സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യംചെയ്യലിന് വിധേയനാകുന്നതിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് എത്തി. പുലര്‍ച്ചെ നാലരയോടെ തിരുവനന്തപുരത്തുനിന്ന് തിരിച്ച ശിവശങ്കർ ഒമ്പതരയോടെയാണ് കൊച്ചിയിലെത്തിയത്. എന്‍ഐഎ ആസ്ഥാനത്തെ പ്രത്യേക മുറിയിലാണ് ചോദ്യംചെയ്യല്‍. നേരത്തെ നല്‍കിയ മൊഴികളിലെ വൈരുധ്യങ്ങളില്‍ വ്യക്തത തേടാനാണ് എന്‍ഐഎയുടെ ശ്രമം. ഇവയ്ക്കുള്ള മറുപടികൾ സ്വർണത്തിനപ്പുറത്തേക്കുള്ള അന്വേഷണത്തിനു വഴിതുറക്കുമോ എന്നാണ് എൻഐഎ പരിശോധിക്കുന്നത്. സംസ്ഥാന സർക്കാരിനു വേണ്ടി ശിവശങ്കർ ചെയ്ത ജോലികൾ, സ്വർണക്കടത്തു കേസിലെ പ്രതികളുമായി വ്യക്തിപരമായ അടുപ്പമുണ്ടാക്കാൻ വഴിയൊരുക്കിയ സാഹചര്യം, പ്രതികളായ പി.എസ്.സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർക്കു നൽകിയ സഹായങ്ങൾ, വിദേശത്തും സ്വദേശത്തും ഇവർ വഴി പരിചയപ്പെട്ട ആളുകൾ, ശിവശങ്കർ നടത്തിയ വിദേശയാത്രകളുമായി ഇവർക്കുള്ള ബന്ധം എന്നിവ സംബന്ധിച്ച വിശദമായ ചോദ്യാവലിയാണ് തയാറാക്കിയത്. സ്വർണക്കടത്തു കേസിലെ ദേശവിരുദ്ധ ശക്തികളുടെ ഇടപെടലാണ് എൻഐഎ അന്വേഷിക്കുന്നത്. ചോദ്യംചെയ്യലിനൊടുവിൽ ശിവശങ്കർ പ്രതിചേർക്കപ്പെട്ടാൽ മുഖ്യമന്ത്രിയുടെ രാജിക്കുള്ള മുറവിളി ശക്തമാകും. യുഡിഎഫും ബിജെപിയും കൂടുതൽ പ്രക്ഷോഭങ്ങളിലേക്കിറങ്ങും. പ്രതിചേർക്കപ്പെടാതെ, തുടർ ചോദ്യം ചെയ്യലുകൾക്ക് കൊച്ചിയിൽ തങ്ങാൻ നിർദേശിച്ചാൽ പോലും എൽഡിഎഫിനു നെഞ്ചിടിപ്പുയരും. മടങ്ങാൻ അനുവദിച്ചാൽ തൽക്കാലത്തേക്കെങ്കിലും എൽഡിഎഫിനു ന്യായീകരിച്ചുനിൽക്കാനുള്ള അവസരവുമാകും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....