കർണാടകയുടെ വിനോദസഞ്ചാരമേഖലയെ പ്രോത്സാഹിപ്പിക്കാൻ പുതിയ തന്ത്രവുമായി സർക്കാർ. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രാധാന്യത്തോടെ കാണിക്കുന്ന കന്നഡ ചിത്രങ്ങൾക്ക് രണ്ടരക്കോടി രൂപയോളം സാമ്പത്തികസഹായം നല്‍കാനാണ് സർക്കാർ ഒരുങ്ങുന്നത്. ഈ തീരുമാനം ഉൾക്കൊള്ളുന്ന കർണാടക ടൂറിസം നയത്തിന് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. അതേസമയം, അഞ്ചുകോടിക്കു മുകളിൽ ബജറ്റിൽ നിർമിക്കുന്ന ചിത്രങ്ങൾക്ക് മാത്രമേ ഈ സഹായം ലഭിക്കുകയുള്ളൂ. കർണാടകയുടെ സംസ്കാരവും തനതുപാരമ്പര്യവും ഉയർത്തിക്കാട്ടുന്ന സിനിമകൾക്കായിരിക്കും മുൻതൂക്കം നല്‍കുക. സംസ്ഥാനത്തെ 319 വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കുറഞ്ഞത് മൂന്നു സ്ഥലങ്ങളെങ്കിലും ചിത്രത്തിൽ കാണിച്ചിരിക്കണം. അതേസമയം, വനമേഖലയും സംരക്ഷിത പ്രദേശങ്ങളും ഇതിൽ പെടില്ല. സിനിമകൾ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി കണ്ട് വിലയിരുത്തും. വിനോദസഞ്ചാരകേന്ദ്രങ്ങൾ എത്രസമയം കാണിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും സാമ്പത്തികസഹായം നിശ്ചയിക്കുന്നത്. നൂറു മാർക്ക് ആണ് മാനദണ്ഡമാക്കുക. ഇതിൽ 90 മാർക്കിനു മുകളിൽ സ്വന്തമാക്കുന്ന ചിത്രങ്ങൾക്ക് രണ്ടരക്കോടി രൂപയും 75നും 90നുമിടയിൽ മാർക്ക് നേടുന്ന ചിത്രങ്ങൾക്ക് ഒരുകോടി രൂപ ലഭിക്കും. സിനിമയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രാധാന്യത്തോടെ കാണിക്കുന്നത് വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് നല്‍കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. 2016ൽ ഇറങ്ങിയ മുംഗരുമലെ എന്ന ചിത്രം ശിവമോഗയിലെ ജോഗ് വെള്ളച്ചാട്ടത്തിന്റെ മനോഹാരിത പകർത്തുന്നതായിരുന്നു. ചിത്രം പുറത്തിറങ്ങിയ ശേഷം ജോഗ് വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിലാണ് സിനിമയെ കൂട്ടുപിടിച്ച് വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പദ്ധതിയൊരുക്കിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....