News Beyond Headlines

29 Friday
November

കേരളവിപ്‌ളവത്തിന് 102

  മാമൂലുകള്‍ അനുവദിച്ചു തന്നെ പെണ്ണിടങ്ങള്‍ക്ക് അപ്പുറത്തേക്ക് എത്തിനോക്കാന്‍ പോലും ധൈര്യമില്ലാതിരുന്ന കാലത്ത് അതിനെ ആവോളം വെല്ലുവിളിച്ച പെണ്‍ കരുത്തിന് ചൊവ്വാഴ്ച്ച 102 വയസ് ജീവിതത്തിനും രാഷ്ട്രീയത്തിനും രണ്ടിടങ്ങള്‍ ഇല്ലാത്ത മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തക. ഓരോ അണുവിലും അവര്‍ രാഷ്ട്രീയ നിലപാട് മുഖം നോക്കാതെ പ്രതിഫലിപ്പിച്ചു. ഇന്ത്യന്‍ ഇടതുപക്ഷ പാളയത്തിന്റെ അപൂര്‍വ്വതകളില്‍ ഒന്നുകൂടെയാണ് കെ ആര്‍ ഗൗരിയമ്മ. നിരോധനാജ്ഞ കാലത്തെ ഗൗരിയമ്മയുടെ ജയില്‍ ജീവിതം ലോകത്തെ തന്നെ അവിസ്മരിപ്പിക്കുന്നതായിരുന്നു. കേരളത്തെ അത് ഇളക്കി മറിച്ചിരുന്നു. ലാത്തിക്ക് ബീജമുണ്ടായിരുന്നു എങ്കില്‍, ഒരായിരം ലാത്തി കുഞ്ഞുങ്ങളെ ഞാന്‍ പ്രസവിക്കുമായിരുന്നു എന്ന് തെലുറക്കെ അവര്‍ പറഞ്ഞപ്പോള്‍ തകര്‍ന്നടിഞ്ഞത് കേരളത്തിന്റെ അധികാരകൊട്ടകളായിരുന്നു. നിരോധനങ്ങളുടെ കാലത്ത് തങ്ങളുടെ പ്രധാന ഉപജീവന മാര്‍ഗ്ഗമായ കയറിനൊപ്പം കമ്യുണിസവും ഇഴപൊട്ടാതെ ് ആലപ്പുഴക്കാര്‍ പിരിച്ചെടുത്തു. ഇത്തരത്തില്‍ ചുവപ്പ് ആഴത്തില്‍ വേരാഴ്ത്തിയ ആലപ്പുഴയുടെ മണ്ണില്‍ നിന്നാണ് കളത്തില്‍ പറമ്പില്‍ രാമന്‍ ഗൗരിയമ്മയുടെ നിലപാട് രൂപപ്പെട്ടത്. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ ചുവപ്പിന്റെ വഴിയിലേക്ക് ആകൃഷ്ടയായി. കുടുംബ പശ്ചാത്തലവും അതിന് ആക്കം കൂട്ടി. നിയമ ബിരുദം കരസ്ഥമാക്കിയ കേരളത്തിലെ ആദ്യത്തെ ഈഴവ പെണ്‍കുട്ടിയും ഗൗരിയമ്മ തന്നെ. 1957ല്‍ ലോകത്തില്‍ ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍ വന്ന കമ്യുണിസ്റ്റ് മന്ത്രി സഭയുടെ റവന്യു മന്ത്രിയായി. ചരിത്രത്തിന്റെ തോളോട് തോള്‍ ചേര്‍ന്ന് നിന്നു. സഹചാരിയായ സഖാവ് ടി വി തോമസ്സിനെ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം 1957ല്‍ തന്നെ ജീവിത പങ്കാളിയാക്കി. വീണ്ടും മാതൃകകളില്ലാത്ത മാതൃകയായി. 1964ഇല്‍ പാര്‍ട്ടി സി പി ഐ എം,സി പി ഐ എന്നിങ്ങനെ രണ്ടായി പിളര്‍ന്നു.ടി വി തോമസ്സും ഗൗരിയമ്മയും രണ്ടു ചേരികളിലായി.സ്വന്തം ജീവിതത്തെക്കാള്‍, ചുവപ്പ് അവര്‍ അത്രമാത്രം ഹൃദയത്തിലേറ്റിയിരുന്നു. എന്നാല്‍ കാലം പരീക്ഷിച്ചുകൊണ്ടെ ഇരുന്നു. 