News Beyond Headlines

29 Friday
November

പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തും പ്രചരണത്തിന് സോഷ്യല്‍ മീഡിയ

കൊവഡ് സ്ഥിതി ഇതേ രീതിയില്‍ തുടര്‍ന്നാലും കേരളം പഞ്ചാത്ത് തിരഞ്ഞെടുപ്പിലേക്ക് നീങ്ങും. അതിന്റെ നടപടികള്‍ വേഗത്തിലാക്കുകയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കലാശക്കൊട്ട് ഉള്‍പ്പെടെ ആള്‍ക്കൂട്ടമുണ്ടാകുന്ന പ്രചാരണപരിപാടികള്‍ കര്‍ശനമായി വിലക്കും. ഓരോ സ്ഥലത്തും സാഹചര്യത്തിന് അനുസരിച്ച് സ്ഥാനാര്‍ഥികളുടെ വീട് സന്ദര്‍ശനത്തിന് നിയന്ത്രണങ്ങളുണ്ടാകും. ഇതടക്കം കര്‍ശന മാനദണ്ഡം പെരുമാറ്റച്ചട്ടത്തില്‍ ഉള്‍പ്പെടുത്തും. ആരോഗ്യമാനദണ്ഡം കൃത്യമായി പാലിച്ച് തെരഞ്ഞെടുപ്പ് നടത്താമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വിലയിരുത്തല്‍. ഇതിനായി വിശദപദ്ധതി തയ്യാറാക്കും. ഒന്നേകാല്‍ ലക്ഷത്തോളം ഉദ്യോഗസ്ഥര്‍ക്ക് മാസ്‌കും കൈയുറയും നല്‍കേണ്ടിവരും. ഇതടക്കം അധികചെലവ് കണക്കാക്കി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. സാധാരണനിലയില്‍ ഏകദേശം 150 കോടി രൂപയാണ് ചെലവ്. ആരോഗ്യവിദഗ്ധരുമായി കൂടിയാലോചിച്ചശേഷം രാഷ്ട്രീയ പാര്‍ടികളുടെ യോഗം വിളിച്ച് കമീഷന്‍ വിശദമായി ചര്‍ച്ചചെയ്യും. വിശദമായ മാര്‍ഗനിര്‍ദേശം തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും 65 വയസ്സ് കഴിഞ്ഞവര്‍ക്കും ആവശ്യാനുസരണം തപാല്‍വോട്ടും പ്രോക്സിവോട്ടും അനുവദിക്കും. ഇതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഈ മാസംതന്നെ സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. കോവിഡ് പ്രതിരോധത്തിനൊപ്പം തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കലാണ് ലക്ഷ്യമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ വി ഭാസ്‌കരന്‍ പറഞ്ഞു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....