ലീഗ് ചേരിപ്പോരിന് പുതിയ മാനം. മുനീറിന്റെ നേതൃത്വത്തില്‍ എടുത്ത തീരുമാനങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നടപ്പക്കില്ലന്ന ് ഉറപ്പു കിട്ടിയാതി പറഞ്ഞ് ഇബ്രാഹിം കുഞ്ഞ് വീണ്ടും കരുത്തുകാട്ടി യോഗങ്ങള്‍ വിളിച്ചു തുടങ്ങി. തന്നെയും മകനെയും എതിര്‍ക്കുന്നവര്‍ ലീഗ് വിടാന്‍ വാംകൂട്ടുകായെന്നും അവര്‍ക്കെതിരെ അച്ചടക്കനടപടിവേണമെന്നുമാണ് ഇവരുടെ ആവശ്യം. മുസ്ലിംലീഗ് എറണാകുളം ജില്ലാ കമ്മിറ്റി നല്‍കിയ പരാതിയില്‍ ഉന്നതാധികാര സമിതി നിയോഗിച്ച അന്വേഷണ കമീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കില്ലെന്ന് വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ അണികളെ അറിയിച്ചിരിക്കുന്നത്. എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വി ഇ അബ്ദുള്‍ ഗഫൂറിനെ മാറ്റില്ലെന്നും ഉന്നതനേതൃത്വം ഉറപ്പു നല്‍കിയതായും ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കുന്നത്. . ലീഗിന്റെ സമുന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയശേഷം ആലുവയില്‍ വിളിച്ചുചേര്‍ത്ത രഹസ്യഗ്രൂപ്പ് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. ശനിയാഴ്ച വൈകിട്ട് ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വസതിയിലായിരുന്നു യോഗം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങള്‍ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. ഡോ. എം കെ മുനീര്‍, അബ്ദുള്‍ റഹിമാന്‍ രണ്ടത്താണി എന്നിവര്‍ അംഗങ്ങളായ അന്വേഷണ സമിതി കഴിഞ്ഞദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടായിരുന്നു വിഷയം. ഇബ്രാഹിംകുഞ്ഞിന്റെ മകനാണ് വി ഇ അബ്ദുള്‍ ഗഫൂര്‍. ഇദ്ദേഹത്തെ നീക്കണമെന്നതായിരുന്നു ജില്ലയിലെ വിമത വിഭാഗം സംസ്ഥാന നേതൃത്വത്തിന് നല്‍കിയ പരാതിയിലെ ആവശ്യം. ഇക്കാര്യം അന്വേഷണ സമിതി റിപ്പോര്‍ട്ടിലും ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍, ഗഫൂറിനെ മാറ്റുന്ന പ്രശ്‌നമില്ലെന്ന് തനിക്ക് ഉറപ്പു ലഭിച്ചതായാണ് ഇബ്രാഹിംകുഞ്ഞ് ഗ്രൂപ്പ് നേതാക്കളുടെ യോഗത്തില്‍ പറഞ്ഞത്. സംസ്ഥാന നേതൃത്വം ഒപ്പമുണ്ട്. വിമത വിഭാഗത്തിന്റെ ആവശ്യങ്ങളൊന്നും അവര്‍ അനുവദിക്കില്ലെന്നും തന്നെ പിന്തുണയ്ക്കുന്ന ജില്ലാ നേതാക്കളെ ഇബ്രാഹിംകുഞ്ഞ് അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....