1994ല്‍ സി പി ഐ എമ്മില്‍ നിന്നും പുറത്തായി. ആലപ്പുഴ ജില്ലാ വികസന സമിതി രൂപീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പുറത്താക്കല്‍ നടപടിയിലേക്ക് നയിച്ചത്. എം വി ആറും കെ കരുണാകരനും ചേര്‍ന്ന് ഒരുക്കിയ രാഷ്ട്രീയ കെണിയായിരുന്നു ഇതെന്നാണ് പാര്‍ട്ടി നിരീക്ഷണം. ഈ കെണിയില്‍ ഗൗരിയമ്മ വീണു എന്നതായിരുന്നു പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെ പ്രമേയം. പുറത്താക്കപ്പെടും മുന്‍പ് തന്നെ അവര്‍ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തിയിരുന്നു. തല്‍ഫലമായി ജെ എസ്സ് എസ്സിന് രൂപം കൊടുത്തു. ജനാധിപത്യ സംരക്ഷണ സമിതി(ജെഎസ്എസ്) രൂപീകരിച്ച് ഗൗരിയമ്മ തന്റെ ജനപിന്തുണ പാര്‍ട്ടിക്ക് വെളിപ്പെടുത്തി കൊടുത്തു. ഒന്നില്‍ നിന്നും ഒരായിരമായി ആ വികാരം ആലപ്പുഴയില്‍ ആഞ്ഞ് വീശി. 'കേരം തിങ്ങും കേരള നാട്ടില്‍ കെ ആര്‍ ഗൗരി ഒറ്റക്കല്ല' എന്നിങ്ങനെ ഉള്ള മുദ്രാവാക്യവുമായി . യു ഡി എഫ് പാളയത്തിലേക്ക് പോയ ജെ എസ്സ് എസ്സ് ആദ്യ കാലങ്ങളില്‍, ആലപ്പുഴയില്‍ ഇടുപക്ഷത്തിന് പ്രതിസന്ധി തീര്‍ത്തു. 2001ഇല്‍ യു ഡി എഫ് മന്ത്രി സഭയില്‍ ഗൗരിയമ്മ കൃഷിമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.എന്നാല്‍ ചുവന്ന മനസ്സുമായി വലത് പാളയത്തില്‍ വേരാഴ്ത്താന്‍ അവര്‍ക്കായില്ല. ചര്‍ച്ചകള്‍ പലത് നടന്നു.ഒടുവില്‍ വലത് പാളയം വിടുന്നു എന്ന് ഗൗരിയമ്മ പ്രഖ്യാപിച്ചു. കാലം വീണ്ടും ഇവിടെ മുതല്‍ ചുവക്കുകയാണ്.അതിന് 20 വര്‍ഷമെടുത്തു . ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാ അംഗമായിരുന്നു ഗൗരിയമ്മ.അവര്‍ അന്ന് അതിനോട് പ്രതികരിച്ചത്,പ്രായമല്ല ജനങ്ങളുടെ കൂടെ നില്‍ക്കുക എന്നതാണ് ഒരു നല്ല രാഷ്ട്രീയ പ്രവര്‍ത്തകയുടെ മാനദണ്ഡം എന്നാണ്. 'മീന്‍ വെള്ളത്തില്‍ കഴിയുന്നത് പോലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കിടയില്‍ ജീവിക്കണം'.എന്നും ഈ 102 വയസിലും ഗൗരി അമ്മ പറയുന്നു. മക്കളില്ലാത്ത ഗൗരിയമ്മക്ക് പാര്‍ട്ടിയും സഹ ജീവികളും ആയിരുന്നു എല്ലാം. സഖാക്കള്‍ക്കും സഹജീവികള്‍ക്കും അവര്‍ അങ്ങിനെ അമ്മയുമായി. ചുവന്ന വഴിയിലൂടെ ഒരു ജനതയെ നയിച്ച, വിപ്ലവ ബോധ്യത്തിനാണ് നൂറ്റി രണ്ട് തികയുന്നത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....