News Beyond Headlines

29 Friday
November

അംജദ്അലിവമ്പന്‍ അന്വേഷണം വടക്കോട്

സ്വര്‍ണ കള്ളക്കടത്തില്‍ കസ്റ്റംസിന്റെ പിടിയിലായ അംജദ് അലിക്ക് വന്‍ ഇടപാട്. പാലക്കാട് സ്വകാര്യകമ്പനി രൂപീകരിച്ചതില്‍ ദുരൂഹതയേറുന്നു. സ്വര്‍ണക്കടത്തിന് ഉപയോഗിച്ചത് കമ്പനിയുടെ പാലക്കാട്ടെ മേല്‍വിലാസത്തിലുളള ബെന്‍സ് കാറായിരുന്നു. കാര്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. മലപ്പുറത്തുകാരന്‍ അംജദ് അലി സ്വര്‍ണക്കടത്തിന് ഉപയോഗിച്ചത് പാലക്കാട് റജിസ്‌ട്രേഷനിലുളള കാറാണെന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. KL09AR 9669. മാനേജിങ് ഡയറക്ടര്‍, അവോറ വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, 39/744, നൂറണി, മൈത്രിനഗര്‍, പാലക്കാട്. ഇതാണ് മേല്‍വിലാസം. കമ്പനിക്കുവേണ്ടി വീട് വാടകയ്‌ക്കെടുത്ത് ജിഎസ്ടി റജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ നടത്തിയിരുന്നു. കമ്പനിയെ മറയാക്കിയും അലി സ്വര്‍ണകളളക്കടത്ത് നടത്തിയോയെന്ന് കസ്റ്റംസ് അന്വേഷിക്കുന്നത്. വീടുകളുടെ ഇന്റീരിയര്‍ ജോലിയുമായി ബന്ധപ്പെട്ടായിരുന്നു പാലക്കാട്ടെ കമ്പനി രൂപീകരണം. ഇതിനിടെ ജി എസ് ടി വിഭാഗം നടത്തിയ പരിശോധനയില്‍ രേഖകളില്ലാത്ത സ്വര്‍ണ്ണം പിടിച്ചെടുത്തു.കരുനാഗപ്പള്ളി ജിഎസ്ടി മൊബൈല്‍ സ്‌ക്വാഡ് (നമ്പര്‍-3) നടത്തിയ പരിശോധനയിലാണ് 4.35 കിലോ സ്വര്‍ണം പിടിച്ചത്. രണ്ട് കേസുകളിലായാണ് സ്വര്‍ണം പിടിച്ചെടുത്തത്.കുറ്റിവട്ടത്തിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായി കണ്ട് വാഹനത്തെ പിന്തുടര്‍ന്നുള്ള അന്വേഷണത്തില്‍ 3285 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. തൃശൂരില്‍ നിന്നും വര്‍ക്കലയിലേക്ക് കൊണ്ടുപോകുകയായിരുന്ന 1.56 കോടി രൂപാ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് 9.11 ലക്ഷം രൂപാ പിഴയായി ഈടാക്കി. കരുനാഗപ്പള്ളി മാര്‍ക്കറ്റിന് സമീപം നടന്ന റെയ്ഡിലാണ് 1065 ഗ്രാം തൂക്കം വരുന്ന സ്വര്‍ണം പിടികൂടിയത്. ഉരുക്കിയ നിലയിലായിലുള്ള സ്വര്‍ണ്ണം വിവിധ ജില്ലകളിലെ കടകളിലേക്ക് കൊണ്ടുപോകുകയായിരുന്നു.53 ലക്ഷം രൂപാ വിലവരുന്ന സ്വര്‍ണത്തിന് 3.18 ലക്ഷം രൂപാ പിഴ ഈടാക്കി വിട്ടു നല്‍കി. ഈ കേസുകളിലെ വിവരങ്ങള്‍ എന്‍ ഐ എ തേടിയേക്കും ഇതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ അവസാനം പിടിയിലായ രണ്ടുപേരും മുസ്ലിംലീഗ് പ്രാദേശിക നേതാക്കള്‍. ഈ കേസില്‍ പാര്‍ടിയുമായി അടുപ്പമില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴാണ് കൂടുതല്‍ അറസ്റ്റ്. ഇനി ആരെന്നത് ലീഗിന്റെ നെഞ്ചിടിപ്പേറ്റുന്നു. കുറുവ പഞ്ചായത്തിലെ പഴമള്ളൂരില്‍ ലീഗ് നേതാവായ അബൂബക്കര്‍ പഴയേടത്ത് (മലബാര്‍ അബു-- 60), കൂട്ടിലങ്ങാടി നെച്ചിക്കുറ്റിയിലെ ലീഗ് പ്രവര്‍ത്തകന്‍ പടിക്കമണ്ണില്‍ അബ്ദുള്‍ ഹമീദ് (54) എന്നിവരാണ് വെള്ളിയാഴ്ച കസ്റ്റംസിന്റെ പിടിയിലായത്. അബൂബക്കര്‍ മലപ്പുറം കോട്ടപ്പടിയിലെ മലബാര്‍ ജ്വല്ലറി ഉടമയും ഹമീദ് കൂട്ടിലങ്ങാടിയിലെ അമീന്‍ ഗോള്‍ഡ് ജ്വല്ലറി ഉടമയുമാണ്. അബൂബക്കര്‍ കുറുവയില്‍ ലീഗിന്റെ മുഖ്യ സാമ്പത്തിക ഉറവിടമാണ്. ലീഗ് പരിപാടികളുടെ നിയന്ത്രണമെല്ലാം അബൂബക്കറിനാണ്. മുന്‍ മന്ത്രി മഞ്ഞളാംകുഴി അലിയുടെ അടുപ്പക്കാരനും. അലിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ജീവനക്കാരനുമായിരുന്ന അബൂബക്കറിന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. ഹമീദിന്റെ സാമ്പത്തിക വളര്‍ച്ചയും ദുരൂഹമാണ്. മുഖ്യ കണ്ണി പെരിന്തല്‍മണ്ണ വെട്ടത്തൂര്‍കവല കെ ടി റമീസ് അറസ്റ്റിലായതോടെയാണ് സ്വര്‍ണക്കടത്തിലെ ലീഗ് ബന്ധം പുറത്തുവന്നത്. റമീസ് ബന്ധുവല്ലെന്നാണ് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറയുന്നത്. ലീഗിന്റെ സ്ഥാപക നേതാക്കളിലൊരാളും സ്പീക്കറുമായിരുന്ന ചാക്കീരി അഹമ്മദ്കുട്ടിയുടെ ചെറുമകനാണ് റമീസ്. ചാക്കീരിയുടെ മകന്‍ ജബ്ബാറിന്റെ മകള്‍ റസിയയാണ് റമീസിന്റെ ഉമ്മ. ഇവര്‍ കുഞ്ഞാലിക്കുട്ടിയുടെയും ബന്ധുവാണ്. കുടുംബ ബന്ധമില്ലെന്ന് കുഞ്ഞാലിക്കുട്ടിക്ക് സ്വന്തം മണ്ഡലത്തിലുള്ളവരെപ്പോലും വിശ്വസിപ്പിക്കാനാവില്ല. റമീസിനെ ചോദ്യംചെയ്തതിലൂടെയാണ് കൂടുതല്‍ പേര്‍ കുടുങ്ങിയത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഐക്കരപ്പടി പന്നിക്കോട്ടില്‍ മുഹമ്മദ് ഷാഫിയും ലീഗിന്റെ സജീവ പ്രവര്‍ത്തകനാണ്. ഇയാളുടെ ഉപ്പ പ്രാദേശിക ലീഗ് നേതാവായിരുന്നു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ലീഗ് നേതാവുമായും കുടുംബബന്ധമുണ്ട്. വ്യാഴാഴ്ച അറസ്റ്റിലായ മഞ്ചേരിയിലെ ടി എം മുഹമ്മദ് അന്‍വറിനും ലീഗ് ബന്ധമുണ്ട്. കഴിഞ്ഞദിവസം കസ്റ്റംസ് പിടിയിലായ കോഴിക്കോട് എരഞ്ഞിക്കല്‍ നെടിയാറമ്പത്ത് ടി എം സംജുവിന്റെ കോഴിക്കോട്ടെ സാമ്പത്തിക ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മുന്‍ പഞ്ചായത്ത് അംഗമായ ഒരു യൂത്ത്ലീഗ് നേതാവാണെന്നാണ് കസ്റ്റംസ് പറയുന്നത്. ഇയാളുടെയും പഞ്ചായത്ത് അംഗമായ ഭാര്യയുടെയും വിദേശയാത്രകളെക്കുറിച്ചും കസ്റ്റംസ് അന്വേഷണംതുടങ്ങി. കോഴിക്കോട്ടെ ഒരു പ്രമുഖ കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഡയറക്ടര്‍ കൂടിയാണ് സംജു. ഇതില്‍ ജീവനക്കാരനോ നിക്ഷേപകനോ അല്ലെങ്കിലും ഇവിടുത്തെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും മുന്‍നിരയില്‍ മുന്‍ ജനപ്രതിനിധി കൂടിയായ യൂത്ത് നേതാവുണ്ടാകാറുണ്ട്. ഗള്‍ഫ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംജു നാട്ടില്‍ പല ബിസിനസുകളിലും പങ്കാളിയാണ്. ഇവയുടെ മേല്‍നോട്ടവും ഈ നേതാവിന്റെ ചുമതലയിലാണ്. അഞ്ചുവര്‍ഷം പഞ്ചായത്ത് അംഗമായിരുന്ന ശേഷം വാര്‍ഡ് വനിതാ സംവരണമായപ്പോഴാണ് നേതാവ് ഭാര്യയെ രംഗത്തിറക്കിയത്. ഇവരുടെ വിദേശയാത്രകള്‍ നേരത്തെ നാട്ടില്‍ ചര്‍ച്ചയായിരുന്നു. വിനോദയാത്രയെന്നാണ് സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും പറഞ്ഞത്. ഈ യാത്രകള്‍ക്കു പിന്നില്‍ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ ഉണ്ടോയെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നുന്നത്. തിരുവനന്തപുരത്ത് നിന്ന് കള്ളക്കടത്ത് സ്വര്‍ണം സംജു വഴി കോഴിക്കോട്ടേക്ക് എത്തിയതായി കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യാപിതാവിന് നഗരത്തില്‍ ജ്വല്ലറിയുണ്ട്. ഇത് വഴി സ്വര്‍ണം ഇടപാട് നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കും. ഇക്കാര്യങ്ങളില്‍ യൂത്ത്ലീഗ് നേതാവടക്കം ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും കസ്റ്റംസ് തിരക്കുന്നുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....