സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളിയില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരാണ് കോഴിക്കോട്ടെ വസ്ത്രവ്യാപാരിയുടെ വീട്ടില്‍ വ്യാഴാഴ്ച രാവിലെ ചോദ്യം ചെയ്യലിനെത്തിയത്. കൊടുവള്ളിയിലെ പ്രമുഖ ലീഗ് നേതാവിന്റെ സഹോദരന്റെ മകന്റെ വീട്ടിലായിരുന്നു സംഘം പരിശോധന നടത്തിയതും ചോദ്യചെയ്തതും. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ സരിത്തിനും പൊലീസ് തിരയുന്ന സന്ദീപ് നായര്‍ക്കും ഇയാളുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. യുഎഇ സ്വര്‍ണ്ണക്കടത്തകേസില്‍ 30 കോടിയുടെ സ്വര്‍ണം എത്തിക്കേണ്ടത് കോഴിക്കോട്ടെക്ക് ആയിരുന്നെന്നും, കൊടുവള്ളിയിലുള്ള വ്യക്തിയാണ് സംഘത്തിലെ മുഖ്യകണ്ണിയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായാണ് അറിയുന്നത്. വിമാനത്താവളത്തില്‍ നയതന്ത്ര പരിരക്ഷയുള്ള ബാഗേജ് വഴി സ്വര്‍ണം കടത്തിയതിനുപിന്നില്‍ അഞ്ചുപേര്‍യാണ് സൂത്രധാരന്മാരായി കണ്ടെത്തിയിരിക്കുന്നത്. ലോകത്ത് എവിടെയും സ്വര്‍ണ്ണക്കടത്ത് പിടിച്ചാലും അതില്‍ ഒരു കാസര്‍കോട്ടുകാരനും കൊടുവള്ളിക്കാരനും ഉണ്ടാകുമെന്ന് തമാശ അന്വര്‍ഥമാക്കുന്ന രീതിയിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്. കോഴിക്കോട് ജില്ലയിലെ ഒരു മലയോര പട്ടണമായ കൊടുവള്ളി നഗരത്തിന്റെ ഇരുവശങ്ങളിലുമായി 750 മീറ്റര്‍ ദൂരപരിധിയില്‍ ഇരുന്നൂറിലധികം സ്വര്‍ണ്ണക്കടകളാണുള്ളത്. ഒരു പക്ഷേ രാജ്യത്ത് തന്നെ ഇത്രയും ചെറിയൊരു പട്ടണത്തില്‍ ഇത്രയധികം ജൂവലറികളുള്ള മറ്റൊരു സ്ഥലമുണ്ടാകില്ല. എവിടെ സ്വര്‍ണ്ണക്കടത്ത് സ്വര്‍ണ്ണക്കടത്തിന് നിരോധനമുണ്ടായിരുന്ന കാലത്ത് പോലും അതിസാഹസികമായി കൊടുവള്ളയില്‍ സ്വര്‍ണ്ണമെത്തിച്ചിരുന്നു എന്നാണ് പൊലീസ് രേഖകള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....