News Beyond Headlines

28 Thursday
November

കിട്ടാക്കടം 20 വർഷത്തെ ഉയരത്തിലേക്ക്

  ബാങ്കുകളുടെ കിട്ടാക്കടം 20 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക്‌ കുതിക്കുമെന്ന്‌ ആർബിഐ കഴിഞ്ഞ ദിവസം മുന്നറിയിപ്പ്‌ നൽകി. മാർച്ച്‌വരെ നൽകിയ വായ്‌പകളുടെ 12.5 ശതമാനം വരെയായി കിട്ടാക്കടം മാറിയിട്ടുണ്ടാകാമെന്ന്‌ അർധവാർഷിക സാമ്പത്തികസുസ്ഥിരതാ റിപ്പോർട്ടിൽ പറയുന്നു. സമ്പദ്‌വ്യവസ്ഥയിൽ ഉണർവുണ്ടായില്ലെങ്കിൽ കിട്ടാക്കടം ആകെ വായ്‌പകളുടെ 14.7 ശതമാനംവരെയായി ഉയരാം. പ്രശ്‌നം പരിഹരിക്കാന്‍ 2014 മുതൽ നടത്തിയ ശ്രമം‌ പാപ്പർ ചട്ടങ്ങളിൽ മോഡി സർക്കാർ കൊണ്ടുവന്ന ഭേദഗതി പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ വിഘാതമായെന്ന്‌ ആർബിഐ മുന്‍ ഗവർണർ ഉർജിത് പട്ടേൽ . ‘ഓവർഡ്രാഫ്‌റ്റ്‌: സേവിങ്‌ ദ ഇന്ത്യൻ സേവർ’ എന്ന  പുസ്‌തകത്തിലാണ്‌ ഉർജിത് പട്ടേൽ  കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചത്‌.പാപ്പർ ചട്ടങ്ങളിലെ മാറ്റത്തോടെ അട്ടിമറിക്കപ്പെട്ടതെന്ന്‌ പുസ്‌തകം വെളിപ്പെടുത്തി. ഉർജിത് പട്ടേൽ റിസർവ് ബാങ്ക്‌ ഗവർണറായിരിക്കെ 2018 ഫെബ്രുവരിയിൽ ആർബിഐ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം വായ്‌പാതിരിച്ചടവിൽ വീഴ്‌ചവരുത്തിയവർക്കെതിരെ ബാങ്കുകൾക്ക്‌ നടപടിയെടുക്കേണ്ടതായി വന്നു. ഇതോടെ വൻകുടിശ്ശികക്കാര്‍ക്ക് ദേശീയ കമ്പനിനിയമ ട്രിബ്യൂണൽ മുമ്പാകെ എത്തേണ്ടിവന്നു. തുടർന്ന്‌,  വിഷയം സുപ്രീംകോടതിയിലെത്തി. ആർബിഐക്കുവേണ്ടി ഹാജരാകേണ്ട അഭിഭാഷകർ അവസാനനിമിഷം പിന്മാറി. വിജ്ഞാപം കോടതി റദ്ദ്‌ ചെയ്യുന്ന സാഹചര്യമുണ്ടായി. കേന്ദ്രവുമായുള്ള ഭിന്നതമൂലം‌ 2018 ഡിസംബറിൽ ഉർജിത്  പട്ടേൽ രാജിവച്ചു. പിന്നീടാണ്‌ കുടിശ്ശികക്കാരെ സഹായിക്കുംവിധം സർക്കാർ പാപ്പർ ചട്ടങ്ങളിൽ മാറ്റം കൊണ്ടുവന്നത്‌. കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള വിജ്ഞാപനത്തിനെതിരെ പല കോണുകളിൽനിന്നും നീക്കമുണ്ടായെന്ന് ഉർജിത് വിവരിച്ചു.  

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....