News Beyond Headlines

28 Thursday
November

മുരളീധരന്‍ തിരുത്തുന്നില്ല ബി ജെ പി യില്‍ പ്രതിഷേധം

സ്വര്‍ണകടത്ത് കേസിലെ പല വിവാദ പ്രസതാവനകളും തിരുത്താതെ കേന്ദ്രമന്ത്രി മുരളീമൂന്‍ തിരുത്താതെ നീങ്ങുന്നതിനെതിരെ ബി ജെ പി യില്‍ പ്രതിഷേധം. പ്രതികളെ സഹായിക്കുന്ന രീതിയിലാവുകയാണ് മന്ത്രിയുടെ പല നിലപാടുകളുമമെന്ന് എതിര്‍ വിഭാഗങ്ങള്‍ ആക്ഷേപം ഉന്നയിച്ചു കഴിഞ്ഞു. പിടികൂടിയ നയതന്ത്ര ബാഗേജ് തന്റേതാണെന്ന് യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയും സമ്മതിച്ചതായി കസ്റ്റംസ് രേഖ പറഞ്ഞിട്ടും മന്ത്രിയുടെ നിപാട് പര്‍ട്ടിക്ക് പ്രശ്‌നമാണെന്ന് ഇവര്‍ പറയുന്നു. അറ്റാഷെ റഷീദ് ഖാമിസ് അലിമുസാഖിരി അല്‍ അഷ്മിയയുടെ സാന്നിധ്യത്തില്‍ കസ്റ്റംസ് കാര്‍ഗോ കോംപ്ലക്സില്‍ നടന്ന ബാഗേജ് പരിശോധനയ്ക്കുശേഷം കോടതിയില്‍ സമര്‍പ്പിച്ച വിശദ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. കഴിഞ്ഞമാസം അഞ്ചിനാണ് ബാഗേജ് പരിശോധിക്കാന്‍ കസ്റ്റംസ് അറ്റാഷെയെ വിളിച്ചുവരുത്തിയത്. ബാഗേജ് തുറക്കുംമുമ്പ് അതില്‍ രേഖപ്പെടുത്തിയ നമ്പരും മുദ്രകളും എയര്‍വേ ബില്ലില്‍ ഉള്ളതുപോലെതന്നെയാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. തന്റെ കുടുംബം ഷാര്‍ജയില്‍നിന്ന് അയച്ച നയതന്ത്ര ബാഗേജാണ് ഇതെന്നും ഒമ്പതിനം ഭക്ഷ്യസാധനങ്ങളാണ് അതിലുള്ളതെന്നും ഇന്‍വോയ്സ് കാണിച്ച് അറ്റാഷെ വിശദീകരിച്ചു. 1035444 നമ്പര്‍ ഇന്‍വോയ്സ് പ്രകാരം ജൂണ്‍ 25ന് ഷാര്‍ജയിലെ അല്‍സത്താര്‍ സ്പൈസസില്‍നിന്നാണ് ബാഗേജ് അയച്ചിരുന്നത്. ഇന്‍വോയ്സ് പ്രകാരം ബാഗേജിലുണ്ടായിരുന്ന ഭക്ഷ്യസാധനങ്ങള്‍ പരിശോധിച്ച് തയ്യാറാക്കിയ മഹസറില്‍ അറ്റാഷെ കൗണ്ടര്‍ സൈന്‍ ചെയ്തതായും കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അറ്റാഷെയെ തടയേണ്ടത് ആഭ്യന്തരമന്ത്രാലയമെന്ന് യുഎഇ അറ്റാഷെ രാജ്യം വിട്ട സംഭവത്തിന്റെ ഉത്തരവാദിത്തം ആഭ്യന്തര മന്ത്രാലയത്തിനുമേല്‍ ചുമത്തി വിദേശസഹമന്ത്രി വി മുരളീധരന്‍. വിദേശമന്ത്രാലയത്തിന് ഇതുമായി ഒരു ബന്ധവുമില്ലെന്നും ആഭ്യന്തര മന്ത്രാലയമാണ് വിസ അനുവദിക്കുന്നതെന്നുമാണ് ചാനല്‍ ചര്‍ച്ചയില്‍ കേന്ദ്രമന്ത്രി പറഞ്ഞത്. ഇതും ഡല്‍ഹിയിലെ പാര്‍ട്ടി നേതാക്കളിലും അനിഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. കസ്റ്റംസ് ജോയിന്റ് കമീഷണര്‍ അനീഷ് പി രാജനെ സ്ഥലംമാറ്റിയതിന് കേസുമായി ബന്ധമില്ലെന്നും സ്വര്‍ണക്കടത്ത് മുഴുവന്‍ പിടിച്ചത് അദ്ദേഹമല്ലെന്നും സഹമന്ത്രി പ്രതികരിച്ചു. വിദേശ സഹമന്ത്രി സ്വയം ന്യായീകരിക്കാന്‍ ഉത്തരവാദിത്തം മുഴുവന്‍ അമിത് ഷായുടെ നേതൃത്വത്തിലുള്ള ആഭ്യന്തര മന്ത്രാലയത്തിനുമേല്‍ ചാരിയത് ബിജെപിയില്‍ വിവാദമായിട്ടുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....