News Beyond Headlines

27 Wednesday
November

മലബാറില്‍ വേണം കൂടുതല്‍ ശ്രദ്ധ

കേരളത്തില്‍ കൊവിഡ് നിരക്ക് കുതിച്ച് ഉയരുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധവേണ്ടിവരുന്നത് ഉത്തരകേരളത്തില്‍ . കോഴിക്കോട് , മലപ്പുറം, പാലക്കാട് മേഖലയില്‍ വലിയ തോതില്‍ രോഗികളുടെ എണ്ണം കൂടാന്‍ ഇടയുണ്ടെന്നാണ് നിലവിലെ വിലയിരുത്തല്‍. ഓഗസ്റ്റ് മാസത്തില്‍ ഈ മേഖലയില്‍ മാത്രം 12000 രോഗികള്‍ വരെ എത്തിച്ചേരുമെന്നാണ് ആരോഗ്യമേഖലയിലെ വിലയിരുത്തല്‍. മലപ്പുറം, കോഴിക്കോട , വയനാട് പാലക്കാട് മേഖലയില്‍ താഴെത്തട്ടുമുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്ന് ഇപ്പോള്‍ തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോവിഡ് ഇതര രോഗികള്‍ ? മികച്ച സര്‍ക്കാര്‍ ആശുപത്രികള്‍ കോവിഡിനു നീക്കി വച്ചാല്‍ ഹൃദ്രോഗ, കാന്‍സര്‍, വൃക്കരോഗികള്‍ അടക്കമുള്ള ഗുരുതര രോഗികള്‍ എങ്ങോട്ടു പോകുമെന്ന ആശങ്ക ഉയരുന്നുണ്ട്. മെഡിക്കല്‍ കോളജിനു പുറമേ ബീച്ച് ആശുപത്രി കൂടി കോവിഡ് കേന്ദ്രമാക്കാന്‍ തീരുമാനിച്ചതു സാധാരണക്കാര്‍ക്കു വലിയ തിരിച്ചടിയാണ്. അത് ഒഴിവാക്കുന്നതിനുള്ള നടപടി താഴേത്തട്ടില്‍ നിന്ന് തുടങ്ങാന്‍ പറഞ്ഞിട്ടുണ്ട്. സ്വകാ്യ ആശുപത്രികളുടെ ചികിത്‌സാ ചിലവ് ലോക്ഡൗണില്‍ സാമ്പത്തികമായി തകര്‍ന്നടിഞ്ഞ സാധാരണക്കാര്‍ക്ക് മറ്റു ചികിത്സകള്‍ക്കു വേണ്ടി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ല. ഫലത്തില്‍ കോവിഡ് ഇതര രോഗങ്ങള്‍ മൂര്‍ച്ഛിച്ചു മരിക്കുന്നവരുടെ എണ്ണം കൂടുമെന്നാണ് ആശങ്ക. ഫലത്തിനായി നീണ്ട കാത്തിരിപ്പ് രോഗികളുടെ എണ്ണം കൂടുന്തോറും പരിശോധന ഫലം വൈകുന്നത് രോഗികളെയും ആരോഗ്യപ്രവര്‍ത്തകരെയും ഒരുപോലെ വലയ്ക്കുന്നുണ്ട്. ഇതുകൊണ്ടു തന്നെ സമ്പര്‍ക്കപ്പട്ടിക തയാറാക്കാനും കാലതാമസം വരുന്നു. ഫലം പോസിറ്റീവാണെങ്കില്‍ മാത്രമാണ് വിവരം അറിയുന്നത്. അതും രണ്ടു ദിവസത്തിനു ശേഷം. അപ്പോഴേക്കും പലരും പുറത്തിറങ്ങി നടക്കുന്നതിനാല്‍ വ്യാപനം കൂടുന്നു. ഇത് ഒഴിവാക്കപ്പെടേണ്ടതുണ്ട്. എഫ്എല്‍ടിസി രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ ചികിത്സിക്കാന്‍ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ്(എഫ്എല്‍ടിസി) എല്ലാ പഞ്ചായത്തിലും തുടങ്ങാനുള്ള നടപടിലേക്ക് കടന്നു. ചികിത്സയ്ക്കും വിശ്രമത്തിനുമായി രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പ്രത്യേകം മുറികള്‍, നഴ്‌സിങ് സ്റ്റേഷന്‍, ഫാര്‍മസി, സ്റ്റാഫ് റൂം, സ്റ്റോര്‍ റൂം, വൊളന്റിയര്‍മാര്‍ക്ക് പ്രത്യേക മുറി എന്നിവയെല്ലാം തയാറായി വരുന്നേയുള്ളൂ. ശുചീകരണം, മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം, രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഭക്ഷണം എത്തിക്കല്‍, വെള്ളം, വൈദ്യുതി, ഗതാഗതം എന്നിവയെല്ലാം ഒരുക്കണം. സെന്ററുകളില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ ഒപി നടത്താനുള്ള സൗകര്യവും ടെലി മെഡിസിനു വേണ്ടി ലാന്‍ഡ് ലൈനും ഇന്റര്‍നെറ്റ് സൗകര്യവും തയാറാക്കേണ്ടതുണ്ട്. ഓരോ കേന്ദ്രത്തിലും ആംബുലന്‍സ് തയാറാക്കി നിര്‍ത്തണം. ഇതാണ് ഇപ്പോള്‍ ശ്ജ്ഞിക്കുന്നത്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് ശുചീകരണ തൊഴിലാളികളെ ലഭിക്കാത്തതും സാഹചര്യമുണ്ടാവില്ലന്ന് പഞ്ചായത്തുകള്‍ ഉറപ്പു നല്‍കികഴിഞ്ഞു. 14 ദിവസം ജോലിയും അതിനു ശേഷം 14 ദിവസം ക്വാറന്റീനും വേണ്ടി വരും. ക്വാറന്റീനില്‍ കഴിയുമ്പോള്‍ കൂലി ലഭിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജില്‍ മാത്രം 63 ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റീനിലാണ്. മറ്റ് ആശുപത്രികളിലും ഇതു കൂടി വരുന്നു. മലബാര്‍ മെഡിക്കല്‍ കോളജിലെ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റിന് പോസിറ്റീവായ സാഹചര്യത്തില്‍ 32 ജീവനക്കാരോട് ക്വാറന്റീനില്‍ പോകാനാവശ്യപ്പെട്ടിരുന്നുവെങ്കിലും അവര്‍ ഒരുമിച്ച് ആശുപത്രിയില്‍ പ്രത്യേക ഹാളില്‍ തങ്ങുകയാണ്. ഇതൊഴിവാക്കി അവരോട് വീടുകളിലേക്കോ പ്രത്യേകം മുറികളിലേക്കോ മാറാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടുതല്‍ രോഗികളുണ്ടാകുന്നതോടെ കൂടുതല്‍ പേര്‍ ക്വാറന്റീനില്‍ പോകുന്ന സാഹചര്യം ഉണ്ടാകും. അവിടെയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്ന കൊവിഡ് ബ്രിഗേഡിന്റെ സാധ്യത അത് ശക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....