറി, നേഴ്സുമാരുടെ മുറി, വസ്ത്രം മാറാനുള്ള സൗകര്യം എന്നിവയുണ്ട്. ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ലാബ് ടെക്നീഷ്യന്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി ഇവിടേക്ക് ആവശ്യമുള്ള ജീവനക്കാരെ സര്‍ക്കാര്‍ നിയമിക്കും. ഏപ്രില്‍ രണ്ടാംവാരം ആരംഭിച്ച പ്രവൃത്തി ജൂലൈ അവസാനം പൂര്‍ത്തിയാക്കി കൈമാറാമെന്ന പ്രതീക്ഷയിലായിരുന്നു ടാറ്റാ ഗ്രൂപ്പ്. അതിനിടെ നിര്‍മാണ തൊഴിലാളികളില്‍ ചിലര്‍ക്ക് കോവിഡ് ബാധിച്ചതാണ് വൈകാനിടയാക്കിയത്. അണുവിമുക്തമാക്കിയാണ് സര്‍ക്കാരിന് കൈമാറുക. 60 കോടി രൂപ ചെലവില്‍ 51,200 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ആശുപത്രി. തെക്കില്‍ അമ്പട്ട വളവില്‍നിന്ന് 12 മീറ്റര്‍ വീതിയില്‍ റോഡും പണിതിട്ടുണ്ട്. ഇതിന്റെ ടാറിങ്ങിനും വൈദ്യുതി കണക്ഷനും വെള്ളമെത്തിക്കുന്നതിനും ജനറേറ്റര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ വാങ്ങുന്നതിനുമായി 7,61,01,000 രൂപ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുവദിച്ചു. സര്‍ക്കാര്‍ തീരുമാനിക്കുന്ന മുറയ്ക്ക് ആശുപത്രി ഏറ്റെടുത്തു പ്രവര്‍ത്തനക്ഷമമാക്കുമെന്ന് കലക്ടര്‍ ഡോ. ഡി സജിത്ബാബു പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....