News Beyond Headlines

28 Thursday
November

നാണം കെട്ടപ്പോള്‍ പുതിയ തന്ത്രം

  സരിത കാലത്തെ ഫോണ്‍ലിസ്റ്റ് പോലെ ഇക്കളി കഥകള്‍ മെനയാന്‍ അവസരം കിട്ടാത്തത്തിനാല്‍ പ്രതിപക്ഷം പുതിയ നീക്കവുമായി രംഗത്ത് .മന്ത്രി ജലീല്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയോ എന്നാണ് ഇപ്പോള്‍ തര്‍ക്കം. ജലീലിന്റെ വിശദീകരണം കണ്ടില്ലന്ന് മട്ടിലാണ് ഇപ്പോഴത്തെ പ്രചരണം. ഫോണ്‍ വിളി ആരോപണം വന്നദിവസം തന്നെ ഇക്കാര്യത്തില്‍ മന്ത്രി നല്‍കിയ വിശദീകരണം ഇതായിരുന്നു. കോണ്‍സുലേറ്റ് ജനറല്‍ റിലീഫ് കിറ്റ് വിതരണത്തിന് തയാറാണെന്നും അത് എവിടെ കൊടുക്കണം എന്നു പറഞ്ഞ് എന്നെ വിളിച്ചു. കിറ്റ് കൊടുക്കുന്ന കാര്യത്തിന് സ്വപ്നയെ വിളിച്ചു എന്നുമാണ്. കോണ്‍സുലേറ്റ് ജനറലിന്റെ വാട്‌സാപ്പ് മെസേജിന്റെ കോപ്പിയും പുറത്തുവിട്ടു . പുതിയ വിവാദം ഇതെല്ലാം മറച്ചുവെച്ചാണ് , ഭക്ഷ്യക്കിറ്റ് ആവശ്യപ്പെട്ടു മന്ത്രി കെ.ടി. ജലീല്‍ അങ്ങോട്ടു വിളിച്ചെങ്കില്‍ അതു വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രോട്ടോക്കോളിന്റെ ലംഘനം എന്ന് പറയുന്നത് തനിക്കാണ് മെസേജ് വന്നതെന്ന് മന്ത്രി പറഞ്ഞിരുന്നു്, റംസാന് നല്‍കുന്നത് അന്ന് കൊടുത്തില്ല കൊവിഡ് സമയത്ത് വിതരണത്തിന് നല്‍കി എന്നും വാര്‍ത്താ ലേഖകരോട് മന്ത്രി പറഞ്ഞിരുന്നു. പുതിയ വിവാദ വാര്‍ത്തയുടെ പോക്ക് ഇങ്ങനെയാണ് . വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ ഹാന്‍ഡ്ബുക്കിന്റെ 18-ാം അധ്യായത്തില്‍, വിദേശ രാജ്യങ്ങളുടെ കാര്യാലയങ്ങള്‍ താല്‍ക്കാലിക വിഷയങ്ങള്‍ക്കപ്പുറമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അധികൃതരുമായി ബന്ധം സ്ഥാപിക്കാന്‍ പാടില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത അധ്യായത്തിലും നിയന്ത്രണങ്ങള്‍ വിശദീകരിക്കുന്നു. സാമ്പത്തിക സഹായം നല്‍കുന്നുണ്ടെങ്കില്‍ ഫോറിന്‍ കറന്‍സി റഗുലേഷന്‍ ആക്ടിനു വിധേയമായിരിക്കണം. ഇക്കാര്യം വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ച് അനുമതി വാങ്ങണം. സംസ്ഥാന മന്ത്രിമാര്‍ പദവിയുടെ അന്തസ്സ് പാലിക്കണമെന്നതിനാല്‍ ഇത്തരം കാര്യങ്ങള്‍ക്കു സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ വിഭാഗം വഴിയാണു ബന്ധപ്പെടേണ്ടത്. വ്യക്തിപരമായി വിളിച്ചു സാധനങ്ങള്‍ ആവശ്യപ്പെടുന്നതു ശരിയായ കീഴ്വഴക്കമല്ല. താന്‍ സാധനം ആവശ്യപ്പെട്ടില്ല, അവര്‍ ഓഫര്‍ ചെയ്തത് കണ്‍സ്യമര്‍ ഫെഡുവഴി വിതരണം ചെയ്യാനുള്ള സൗകര്യമാണ് ചെയ്തതെന്നും ആദ്യദിവസം തന്നെ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതൊന്നും പുതിയ വിവാദക്കാര്‍ ശ്രദ്ധിച്ചിട്ടേയില്ല.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....