കേരളത്തെ പിടിച്ചു കുലുക്കിയ സ്വര്‍ണക്കടത്ത് കേസില്‍ വളരെ നിര്‍ണായകമായൊരു ചോദ്യമാണിത്. യുഎഇയുടെ കേരളത്തിലെ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരായിരുന്ന സരിത്ത് കുമാറും സ്വപ്ന സുരേഷിനും സംസ്ഥാന സര്‍ക്കാരില്‍ എത്ര ബന്ധമുണ്ടെങ്കിലും രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം മറയാക്കി ഇങ്ങനെയൊരു കള്ളത്തരം നടത്താന്‍ കഴിയുകില്ല. അതിനവര്‍ക്ക് തീര്‍ച്ചയായും കോണ്‍സുലേറ്റില്‍ നിന്നും കസ്റ്റംസില്‍ നിന്നും സഹായം കിട്ടണം. നയതന്ത്രബന്ധത്തിലുള്ള രണ്ട് രാജ്യങ്ങളില്‍ ഒരിടത്തു നിന്നും മറ്റൊരു രാജ്യത്തുള്ള തങ്ങളുടെ നയതന്ത്രകാര്യ ഓഫിസിലേക്ക് ഔദ്യോഗികമോ വ്യക്തിപരമോ ആയ ഏതൊന്ന് അയക്കണണെങ്കിലും അതിന് ഔദ്യോഗിക അനുമതി വേണം. ഡിപ്ലോമാറ്റിക് ബാഗേജ് അയക്കുമ്പോള്‍, ഏതു രാജ്യത്ത് നിന്നാണോ അത് അയക്കുന്നത് അതിനായി ആ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ കത്ത്, എങ്ങോട്ടാണോ അയക്കുന്നത്, അത് ആ രാജ്യത്ത് എത്തുമ്പോള്‍ സ്വീകരിക്കാന്‍ അവിടെയുള്ള കോണ്‍സുലേറ്റിന്റെയോ നയതന്ത്ര പ്രതിനിധിയുടെയോ കത്ത്. ഈ കേസില്‍ യുഎഇ വിദേശകാര്യ മന്ത്രാലായത്തിന്റെ ഔദ്യോഗിക അനുമതിയോടെയാണ് സ്വര്‍ണം ഒളിപ്പിച്ച ബാഗ് വിമാനം കയറിയത് എന്ന് നനി അറിയേണ്ടതുണ്ട്. വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ യുഇഎ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഔദ്യോഗിക അനുമതി നേടിയെടുത്തശേഷം നടന്നിരിക്കുന്ന തിരിമറിയാണ് സ്വര്‍ണം കടത്തിലില്‍ സംഭവിച്ചിരിക്കുന്നതെന്നാണ് യുഇഎ പറയുന്നത്. നയതന്ത്ര പരിരക്ഷയുള്ള ബാഗേജ് തുറന്നു നോക്കാനോ പിടിച്ചു വയ്ക്കാനോ അനുമതിയില്ലെന്നിരിക്കെ തന്നെ തങ്ങള്‍ക്ക് കിട്ടിയ വിവരം അത്രമേല്‍ വിശ്വാസപൂര്‍ണമാണെന്നതു കൊണ്ടു തന്നെയാണ് രണ്ടു രാജ്യങ്ങള്‍ക്കിടയില്‍ ബന്ധം വഷളാക്കിയേക്കാമെന്നറിഞ്ഞുകൊണ്ട് തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഈ ബാഗേജ് പരിശോധിക്കാന്‍ തയ്യാറായത്. അതിനായി അവര്‍ യുഎഇ കോണ്‍സുലേറ്റില്‍ ബന്ധപ്പെട്ടിട്ടും ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നു്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കോ അവരുടെ കുടുംബാംഗങ്ങള്‍ക്കോ നയതന്ത്രപരിരക്ഷയോടെ തന്നെ സാധനങ്ങള്‍ അവരുടെ രാജ്യത്ത് നിന്നും ജോലി ചെയ്യുന്ന രാജ്യത്തേക്ക് അയക്കാവുന്നതാണ്. വിമാനത്താവളത്തില്‍ നിന്നും ബാഗേജ് സ്വീകരിക്കാന്‍ എത്തിയത് സരിത്ത് ആയിരുന്നു. കോണ്‍സുലേറ്റ് പിആര്‍ഒ എന്ന ഐഡി കാര്‍ഡ് ഉപയോഗിച്ചായിരുന്നു സരിത്ത് ബാഗേജ് സ്വീകരിക്കാന്‍ എത്തിയത്. എന്നാല്‍ മുന്‍കൂട്ടി കിട്ടിയ വിവരം അനുസരിച്ച് തയ്യാറെടുത്തു നിന്ന കസ്റ്റംസ് വിശദമായി നടത്തിയ പരിശോധനയില്‍ സരിത്തിന്റെ കാര്‍ഡ് വ്യാജമാണെന്നു കണ്ടൈത്തിയതോടെയാണ് കള്ളത്തരങ്ങള്‍ എല്ലാം പൊളിയുന്നത്. യുഎഇ കോണ്‍സുലേറ്റിന്റെ വ്യാജ ഐഡി കാര്‍ഡുമായി ഒരു ഡിപ്ലോമാറ്റിക് ബാഗേജ് സ്വീകരിക്കാന്‍ സരിത്തിന് ധൈര്യം കിട്ടണമെങ്കില്‍, അതയാള്‍ ഒറ്റയ്ക്ക് നടപ്പാക്കിയ തന്ത്രം മാത്രമാകുമോ എന്നതാണ് ചോദ്യം. ഇവിടെയാണ് ഈ സ്വര്‍ണക്കടത്തില്‍ മറ്റുപലര്‍ക്കും പങ്കുണ്ടോയെന്ന സംശയത്തിന് ബലം കിട്ടുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....