യുഎസിനു പിന്നാലെ ദക്ഷിണാഫ്രിക്കയിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്നു. ബ്രസീലിലും മെക്സിക്കോയിലുമാണ് ഏറ്റവും വ്യാപനം. ലാറ്റിനമേരിക്കയിൽ ആകെ മരണം 2 ലക്ഷം പിന്നിട്ടു.ദക്ഷിണാഫ്രിക്കയിൽ പോസിറ്റീവ് കേസുകൾ 5 ലക്ഷം കവിഞ്ഞു. ഫിലിപ്പീൻസിൽ ഒരുലക്ഷം കേസുകൾ. സ്വിറ്റ്സർലൻഡിൽ രണ്ടാം വ്യാപനം. യുഎസ്∙ ഒറ്റദിവസം 58,000 ലേറെ പുതിയ കേസുകൾ,1100 മരണം. ബ്രസീൽ∙ ഒറ്റദിവസം 1088 മരണം. പുതുതായി 45,392 കേസ്. മെക്സിക്കോ∙ 9,556 പുതിയ കേസുകൾ, 784 മരണം. പെറു∙ ഒറ്റദിവസം 191 മരണം, 7,500 പോസിറ്റീവ് കേസുകൾ. ചിലെ∙ ഒറ്റദിവസം 1191 കേസ്, 76 മരണം.റഷ്യ∙ ഒറ്റദിവസം 5,427 പുതിയ കേസ്. 70 മരണം. സ്വിറ്റ്സർലൻഡ്∙ രണ്ടാം വ്യാപനം കണക്കിലെടുത്തു നിയന്ത്രണങ്ങൾ കർശനമാക്കി. ഓസ്ട്രേലിയ∙ ഒറ്റദിവസം 671 കേസുകൾ, തലസ്ഥാനമായ മെൽബണിൽ നിശാനിയമം. വിക്ടോറിയ സംസ്ഥാനം ദുരന്ത ബാധിതമായി പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്ക∙ ഒറ്റദിവസം 10,107 പോസിറ്റീവ് കേസുകൾ. ആകെ 5.03 ലക്ഷം കോവിഡ് കേസുകൾ. 8,153 മരണം. ജപ്പാൻ∙ തുടർച്ചയായ രണ്ടാംദിനവും 1500 ലേറെ കേസുകൾ. ഇസ്രയേൽ∙ മന്ത്രിക്ക് കോവിഡ് പോസിറ്റീവ്. രാജ്യത്ത് കോവിഡ് ബാധിക്കുന്ന രണ്ടാമത്തെ മന്ത്രി. ഫിലിപ്പീൻസ്∙ ഒറ്റദിവസം 5,032 കേസുകൾ, ആകെ കോവിഡ് ബാധിതർ 1.03 ലക്ഷം കവിഞ്ഞു. ആകെ മരണം 2000. ഇന്തൊനീഷ്യ∙ ഒറ്റദിവസം 1519 പോസിറ്റീവ് കേസ്, 49 മരണം. ആകെ കോവിഡ് ബാധിതർ 1.1 ലക്ഷം കവിഞ്ഞു. ആകെ മരണം 5,236 ചൈന∙ 49 പുതിയ കേസുകൾ. പാക്കിസ്ഥാൻ∙ 553 പുതിയ കേസ് കൂടി, ആകെ കോവിഡ് ബാധിതർ 2.8 ലക്ഷം. ബംഗ്ലദേശ്∙ ഒറ്റദിവസം 886 പുതിയ കേസ്, 22 മരണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....