കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്നതിനിടെ, സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രിയുടെ പണി അന്തിമഘട്ടത്തിൽ. കാസർകോട് ചട്ടഞ്ചാൽ പുതിയ വളപ്പിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ടാറ്റ ഗ്രൂപ്പ് നിർമിച്ച് സംസ്ഥാന സർക്കാരിനു കൈമാറുന്ന ആശുപത്രിയുടെ പണി ഈ മാസം ഒടുവിൽ പൂർത്തിയാകും. ആശുപത്രിക്കാവശ്യമായ 128 യൂണിറ്റുകളും എത്തിച്ച് ഘടിപ്പിച്ചു കഴിഞ്ഞു. രാജ്യത്തെ വിവിധ ടാറ്റ സ്റ്റീൽ പ്ലാന്റുകളിൽ നിർമിച്ച പ്രീഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ, കോൺക്രീറ്റ് സ്ട്രക്ചറിൽ ഘടിപ്പിക്കുകയാണ് ചെയ്തത്. കുന്നിൻ ചെരിവായതിനാൽ 3 മേഖലകളാക്കി തിരിച്ചാണു നിർമാണം. ആശുപത്രിക്കു ചുറ്റുമുള്ള വേലി, റോഡ്, പ്ലമിങ് ജോലികളാണ് ഇനി ബാക്കിയുള്ളത്. സംസ്ഥാനത്ത് നിർമിക്കുന്ന ആദ്യ കോവിഡ് ആശുപത്രിയാണിത്. ചണ്ഡിഗഡ്, ഗുജറാത്ത്, ഫരീദാബാദ്, ഹൈദരാബാദ്, കൊൽക്കത്ത, മംഗളൂരു എന്നിവിടങ്ങളിലെ ടാറ്റ സ്റ്റീൽ പ്ലാന്റുകളിൽ നിർമിച്ച യൂണിറ്റുകൾ കണ്ടെയ്നറുകളിൽ എത്തിച്ച്, ഇവിടെ നിർമിച്ച കോൺക്രീറ്റ് സ്ട്രക്ചറിൽ ഘടിപ്പിച്ചാണ് ആശുപത്രിയുടെ നിർമാണം. സ്റ്റീലും ഉരുക്കും ചേർത്താണ് യൂണിറ്റുകൾ നിർമിച്ചത്. 40 അടി നീളവും 10 അടി വീതിയുമുള്ളതാണ് ഒരു യൂണിറ്റ്. 400 ചതുരശ്ര അടിയാണ് ഒന്നിന്റെ വിസ്തീർണം. ഇങ്ങനെ 128 യൂണിറ്റുകളിലായി 51,200 ചതുരശ്ര അടിയാണ് ആശുപത്രിയുടെ വിസ്തീർണം. റോഡ്, വേലി തുടങ്ങിയവ അടക്കം 5 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു. ചെലവഴിക്കുന്നത് 60 കോടിയോളം ആശുപത്രിക്കായി ടാറ്റ ഗ്രൂപ്പ് 60 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിരുന്നത്. യൂണിറ്റുകളുടെ നിർമാണ ചെലവിനു പുറമേ ഇവിടെ എത്തിക്കാനുള്ള യാത്ര ചെലവും തൊഴിലാളികളുടെ കൂലിയും റോഡ്, പ്ലമിങ്, എസി, ശുചിമുറി, കിടക്കകൾ തുടങ്ങി എല്ലാം ടാറ്റയാണ് ഒരുക്കുന്നത്. ഏപ്രിൽ 11 നാണ് നിലം നിരപ്പാക്കൽ പണി തുടങ്ങിയത്. പിന്നീടിങ്ങോട്ട് ഇടവേളകളില്ലാതെ ദ്രുതഗതിയിലായിരുന്നു ജോലികൾ. ജെസിബി-ടിപ്പർ ലോറി ഉടമകളുടെ സംഘടനാ വാഹനങ്ങൾ സൗജന്യമായി വിട്ടുനൽകി. പ്രധാന കരാറുകാരും സഹകരിച്ചു. പ്രധാന വെല്ലുവിളിയായിരുന്ന നിലം നിരപ്പാക്കാൻ ഇതോടെ പെട്ടെന്ന് കഴിഞ്ഞു. ടാറ്റയുടെ ജോലികളും വേഗത്തിലായിരുന്നു. രാജ്യത്തെ വിവിധ പ്ലാന്റുകളിൽ നിന്ന് ഒന്നിനു പിറകെ ഒന്നായി കണ്ടെയ്നറുകൾ എത്തിക്കൊണ്ടിരുന്നു. നടത്തിപ്പ് സർക്കാരിന് നിർമാണം പൂർത്തിയാക്കി കൈമാറുന്നതോടെ ടാറ്റ ഗ്രൂപ്പിന്റെ ഉത്തരവാദിത്തം കഴിഞ്ഞു. ജീവനക്കാരെ നിയമിക്കുന്നതും നടത്തിപ്പുമെല്ലാം സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അറ്റകുറ്റപ്പണി നടത്തി സൂക്ഷിച്ചാൽ 50 വർഷം വരെ കെട്ടിടം ഉപയോഗിക്കാൻ കഴിയുമെന്ന് ടാറ്റ ഗ്രൂപ്പ് പറയുന്നു. പ്രഖ്യാപനം മുഖ്യമന്ത്രി ഏപ്രിൽ 7 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ജില്ലയിൽ ടാറ്റ ഗ്രൂപ്പ് കോവിഡ് ആശുപത്രി നിർമിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ദേശീയപാതയോരത്തെ റവന്യു വകുപ്പിന്റെ 15 ഏക്കർ ഭൂമിയിലെ 5 ഏക്കർ ഭാഗമാണ് ഇതിനു വേണ്ടി ആദ്യം കണ്ടെത്തിയത്. ഇത് അനുയോജ്യമല്ലെന്ന് ടാറ്റ ഗ്രൂപ്പ് അറിയിച്ചതിനാൽ ഇതിനോട് ചേർന്ന മലബാർ ഇസ്‍ലാമിക് കോംപ്ലക്സിന്റെ 5 ഏക്കർ സ്ഥലം പകരം ഭൂമി നൽകി വാങ്ങുകയായിരുന്നു. 545 കിടക്കകൾ ചട്ടഞ്ചാൽ പുതിയവളപ്പിൽ റവന്യു വകുപ്പ് കൈമാറിയ 5 ഏക്കർ സ്ഥലത്താണ് ആശുപത്രി നിർമിച്ചത്. 5 കിടക്കകളുള്ള ഐസലേഷൻ വാർഡ്, രോഗം സ്ഥിരീകരിച്ചവർക്കു കഴിയാനുള്ള മൂന്നും ഒന്നും വീതം കിടക്കകളുള്ള വാർഡുകൾ, ഡോക്ടർമാരുടെയും നഴ്സുമാരുടെയും മുറികൾ, ഫാർമസി, എക്സറേ മുറി, ലാബ്, കന്റീൻ തുടങ്ങിയവ അടങ്ങിയതാണ് ആശുപത്രി. 128 യൂണിറ്റുകളിലായി 545 കിടക്കകളാണ് ആകെയുള്ളത്. രോഗികളെ പാർപ്പിക്കുന്ന മുറി ഒഴികെയുള്ളവ ശീതീകരിച്ചതാണ്. ഡക്ട് എസി സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. ടീം ടാറ്റ ടാറ്റയുടെ സാങ്കേതിക വിദഗ്ധരും എൻജിനീയർമാരും തൊഴിലാളികളും ഉൾപ്പെടെ നൂറോളം പേരാണു നിർമാണത്തിൽ പങ്കാളികളായത്. പ്രോജക്ട് ഡയറക്ടർ രാജ് സിങ് ഠാക്, പ്രോജക്ട് ഇൻ ചാർജ് ഗോപിനാഥ് റെഡ്ഡി, കൺസ്ട്രക്‌ഷൻ മാനേജർ ഗണേഷ് രാജു, അഡ്മിനിസ്ട്രേഷൻ ഹെഡ് പി.എൽ.ആന്റണി, എൻജിനീയർ അബ്ദുൽ സാജിദ് എന്നിവരായിരുന്നു നിർമാണത്തിനു ചുക്കാൻ പിടിച്ചത്. സംസ്ഥാന സര്‍ക്കാരില്‍ നിന്നും ജില്ലാ ഭരണകൂടത്തില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്. ലോക്ഡൗണിനു ശേഷം ഇതര സംസ്ഥാന തൊഴിലാളികളായ ജെസിബി ഡ്രൈവര്‍മാര്‍ മടങ്ങിയതും മഴ ആരംഭിച്ചതും കാരണം ഒരു മാസത്തോളം പണിയുടെ വേഗത കുറഞ്ഞു. ഇല്ലെങ്കില്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....