സ്വര്‍ണ കടത്ത് സിനിമയിലേക്ക് ഇറങ്ങുന്നു
രാഷ്ട്രീയവിവാദമായി ഉയന്നു നില്‍ക്കുന്ന സ്വര്‍ണകടത്ത് കേസ് മലയാള സിനിമയിലേക്ക് ഇറങ്ങുന്നു. ഇതു സംബന്ധിച്ച് എന്‍ഫോഴ്‌സമെന്റ് പരിശോധന തുടങ്ങി.
ഇപ്പോള്‍ ഒരു വര്‍ഷം ഏകദേശം 150 നും 175 നും ഇടയിലാണ് മലയാളത്തിലിറങ്ങുന്ന സിനിമകള്‍. ഇതില്‍ പരമാവധി മുപ്പതോളം സിനിമകള്‍ക്ക് മാത്രമേ മുതല്‍മുടക്ക് ലഭിക്കുകയുള്ളൂ. ബഹു ഭൂരിപക്ഷത്തിനും മുതല്‍മുടക്ക് പോലും തിരിച്ച് ലഭിക്കാറില്ലന്നതാണ് യാഥാര്‍ത്ഥ്യം. ഇങ്ങനെയൊക്കെ ആണെങ്കിലും സിനിമാ മേഖലയിലേക്ക് ഒഴുകുന്ന പണത്തിന് ഒരു കുറവും വന്നിട്ടില്ല . ഇതിനെ തുടര്‍ന്നാണ് പുതിയ അന്വേഷണം.
കഴിഞ്ഞ വര്‍ഷം 192 ചിത്രങ്ങളാണ് മലയാളത്തില്‍ റിലീസ് ചെയ്തത്. ഇതില്‍ 23 എണ്ണത്തിനേ ചെലവായ പണം തിരിച്ചു പിടിക്കാന്‍ കഴിഞ്ഞുള്ളൂ. മുടക്കുമുതലിന്റെ 12 ശതമാനം മാത്രമാണ് തിരിച്ചെത്തിയത്. 800 കോടി ചെലവായപ്പോള്‍ 550 കോടിയും നഷ്ടമാവുകയായിരുന്നുവെന്ന് നിര്‍മാതാക്കളും പറയുന്നു. പിന്നെ എവിടെ നിന്ന് അടുത്ത പണത്തിന്റെ പടം അത്തരം നിര്‍മാതാക്കളിലേക്കാണ് എന്‍ ഐ എ സംഘത്തിന്റെ അന്വേഷണം. ഇതറിഞ്ഞാണ് കഴി് ദിവസം ചേര്‍ന്ന നിര്‍മ്മാതാക്കളുടെ സംഘം അന്വേഷണത്തെ സ്വാഗതം ചെയ്തിരിക്കുന്നത്.
കേരളത്തിലേക്കു സ്വര്‍ണം കടത്തിയ കേസിലെ മൂന്നാം പ്രതി കൊടുങ്ങല്ലൂര്‍ സ്വദേശി ഫൈസല്‍ ഫരീദ്.
ഫൈസല്‍ ഫരീദ് സിനിമാ മേഖലയില്‍ പണം മുടക്കിയതിനെ കുറിച്ചുള്ള അന്വേഷണം എന്നരീതിയിലാണ് ഇത് ആരംഭിച്ചിരിക്കുന്നത്. നാല് മലയാളം സിനിമകള്‍ക്ക് പണം മുടക്കിയതായാണ് കണ്ടെത്തിയിരിക്കുന്നത്.
എന്‍.ഐ.എ, കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ്, ഡി.ആര്‍.ഐ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് പുറമെ ആദായ നികുതി വകുപ്പും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്. അന്വേഷണ സംഘത്തെ സഹായിക്കാന്‍ ഐ.ബിയും റോയുമാണ് സജീവമായി രംഗത്തുള്ളത്. പല നിര്‍മാതാക്കളുടെയും പിന്നില്‍, വിദേശ സാമ്പത്തിക സ്രോതസ്സാണുള്ളത്. തരുന്ന കാശിന്റെ ഉറവിടം പോലും നോക്കാതെയാണ് പല പ്രോജക്ടുകളിലും താരങ്ങളും സംവിധായകരും ഒപ്പുവെക്കുന്നത്. .
