കേരളം ഇന്നും മുന്നില്‍ , കാരണം ജനകീയ പ്രതിരോധം
കേരളത്തില്‍ രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും
കോവിഡ് രോഗത്തിന്റെ സ്ഥിതി നിയന്ത്രണ വിധേയം. എന്നാല്‍ സമ്പര്‍ക്ക വ്യാപനത്തിലൂടെ സംസ്ഥാനത്തിന്‍ന്റെ പലയിടങ്ങളിലും രോഗം പടരുന്നത് നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പ് വിയര്‍ക്കുന്നുണ്ട്.
ലോക്ക്ഡൗണിലെ ഇളവുകള്‍ ആളുകള്‍ മുതലെടുക്കുന്നത് രോഗ വ്യാപന സാധ്യതയേറ്റുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടുതലായി രോഗം ബാധിക്കുന്നതോടെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര ആളുകള്‍ കുറയുമോ എന്ന സീതിയുണ്ട്. രോഗികളെ ആശുപത്രികളിലേക്ക് മാറ്റുന്നതിനും കാലതാമസം. സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുന്നതില്‍ വരുന്ന കാലതാമസം ആളുകള്‍ക്ക് ഭീതി കൂട്ടുന്നുണ്ട്. എന്നാല്‍ സാമ്പിള്‍ എടുക്കുന്നവര്‍ പൂര്‍ണ്ണമായും ക്വാറന്റൈനിലേക്ക് പോയാല്‍ സമ്പര്‍ക്ക രോഗ വ്യാപനം കുറയും. ഇത് തദ്ദേശ സ്വയം ഭണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. ദിവസങ്ങളായി സംസ്ഥാനത്ത് ഏറ്റവും അധികം കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന തിരുവനന്തപുരം ജില്ലയാണ്.
സംസ്ഥാനത്ത് ആദ്യമായി സാമൂഹ്യ വ്യാപനം സ്ഥിരീകരിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. പൂന്തുറ, പുല്ലവിള പ്രദേശങ്ങളില്‍ വലിയ ക്ലസ്റ്ററുകള്‍ രൂപപ്പെടുകയും സ്മൂഹ്യവ്യാപനത്തിലേക്ക് നീളുകയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പൂന്തുറയും പുല്ലവിളയും ഉള്‍പ്പെടെ കണ്ടെത്തിയ വലുതും ചെറുതുമായ ക്ലസ്റ്ററുകളില്‍ രോഗ വ്യാപനം നിയന്ത്രിക്കാനായെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
ക്ലസ്റ്ററുകളില്‍ രോഗം ഏറെക്കുറെ നിയന്ത്രണ വിധേയമായെന്നും പൂന്തുറയിലും പുല്ലുവിളയിലും ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം പത്തില്‍ താഴെയായി ചുരുങ്ങിയെന്നും തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിനു വ്യക്തമാക്കി.
തിരവനന്തപുരത്തെ പരിശോധനയില്‍ 18 പേരില്‍ ഒരാള്‍ രോഗികളാവുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ലോക്ക്ഡൗണ്‍ ഇളവുകളില്‍ ഇളവുകള്‍ നല്‍കിയത് നഗരത്തിലേക്ക് ആളുകള്‍ കൂടുതലായി എത്താനും ഇടപെഴകാനും കാരണമായതായി ആരോഗ്യവകുപ്പ് അധികൃതര്‍ വിലയിരുത്തുന്നു. എന്നാല്‍ തിരുവനന്തപുരത്ത് സാഹചര്യങ്ങള്‍ മാറുന്നതായും ഡിഎംഒ പറഞ്ഞു. രോഗികളായവരുടെ പ്രൈമറി, സെക്കന്‍ഡറി കോണ്ടാക്ടുകളിലുള്ളവരില്‍ ചിലര്‍ രോഗികളാവുന്നതാണ്. അതൊഴിലാച്ചാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും വരും ദിവസങ്ങളില്‍ തിരുവനന്തപുരം ജില്ലയില്‍ രോഗ വ്യാപനം നിയന്ത്രിക്കാനാവുമെന്നും ഡിഎംഒ ഡോ. ഷിനു പറഞ്ഞു.
പരിശോധന കൂടുമ്പോള്‍ കേസുകളുടെ എണ്ണം കൂടും. പരിശോധനകള്‍ കുറയുമ്പോള്‍ എണ്ണം കുറഞ്ഞിരിക്കും. എന്നാല്‍ സാമൂഹ്യാ വ്യാപനം ഉണ്ടായ സ്ഥലം എന്ന പരിഗണയില്‍ ടെസ്റ്റുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവരുത്തി രോഗം കൂടുതല്‍ പേരിലേക്ക് പടരുന്നത് നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്. രോഗ മുക്തരാവുന്നവരില്‍ നടത്തിയ പരിശോധനകളുടെ എണ്ണം ഉള്‍പ്പെടെയാണ് കണക്കുകളില്‍ വരിക. മറ്റ് സംസ്ഥാനങ്ങളുമായും മറ്റും താരതമ്യം ചെയ്യുമ്പോഴും ഐസിഎംആര്‍ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുമ്പോഴും പരിശോധനാ കണക്കുകളില്‍ കുറവുണ്ടാവില്ല. എന്നാല്‍ കണക്കുകളേക്കാള്‍ കൂടുതല്‍ പരിശോധന നടത്തി രോഗത്തെ നിയന്ത്രിക്കുകയാണ് വേണ്ടത്.' ആരോഗ്യ പ്രവര്‍ത്തക പ്രതികരിച്ചു.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്നത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നതായി അധികൃതര്‍ പറയുന്നു. ആശുപത്രികളിലും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡിലുള്ള ജീവനക്കാര്‍ക്കും ഉള്‍പ്പെടെ രോഗം വന്നാല്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും നിരീക്ഷണത്തില്‍ പോവേണ്ടി വരുന്നതിനാല്‍ ആശുപത്രികളിലും പ്രതിരോധ പ്രവര്‍ത്തനത്തിനും ആള് തികയാത്ത സ്ഥിതിയാണ്. ഇത് എല്ലാ തലത്തിലുമുള്ള പ്രതിരോധ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം കൂടണം.് ഇതിന് കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ വിവര ശേഖരണവും പരിശോധനയും ദിവസങ്ങളെടുത്ത് മാത്രമാണ് പൂര്‍ത്തിയാക്കാനാവുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ കുഴപ്പം കൊണ്ടല്ല ഇത് സംഭവിക്കുന്നത്. കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ ഓരോ സ്ഥലത്തേയും രോഗികളായവരുടെ പ്രാഥമിക, ദ്വിതീയ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ വിവരങ്ങള്‍ കൈമാറി എത്താനും താമസം വരുന്നു. ഇവിടെ ജനങ്ങളുടെ ഉത്തരവാദിത്വം സഹായകമാവുന്നു എന്നാണ് പൂന്തുറ തെളിയിക്കുന്നത്.
കോവിഡ് പോസിറ്റീവ് ആവുന്ന ആളുകളുടെ സ്രവ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നത്. അവര്‍ എത്ര ദിവസം മുമ്പ് കോവിഡ് പോസിറ്റീവ് ആയി എന്നത് പറയാന്‍ കഴിയില്ല. അതിന് പുറമെയാണ് പരിശോധനാ ഫലം വരാനെടുക്കുന്ന ദിവസങ്ങള്‍. ആ ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ പരമാവധി ആളുകളിലേക്ക് രോഗം കൈമാറ്റം ചെയ്തിരിക്കാനുള്ള സാധ്യതയുണ്ട്.'
കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം തിരുവനന്തപുരത്തിന് സമാനമായ സ്ഥിതി നിലനില്‍ക്കുന്നുണ്ട്. എറണാകുളം ജില്ലയില്‍ തിരുവനന്തപുരത്ത് രൂപപ്പെട്ടത് പോലുള്ള ലാര്‍ജ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് പലയിടങ്ങളിലും പ്രാദേശികമായി ഈ സ്ഥിതി നിലനില്‍ക്കുന്നതായും ഡോ അഷീല്‍ പറഞ്ഞു. എന്നാല്‍ ആളുകളുടെ ജാഗ്രത കുറവ് സമ്പര്‍ക്ക വ്യാപനത്തിന് ആക്കം കൂട്ടുന്നതായി ഡോ അഷീലും ആരോഗ്യവകുപ്പ് അധികൃതരും പറയുന്നു. 'വിവാഹങ്ങളോ ശവസംസ്‌ക്കാര ചടങ്ങുകളോ ഒഴിവാക്കാന്‍ പറഞ്ഞാല്‍ ഇപ്പോഴും ആളുകള്‍ കേള്‍ക്കില്ല. അത്തരം ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതിന് ആളുകള്‍ തന്നെയാണ് ഉത്തരവാദികള്‍.' ഡോ അഷീല്‍ കൂട്ടിച്ചേര്‍ത്തു.
ഇത് കണക്കിലെടുത്ത് ആളുകള്‍ കൂട്ടത്തോടെ നിരത്തിലിറങ്ങുന്നത് തടയാന്‍ പോലീസും മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്.