News Beyond Headlines

27 Wednesday
November

സമരങ്ങള്‍ മറയാക്കി കോവിഡ് വ്യാപനം ഐ ബി റിപ്പോര്‍ട്ട്

  നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ചില സംഘടനകള്‍ നടത്തുന്ന സമരങ്ങളില്‍ കൊവിഡ് പ്രതിരോധത്തിനെതിരെ നിലകൊണ്ട ചില സംഘടനകള്‍ നിഴഞ്ഞു കയറുന്നു. ഇത് രോഗവ്യാപന സാധ്യത കൂട്ടുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി. മതസാമുദായി സംഘടനകളുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടനയുടെ പ്രവര്‍ത്തകരാണ് പൂന്തുറയിലു, കോഴിക്കോട്ടും സംഘര്‍ഷം സൃഷ്ടിക്കാന്‍ മുന്‍ നിരയില്‍ നിന്നത്. അണികളെ നിയ്ന്ത്രിക്കാന്‍ യു ഡി എഫ് നേതൃത്വത്തിന് കഴിയാത്തത് പുറത്തുനിന്നുള്ള ഇത്തരം സംഘങ്ങള്‍ കടന്നു കൂടാന്‍ കാരണമാവുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കൊറോണ രോഗമില്ലന്നും ഇത് ചില പ്രത്യേക മതവിഭാഗങ്ങളെ ഒതുക്കാന്‍ കൊണ്ടുവന്ന നടപടിയാണന്നു പറഞ്ഞ് വട്‌സാപ്പിലും , രഹസ്യ സോഷ്യല്‍ മീഡിയ ഗ്രൂപ്പിലും പ്രചരണം നടത്തിയവരാണ് ഇപ്പോഴും അണിയറിയില്‍ പ്രവര്‍ത്തിക്കുന്നത്. പൂന്തുറയില്‍ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതും ഇക്കൂട്ടരായിരുന്നുവെന്ന്കണ്ടത്തിയിട്ടുണ്ട്. രോഗ വ്യാപനത്തോതുയര്‍ത്താന്‍ മനഃപൂര്‍വം ഇടപെടലുകള്‍ നടക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യുഡിഎഫും ബിജെപിയും നടത്തിയ സമരങ്ങളെല്ലാം കോവിഡ് മാനദണ്ഡം അട്ടിമറിച്ചായിരുന്നു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കോവിഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് നേതാക്കളുള്‍പ്പെടെ പങ്കെടുക്കുന്നത്. സമരത്തില്‍ കോവിഡ് രോഗികളുണ്ടെങ്കില്‍ പങ്കെടുത്തവര്‍ വഴിയും സമരക്കാര്‍ വീടുകളിലേക്ക് മടങ്ങുമ്പോഴുമുണ്ടാകുന്ന രോഗ വ്യാപനത്തോതും വലുതായിരിക്കും. ഇത് പിടിച്ചുനിര്‍ത്താന്‍ കഴിയില്ല. പൊലീസിന് ഗ്ലൗസും മാസ്‌ക്കും ഫെയ്സ് ഷീല്‍ഡുമാണ് ആകെയുള്ള പ്രതിരോധമാര്‍ഗം. അതിര്‍ത്തിയില്‍ പാസില്ലാതെ വരുന്നവരെ കടത്തിവിടണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ നടത്തിയ സമരത്തില്‍നിന്ന് കോവിഡ് പടരാനുള്ള സാധ്യതയുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിക്ക് മുമ്പ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജില്ലയിലെ കോണ്‍ഗ്രസ് എംപി, എംഎല്‍എമാര്‍, നേതാക്കള്‍ എന്നിവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം അന്ന് കേസെടുത്തു. തുടര്‍ന്ന് യുഡിഎഫ് നേതാക്കള്‍ നിരീക്ഷണത്തില്‍ പോകേണ്ടിവന്നു. ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് പ്രതിഷേധം സംഘടിപ്പിക്കാനാണ് നീക്കം.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....