സൂപ്പര്‍ താരങ്ങളുടെ കാള്‍ ഷീറ്റ് തരപ്പെടുത്താന്‍ ശേഷിയുള്ളവര്‍ക്ക് വന്‍തുകയാണ് ലഭിക്കുന്നത്. ഇങ്ങനെയാണ് വലിയ പ്രോജക്ടുകളെല്ലാം സംഭവിക്കുന്നത്. പ്രമുഖ സംവിധായകരും സൂപ്പര്‍ താരങ്ങളുടെ കാള്‍ ഷീറ്റ് ഉറപ്പിച്ചാണ് നിര്‍മാതാക്കളെ തേടി ഇറങ്ങുന്നത്. സിനിമാ മേഖല നഷ്ടക്കച്ചവടമായിട്ടും തുടര്‍ച്ചയായി പണം മുടക്കുന്നവരെ കുറിച്ചും ഇപ്പോള്‍ കേന്ദ്ര സംഘം അന്വേഷിക്കുന്നുണ്ട്.
സൂപ്പര്‍ താരങ്ങളെ സഹായിക്കാന്‍ കേന്ദ്രത്തില്‍ നിന്നു വരെയാണ് കൈകള്‍ നീളുക.
മലയാളത്തിലെ മുന്‍നിര താരങ്ങളുടെ പ്രതിഫലം മൂന്നു കോടിയും അതിന് മുകളിലുമാണ്.
സിനിമാ രംഗത്തെ പ്രമുഖരില്‍ പലരും രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. വിദേശങ്ങളില്‍ നടത്തിയ താരനിശകളെ കുറിച്ചും ഇതിന്റെ സംഘാടകരെ കുറിച്ചും റോയും അന്വേഷണം നടത്തുന്നുണ്ട്. താരങ്ങളെ ഉപയോഗിച്ച് സ്വര്‍ണക്കള്ളക്കടത്ത് നടത്തിയതായ വിവരത്തെ തുടര്‍ന്നാണിത്.
2014 ല്‍ പുറത്തിറങ്ങിയ 'ഗോഡ്സ് ഓണ്‍ കണ്‍ട്രി' എന്ന ചിത്രത്തില്‍ ഫൈസല്‍ അഭിനയിച്ചിരുന്നു. ഫഹദ് ഫാസില്‍ നായകനായ ഈ ചിത്രത്തില്‍ പോലീസുകാരന്റെ വേഷത്തിലാണ് ഫൈസല്‍. ഷാര്‍ജയില്‍ ചിത്രീകരിച്ച സീനിലാണ് ഫൈസല്‍ അഭിനയിച്ചിരിക്കുന്നത്.
ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രത്തില്‍ മൂന്ന് സെക്കന്‍ഡ് മാത്രമായിരുന്നു ഫൈസല്‍ ഫരീദ് അഭിനയിച്ചത്. ചിത്രത്തിത്തിന്റെ ക്രെഡിറ്റ്സ് ലൈനിലും ഫൈസല്‍ ഫരീദിന്റെ പേര് വന്നിരുന്നു.
കേസിലെ മറ്റൊരു പ്രതിയായ സ്വപ്ന സുരേഷിന് മനുഷ്യക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് എന്‍.ഐ.എ പറയുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണത്തിലാണ് എന്‍.ഐ.എ. ഒരു വര്‍ഷം മുമ്പ് സ്വപ്ന ഉള്‍പ്പെട്ട മനുഷ്യക്കടത്തിനെ കുറിച്ചാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചത്. മലയാളത്തിലെ പ്രശസ്ത സിനിമാ സംവിധായകന്റെ മകളെ വിദേശത്തേക്ക് കടത്തിക്കൊണ്ടുപോയതിനെ കുറിച്ച് ഉയര്‍ന്ന പരാതിയാണ് പ്രധാനമായി അന്വേഷിക്കുന്നത്. പെണ്‍കുട്ടി നല്‍കിയ സൂചനകള്‍ സ്വപ്നയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഫൈസല്‍ ഫരീദിന് മലയാള സിനിമയിലെ സംവിധായകരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറാണ് ഫൈസലിന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്തത്. നാല് മലയാള സിനിമകള്‍ക്കായും ഇയാള്‍ പണമിറക്കിയിട്ടുണ്ട്.