ഭൂമി തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍, ശബരിമലയുടെ പേരില്‍ ഹാലിളക്കി പ്രതിപക്ഷം
വിവിധ പേരുകളില്‍ സര്‍ക്കാരില്‍ നിന്ന്കാലങ്ങള്‍ മുന്‍പ് കൈവശപ്പെടുത്തിയിരിക്കുന്ന പാട്ടഭൂമികള്‍ തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയപ്പോള്‍ പ്രതിപക്ഷത്തിന് ഹാലിളക്കം.
ശബരിമല വിമാനതാവളത്തിന്റെ പേരില്‍ പ്രതിപക്ഷനേതാവ് കഴിഞ്ഞ ദിവസം ആരോപണങ്ങളുമായി രഗത്തു വന്നത് സര്‍ക്കാരിന്റെ ഈ നീക്കത്തിന് തടയിടാന്‍.
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഹരിത എം എല്‍ എ മാര്‍ എന്ന പേരില്‍ ഒരു ഗ്രൂപ്പുണ്ടാക്കി ഈ ഭൂമി തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിരുന്നു, അന്നും എ ഐ ഗ്രൂപ്പുകളിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെയായിരുന്നു അന്നും എതിര്‍ത്തു നിന്നത്.
ആര് എതിര്‍ത്താലും തീരുമാനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഈ നീക്കം മനസിലാക്കിതന്നെയാണ്.
സര്‍ക്കാരില്‍ നിന്ന് പാട്ടത്തിനെടുത്തിട്ടും ഉപയോഗിക്കാത്ത ഭൂമി പിടിച്ചെടുക്കാന്‍ കൊറോണക്കാലത്ത് വരുമാനവര്‍ധനവിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ നിയോഗിച്ച വിദഗ്ധസമിതിയാണ് ഈ ശുപാര്‍ശ മുമ്പോട്ട് വച്ചത്. പാട്ടഭൂമിയുടെ വിശകലനം പഠിക്കാനും കുടിശ്ശിക പിരിച്ചെടുക്കാനുമായി വിദഗ്ധരായ അഭിഭാഷകരെ ഉള്‍പ്പെടുത്തി കര്‍മസമിതി രൂപവത്കരിക്കാനാണ് തീരുമാനം.
ഭൂമി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പാട്ടത്തിനു നല്‍കുന്ന രീതി നവീകരിക്കണമെന്നും മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം അധ്യക്ഷനായ സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട് . പാട്ടഭൂമിയില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. പാട്ടത്തിന് നല്‍കിയതില്‍ പത്തുശതമാനം ഇത്തരത്തില്‍ പിടിച്ചെടുത്താല്‍ രണ്ടായിരം ഹെക്ടര്‍ ഭൂമി സര്‍ക്കാരിന് വീണ്ടും പ്രയോജനപ്പെടുത്താം. വിപണിവിലയനുസരിച്ച് ഇത്രയും ഭൂമിക്ക് രണ്ടായിരം മുതല്‍ നാലായിരം വരെ കോടി വിലവരും.
കൃഷിക്കായി പാട്ടത്തിനെടുത്ത ഭൂമിയില്‍ ഈ വര്‍ഷം ജനുവരി ഒന്നിന് 50 ശതമാനം ഉപയോഗിച്ചിട്ടില്ലെങ്കില്‍ തിരിച്ചെടുക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. പാട്ടഭൂമിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫ്ളോര്‍-ഏരിയ അനുപാതം 0.5-ല്‍ കുറവാണെങ്കില്‍ ശേഷിക്കുന്നത് പിടിച്ചെടുക്കപ്പെടും. അത് ചില സാമൂുദായിക സംഘടനകള്‍ീ്കും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഫ്‌ളോര്‍-ഏരിയ അനുപാതം ഒന്നില്‍ക്കുറവായ മറ്റു സ്ഥാപനങ്ങളുടെ മിച്ചമുള്ള ഭൂമിയും പിടിച്ചെടുക്കുവാനാണ് ആലോചന . ശേഷിക്കുന്ന സ്ഥലം പ്രയോജനപ്പെടുത്താന്‍ ജനുവരിക്കുമുമ്പ് അപേക്ഷിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റു സ്ഥാപനങ്ങളുടെയും ഭൂമിയാണ് തിരിച്ചെടുക്കേണ്ടത്.
പാട്ടഭൂമിയുടെ പരിപാലനത്തിനായി 1994-ല്‍ സര്‍ക്കാര്‍ നയം രൂപവത്കരിച്ചെങ്കിലും ഫലപ്രദമായി നടപ്പാക്കുന്നില്ല. വിപണിവില അനുസരിച്ച് പാട്ടത്തുക കൂട്ടുക, അനുവദിച്ച ആവശ്യത്തിനല്ലാതെ ഭൂമി ഉപയോഗിക്കുന്നെങ്കില്‍ അത് പിടിച്ചെടുക്കുക എന്നീ നിബന്ധനകള്‍ ഈ നയത്തിലുള്ളതാണ്. നിബന്ധനകള്‍ ശക്തമായി നടപ്പാക്കാണ് പിണറായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.