ഡിപ്ലോമാറ്റിക് ചാനല്‍ വഴി സ്വര്‍ണം കള്ളക്കടത്തു നടത്തുന്നുവെന്നത് അത്യന്തം ഗൗരവമേറിയ വിഷയമാണ്. അതേപോലെ തന്നെ ഗൗരവം അര്‍ഹിക്കുന്ന വിഷയം തന്നെയാണ് കള്ളക്കടത്തായി കൊണ്ടുവരുന്ന സ്വര്‍ണം ദേശവിരുദ്ധ, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നു എന്ന്. ഒരു സമാന്തര സമ്പദ് ഘടന ഉണ്ടാകുന്നുവെന്നതിനപ്പുറം അതിലേറെ ആപല്‍ക്കരമായ ഒരു വിഷയത്തെക്കുറിച്ചാണ് ഇപ്പോള്‍ എന്‍ ഐ എ അന്വേഷണം നടത്തുന്നത്. കേരളത്തിലേക്കെത്തുന്ന വിദേശ സ്വര്‍ണത്തിന്റെ പ്രധാന വിനിമയ കേന്ദ്രം കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയാണെന്നും എന്‍ ഐ എ അവകാശപ്പെടുന്നുണ്ട്. ഇതോടൊപ്പം തന്നെ കോഴിക്കോട് കേന്ദ്രീകരിച്ചു ചില മത തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ഷങ്ങളായി സ്വര്‍ണ സ്വര്‍ണക്കള്ളക്കടത്തു രംഗത്ത് പ്രവര്‍ത്തിച്ചവരും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവരും മലബാറിലെ ഒരു പ്രബല രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ളവരാണെന്നതും കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത് യു ഡി എഫിനെ ആണെന്ന തിരിച്ചറിവ് തന്നെയാണ്. പിണറായി വിജയന്റെ ആത്മവിശ്വാസത്തിനു പിന്നില്‍ . തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പായി തന്നെ തീവ്രവാദ സ്വഭാവം ആരോപിക്കപ്പെടുന്ന സംഘടനകളുമായി കൈകോര്‍ക്കാനുള്ള നീക്കം സജീവമായിട്ടുള്ള വേളയില്‍ തന്നെയാണ് അത്തരം സംഘടനകളെ കൂടി ലക്ഷ്യം വെച്ചുകൊണ്ടുള്ള അന്വേഷണത്തിന് എന്‍ ഐ എ തുടക്കമിട്ടിരിക്കുന്നത് . സ്പീക്കറെതല്‍സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടു നിയമസഭയില്‍ പ്രമേയം കൊണ്ടുവരാനും സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുമുള്ള ചേര്‍ന്ന യു ഡി എഫ് നേതൃയോഗ തീരുമാനത്തില്‍ നിന്നും ഇത് വ്യക്തമാണ്. അവര്‍ രാഷ്ട്രീയ യുദ്ധത്തിനായണ് . പക്ഷെ രണ്ടു പ്രമേയങ്ങള്‍ കൊണ്ടുവരാന്‍ യു ഡി എഫ് നേതൃയോഗത്തില്‍ തീരുമാനം ആയെങ്കിലും അവ എന്ന് കൊണ്ടുവരണം എന്നത് തീരുമാനിക്കാനുള്ള ഉത്തരവാദിത്വം പ്രതിപക്ഷ നേതാവിന് വിട്ടു. കഴിഞ്ഞ ദിവസത്തെ മുഖ്്യമന്ത്രിയുടെ പത്രസമ്മേളനം യു ഡി എഫിനാണ് അങ്കലാപ്പ് നല്‍കിയിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ഈ അടവുകളൊന്നും വിലപ്പോകില്ല എന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ ആത്മവിശ്വാസം മുഖ്യന്റെ വാക്കുകളില്‍ മാത്രമല്ല ശരീര ഭാഷയിലും പ്രകടമാണുതാനും. സ്വര്‍ണ കള്ളക്കടത്തു കേസ് എന്‍ ഐ എ അന്വേഷിക്കുന്നുണ്ടെന്നും ആ അന്വേഷണം നല്ല തന്റെ ഓഫിസിലേക്കും അന്വേഷണം നീണ്ടാല്‍ അതിനെ ഭയക്കുന്നില്ലെന്നുമാണ് മുഖ്യമന്ത്രി ഇന്നലെയും വ്യക്തമാക്കിയത്. പിണറായി വിജയന് സന്തോഷം പകരുന്ന ഒന്നുണ്ട്. അതാവട്ടെ ഡിപ്ലോമാറ്റിക് ചാനല്‍ വഴി സ്വര്‍ണം കൊണ്ടുവന്ന സംഭവത്തെക്കുറിച്ചുള്ള എന്‍ ഐ എ അന്വേഷണം പ്രധാനമായും ഊന്നുന്നത് സ്വര്‍ണ കള്ളക്കടത്തിനു പിന്നിലെ ദേശ വിരുദ്ധ, തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്കും അതിനു കൂട്ടുനില്‍ക്കുന്ന ആളുകളിലേക്കും ആണെന്നതാണ്. അന്വേഷണത്തിന്റെ കുന്തമുന എന്താണെന്ന് എന്‍ ഐ എ തന്നെ ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞതാണ്. കേസില്‍ അറസ്റ്റിലായ സന്ദീപിനെയും സ്വപ്നയെയും കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനു വേണ്ടി എന്‍ ഐ എ കോടതിക്ക് മുന്‍പാകെ ഉന്നയിച്ച പ്രധാന വാദവും ഇത് തന്നെയായിരുന്നു. പ്രതികള്‍ ഒളിച്ചു കടത്തുന്ന സ്വര്‍ണം പ്രധാനമായും പോകുന്നത് ദേശ വിരുദ്ധ, തീവ്രവാദ പ്രവര്‍ത്തങ്ങള്‍ക്കാണെന്നു ആവര്‍ത്തിക്കുന്ന എന്‍ ഐ എ മുന്‍പ് നടന്ന സ്വര്‍ണ കടത്തുകളെക്കുറിച്ചും അന്വേഷിക്കാന്‍ പോകുകയാണ്. എന്നുവെച്ചാല്‍ ഇപ്പോള്‍ പിടിയിലായ സ്വര്‍ണക്കടത്തിനെയും ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഡിപ്ലോമാറ്റിക് ചാനല്‍ വഴി ഇതേ പ്രതികള്‍ നടത്തിയെന്ന് പറയപ്പെടുന്ന സ്വര്‍ണക്കടത്തിനെയും കുറിച്ച് മാത്രമല്ല അതിനും മുന്‍പ് നടന്ന സ്വര്‍ണക്കടത്തു കേസുകളും അന്വേഷിക്കും എന്നര്‍ത്ഥം. അപ്പോള്‍ കൂടുതല്‍ മേഖലകളിലേക്ക് കടക്കും. തന്റെ ക്യാമ്പിനേക്കാള്‍ കൂടുതല്‍ ബിസിനസ് ബന്ധങ്ങള്‍ മറുപക്ഷത്താണന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്ന ആളാണ് മുഖ്യമന്ത്രി .അതാണ് ഈ കരുത്തിന്റെ കാരണവും. അതിനാല്‍ ഭയവും ചങ്കിടിപ്പും ഇപ്പോഴും മറുഭാഗത്താണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....