കനത്ത മഴയില്‍ വടക്കന്‍ ജില്ലകളില്‍ വ്യാപക നാശം. മലപ്പുറം ജില്ലയിലെ കിഴക്കന്‍ മേഖലയിലും വയനാട്, പാലക്കാട് ജില്ലകളിലും അതിതീവ്ര മഴ തുടരുന്നു. മഴയ്‌ക്കൊപ്പം ഇരുട്ടും ഭീതിയും അട്ടപ്പാടിയില്‍ തോരാതെ പെയ്യുകയാണ്. ഒപ്പം വീടിന്റെ മേല്‍ക്കൂര പറിച്ചെറിയുന്ന കാറ്റ്. വൈദ്യുതിയില്ലതായിട്ട് 4 ദിവസം. ചാര്‍ജ് തീര്‍ന്ന് മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിക്കുന്നില്ല. വിവരങ്ങള്‍ അറിയാനും അറിയിക്കാനും മാര്‍ഗമില്ല. ഭയന്ന് വീടുകളില്‍ അടച്ചിരിപ്പാണ് മിക്കവരും. പകലും അധികമാരും പുറത്തിറങ്ങാറില്ല. കടകള്‍ നേരത്തെ അടയ്ക്കും. ഉച്ചകഴിഞ്ഞ് മഴയുടെ ഭാവം മാറും. തെങ്ങും കമുകും വന്‍ മരങ്ങളും കടപുഴകി വീഴുന്ന ശബ്ദമാണ് രാത്രികളില്‍. വെളിച്ചമില്ല. പല വീടുകളിലും മേല്‍ക്കൂരയില്ല. കാറ്റില്‍ പറന്നുപോയതാണ്. ഇവിടങ്ങളില്‍ ടാര്‍പോളിന്‍ വലിച്ചുകെട്ടിയാണ് ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ മഴ നനയാതെ കഴിയുന്നത്. ചില ആദിവാസി ഊരുകളില്‍ അതുപോലുമില്ല. ഇവര്‍ അടുത്തുള്ള വീടുകളില്‍ അഭയം തേടി. മരങ്ങള്‍ ഒടിഞ്ഞുവീണ് 12 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. പത്തിലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഭവാനി, ശിരുവാണി, വരഗ പുഴകള്‍ കവിഞ്ഞൊഴുകുകയാണ്. പുഴയ്ക്ക് അപ്പുറത്തുള്ള ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു. അടുത്ത ദിവസങ്ങളില്‍ ഇവര്‍ക്കു ഭക്ഷണവും വെള്ളവും എത്തിക്കേണ്ടിവരും. കാട്ടുചോലകളിലെ വെള്ളപ്പാച്ചില്‍ ഊരുകളിലെ ഉറക്കം കെടുത്തുന്നു. അട്ടപ്പാടി ചുരം റോഡില്‍ പലയിടത്തും മരങ്ങള്‍ വീണിട്ടുണ്ട്. വൈദ്യുതിത്തൂണുകളും പൊട്ടിവീണു. ഉച്ചകഴിഞ്ഞാല്‍ കോടമഞ്ഞ് ഇറങ്ങി യാത്ര ദുരിതമാകും. വാഴ, പച്ചക്കറി തുടങ്ങി വ്യാപക കൃഷിനാശവും. ഒട്ടേറെ കാലിത്തൊഴുത്തുകളും നിലംപൊത്തി. കോവിഡ് ഭീതി ഏശാത്ത അട്ടപ്പാടിക്കു പക്ഷേ, മഴയെ പേടിയാണ്. ഒറ്റപ്പെട്ടു പോകുമോയെന്ന ആശങ്കയും. മലപ്പുറത്ത് കനത്ത മഴയില്‍ കരകവിഞ്ഞൊഴുകി ചാലിയാറും കൈവഴികളും. ഭാരതപ്പുഴയിലും കടലുണ്ടിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. വിവിധയിടങ്ങളില്‍ വീടുകളിലും കെട്ടിടങ്ങളിലും വെള്ളം കയറി. നിലമ്പൂര്‍, ഏറനാട്, പൊന്നാനി താലൂക്കുകളിലായി 8 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 104 കുടുംബങ്ങളില്‍ നിന്നായി 408 പേരെ ക്യംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ചാലിയാറില്‍ വൈകിട്ടോടെ മഴ വീണ്ടും ശക്തമായി. തീരദേശത്ത് കടലാക്രമണവും രൂക്ഷം. നിലമ്പൂര്‍ ചാലിയാറിന്റെയും കരിമ്പുഴയുടെയും തീരങ്ങളിലായി 29 വീടുകളില്‍ വെള്ളം കയറി. ഗവ. മാനവേദന്‍ ജിഎച്ച്എഎസ്എസിനു സമീപം 15 വീടുകളിലും ചാരംകുളത്ത് അഞ്ചും മുമ്മുളളി അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിനു സമീപം 9 വീടുകളിലും വെള്ളം കയറി. കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ജനതപ്പടി, മിനര്‍വപ്പടി ഭാഗങ്ങളില്‍ കടകളില്‍ നിന്നു സാധനങ്ങള്‍ മാറ്റി. റോഡ് നിരപ്പില്‍ താഴ്ന്ന കടകളില്‍ വെള്ളം കയറി. ജനതപ്പടിയില്‍ കെഎന്‍ജി പാതയില്‍ വെള്ളം കയറിയിരുന്നെങ്കിലും രാവിലെയോടെ ഇറങ്ങി. മുട്ടിക്കടവ്, മുപ്പിനി പാലങ്ങള്‍ വെള്ളത്തിലാണ്.എടക്കരയില്‍ പാലത്തിങ്കല്‍ ഭാഗത്ത് വീടുകളില്‍ വെള്ളം കയറി. വാഴയൂര്‍, വാഴക്കാട് പഞ്ചായത്തുകളില്‍ 50 വീട്ടുകാര്‍ സാധനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. സംസ്ഥാന പാതയായ കോഴിക്കോട്- അരീക്കോട് റോഡില്‍ വാലില്ലാപ്പുഴ, താഴങ്ങാടി എന്നിവിടങ്ങളില്‍ വെള്ളം കയറിയതിനാല്‍ ഗതാഗതം മുടങ്ങി. ഗ്രാമീണ റോഡുകളായ തിരുത്തിയാട് - കക്കോവ് ഇയ്യത്തിങ്ങല്‍-വാഴയൂര്‍, പുഞ്ചപ്പാടം, കോട്ടുപാടം റോഡുകളും കല്‍പള്ളി -ചങ്കരത്തു താഴെ, എടശ്ശേരികുന്ന് - വാഴക്കാട്, മതിയംകല്ലിങ്ങല്‍, വളളിക്കാട്, തിരുവാലൂര്‍, മണന്തലക്കടവ്, കോലോത്തുംകടവ് ,പരപ്പത്ത്, വാഴക്കാട് - ചെറുവായൂര്‍ റോഡുകളും വെള്ളത്തിനടിയിണ്.വിവിധ സംഘടനകള്‍ക്ക് കീഴില്‍ 100ല്‍ അധികം തോണികളില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നു. ചീക്കോട് പഞ്ചായത്തില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിനായി ആരംഭിച്ച അടിസ്ഥാന ക്യാംപില്‍ 20 അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....