കോട്ടയം നഗരത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ നടത്തിയ നീക്കം പൊളിഞ്ഞതിനെ സര്‍ക്കാരിനെതിരെ പുതിയ നീക്കങ്ങളുമായി സജീവമായിരിക്കുകയാണ് തിരുവഞ്ചൂരും കൂട്ടരും. കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ളയുള്ള കോട്ടയം ജില്ലയിലെ നേതാക്കള്‍ തിരുവഞ്ചൂരിന്റെ നീക്കത്തിനോട് വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും ബിജെപിയിലെ ഒരു വിഭാഗവുമായി ഒത്തുചേര്‍ന്ന് മുന്നോട്ടു നീങ്ങുകയാണ് തിരുവഞ്ചൂര്‍. ശശ്മാനത്തില്‍ മൃതദേഹം സംസ്‌കരിക്കുന്നതിന് എതിര്‍ത്തുനിന്ന ബിജെ പി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം തിരുവഞ്ചൂരിനെ കണ്ടപ്പോള്‍ താന്‍ അറിയാതെയാണ് അവിടെ രാത്രിയില്‍ സംസ്‌കരിക്കാന്‍ സജ്ജീകരണം നടത്തിയതെന്നും അറിഞ്ഞിരുന്നെങ്കില്‍ അനുവദിക്കില്ലെന്ന നിലപാടാണ് അറയിച്ചത്. ഇനിയും സമയം ഉണ്ടെന്നും ഇത്തരം അവസരത്തില്‍ അവര്‍ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം അവര്‍ക്ക് ഉറപ്പു നല്‍കി. തഹീസീല്‍ദാര്‍ തന്നെ അറിയിക്കാതെ പൊതുശ്മശാനത്തില്‍ സംസ്‌കാരം നടത്തിയത ശരിയായില്ലന്ന നിലപാടാണ് തിരുവഞ്ചൂര്‍ മാധ്യമങ്ങളോടും പങ്കുവച്ചത്. 'പതിനൊന്നു മാസം കൂടിയുണ്ട് നിയമസഭാ തിരഞ്ഞെടുപ്പിന്, ആ പതിനൊന്നു മാസത്തിനിടയ്ക്കു എന്തെല്ലാം വരാന്‍ പോകുന്നു, ഉടനേ ഒരു പ്രളയം വരും. പിന്നെ വരള്‍ച്ച വരും അതോടെ പിണറായി വിജയനും സര്‍ക്കാരിനും വന്നിട്ടുള്ള മേല്‍ക്കൈ ഇല്ലാതാകും. സാമ്പത്തികമായി എല്ലാവരും തകരും. അത് യുഡിഎഫിനു മേല്‍ക്കോയ്മ നേടിത്തരും.' എന്ന് ഏഷ്യാനെറ്റിന്റെ ചര്‍ച്ചയില്‍ പറഞ്ഞതിനുശേഷം സര്‍ക്കാരിനെ വലയ്ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരിക്കുകയാണ് തിരുവഞ്ചൂര്‍. കോണ്‍ഗ്രസുകാരായ തന്റെ അനുയായികള്‍ക്ക് പുറമെ ബിജെപി യെ യാണ് ഇക്കാര്യത്തില്‍ ഒപ്പം കൂട്ടിയിരിക്കുന്നത്. കോണ്‍ഗ്രസിലെ ഒരു കൂട്ടം നേതാക്കള്‍ ബിജെപിക്കൊപ്പം നില്‍ക്കുകയാനണന്ന സിപിഎം നേതൃത്വത്തിന്റെ ആരോപണം ശരിവയ്ക്കുന്ന രീതിയിലാണ് തിരുവഞ്ചൂരിന്റെ പ്രവര്‍ത്തനങ്ങള്‍ . കോട്ടയം നഗരസഭ നടത്തിവന്ന സൗജന്യഭക്ഷണ വിതരണം കോവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തില്‍ തിരുവഞ്ചൂര്‍ അട്ടിമറിക്കാന്‍ നീക്കം നടത്തിയിരുന്നു , അന്ന് ഫണ്ടില്ലന്നായിരുന്ന ഇദ്ദേഹത്തിന്റെ കണ്ടത്തെല്‍ , കഴിഞ്ഞ ദിവസം ശവദാഹം തടയാന്‍ പിന്‍തുണ നല്‍കിയ കൗണ്‍സിലര്‍ രംഗത്തുണ്ടായിരുന്നു. ഇപ്പോഴും ഈ ബന്ധം തുടരുകയാണ്. അടുത്ത തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നാണ് സൂചന .
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....