പതിനാല് അറസ്റ്റുകള്‍, ഭയന്ന് ബിനാമികള്‍
തിരുവനന്തപുരത്തുനിന്ന് തുടങ്ങിയ സ്വര്‍ണകള്ളക്കടത്ത് അന്വേഷണം കൊച്ചിയിലും വടക്കന്‍ കേരളത്തിലും വട്ടിമിട്ട് പറക്കാന്‍ തുടങ്ങിയതോടെ രാഷ്ട്രീയ ബിനാമികള്‍ക്ക് അങ്കലാപ്പ്.
ചില പ്രതിപക്ഷ നേതാക്കളുടെ മാനസിക പിന്തുണയോടയ ജുവല്ലറികളുടെ പി ആര് ചമഞ്ഞ് രംഗത്ത് ഉണ്ടായിരുന്നവരാന് ഇപ്പോള്‍ വലിഞ്ഞിരിക്കുന്നത്. വലകൂടുതല് വിരിക്കുന്നതോടെ ഇനിയും ബിനാമികള്‍ ഏറെ കുടുങ്ങും എന്നതാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം.
രണ്ടാംപ്രതി സ്വപ്നയെയും നാലാംപ്രതി സന്ദീപിനെയും ചോദ്യംചെയ്തതില്‍നിന്നു സ്വര്‍ണക്കടത്തിനു പിന്നിലെ വമ്പന്‍ ഗൂഢാലോചനയുടെ ചുരുളഴിഞ്ഞതായി എന്‍ഐഎ. സന്ദീപിന്റെയും സ്വപ്ന സുരേഷിന്റെയും കസ്റ്റഡി ആവശ്യപ്പെട്ട് പ്രത്യേക കോടതിയില്‍ എന്‍ഐഎ സമര്‍പ്പിച്ച ഹര്ജിയിലാണ്ഇതു പറയുന്നത്.
പ്രതികള്‍ എല്ലാവരും ഒന്നിച്ചും അല്ലാതെയും നിരവധി തവണ സംസ്ഥാനത്തിന്റെ പലയിടത്തും ഒത്തുകൂടിയതിനു തെളിവുകള്‍ ലഭിച്ചു.കോവിഡ് വ്യാപനത്തിന്റെ മറവില്‍ സ്വര്‍ണം കടത്താന്‍ പദ്ധതിയിട്ടിരുന്നതായി നാലാം പ്രതി സന്ദീപ് നായര്‍ എന്‍ഐഎക്കു മൊഴി നല്കി.
ലോകമാകെ കോവിഡ് പടരുന്ന അവസരം മുതലാക്കി കൂടുതല്‍ സ്വര്‍ണം കടത്താന്‍ കേസിലെ പ്രതിയായ കെ.ടി. റമീസാണ് തന്നെ നിര്‍ബന്ധിച്ചെന്നുമാണ് സന്ദീപിന്റെ മൊഴിയിലുള്ളത്.
എന്‍ഐഎ നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രധാനി റമീസാണ്. ഇയാളാണ് സംഘത്തെ നിയന്ത്രിച്ചിരുന്നത്. രാജ്യത്തിനകത്തും പുറത്തും റമീസിന് പിന്നില്‍ വന്‍ സംഘമുണ്ടെന്നും സന്ദീപ് വെളിപ്പെടുത്തിയിട്ടുണ്ട്.
സ്വര്‍ണം എതു രീതിയില്‍ കൈമറിയുന്നു എന്നതു സംബന്ധിച്ച് ഇവരില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ലഭിച്ചിട്ടില്ല. ഇപ്പോള്‍ പുറത്തുവന്നിട്ടില്ലാത്ത ചില രാഷ്ട്രീയ ബന്ധങ്ങള്‍ സംബന്ധിച്ച് ഇപ്പോഴത്തെ അന്വേഷണ സംഘങ്ങള്‍ക്ക് സൂചന ലഭിച്ചിട്ടുണ്ട്.
മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന പല റിപ്പോര്‍ട്ടുകളും ഭാവന സൃഷ്ടിയാണന്ന നില പാടിലാന്ക എ, ഐ എ .
പിടിയിലായ 14പേരില്‍ സരിത് ഒഴിച്ചുള്ള 12 പേര്‍ക്കും നേരിട്ടോ അല്ലാതെയോ ഹവാല സംഘങ്ങളുമായി ബന്ധമുള്ളതായാണു കസ്റ്റംസിനു ലഭിച്ച വിവരം.
കള്ളക്കടത്ത് സ്വര്‍ണം ഇവര്‍ നേരിട്ടും അല്ലാതെയും വിറ്റഴിച്ചതായി മൊഴികളുണ്ട്. ഏറിയ പങ്കും കേരളത്തിനു പുറത്താണു വിറ്റത്. അടുത്ത കള്ളക്കടത്തിനുള്ള പണം സ്വന്തം ഹവാല കണ്ണികള്‍ വഴിയാണ് ഓരോ സംഘവും ദുബായില്‍ ഫൈസല്‍ ഫരീദിനെത്തിച്ചത്.
ഇതിനകം പിടിയിലായ ഓരോരുത്തരും കോടിക്കണക്കിനു രൂപയാണ് ഇറക്കിയത്. ഇവര്‍ മറ്റു ഹവാല ഇടപാടുകാരില്‍ നിന്നു പണം സംഘടിപ്പിച്ചിട്ടുണ്ടാകാമെന്നും സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ഹവാല ഇടപാടുകാരുടെ എണ്ണം ഇരുപതില്‍ അധികമാകാമെന്നും കസ്റ്റംസ് കരുതുന്നു.
സരിത്തില്‍ നിന്ന് ഏറ്റുവാങ്ങുന്ന കള്ളക്കടത്ത് സ്വര്‍ണം സന്ദീപ് നായര്‍, കെ.ടി. റമീസിനെ ഏല്പിക്കുകയാണു ചെയ്തിരുന്നത്. കെ.ടി. റമീസ് ഇത് പി.ടി. അബ്ദു, മുഹമ്മദ് ഷാഫി, എടക്കണ്ടന്‍ സെയ്തലവി, ജലാല്‍ മുഹമ്മദ് എന്നിവര്‍ക്കു നല്‍കും. ഈ 4 പേരാണു കേസില്‍ പിടിയിലായാവരടക്കമുള്ള മറ്റ് ഹവാല ഇടപാടുകാര്‍ക്കു സ്വര്‍ണം പങ്കിട്ടു നല്‍കിയിരുന്നത്.
പിടിയിലായവരില്‍, കോട്ടയ്ക്കല്‍ സ്വദേശി പി.ടി. അബ്ദു ഒഴിച്ചുള്ളവര്‍ സ്വര്‍ണം നല്‍കിയത് എവിടെയാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. അബ്ദു വഴി വില്പന നടത്തിയ 78 കിലോഗ്രാം സ്വര്‍ണം എവിടെയാണെത്തിയതെന്നതില്‍ ദുരൂഹതയുണ്ട്.