News Beyond Headlines

28 Thursday
November

മോന്‍സ് ഇടയുന്നു

 

കരുത്ത് കാട്ടാന്‍ പി ജെ ജോസഫ് കൂടുതല്‍ നേതാക്കളെ സ്വന്തംവിഭാഗത്തിലേക്ക് എത്തിക്കുന്നതിനെതിരെ ആ പാര്‍ട്ടിക്കുള്ളിലും മുറുമുറുപ്പ്. നിയമസഭാ സീറ്റും ജില്ലാ പഞ്ചായത്ത് സീറ്റും മോഹിച്ച് ജോസഫിനൊപ്പം ആദ്യം ചേര്‍ന്നവരും പഴയ വിശ്വസ്ഥനുമാണ് പുതിയ നീക്കത്തില്‍ അസ്വസ്ഥരായിരിക്കുന്നത്. പാര്‍ട്ടിയിലെ രണ്ടാമനായിരുന്ന മോന്‍സ് ജോസഫ് തന്നെയാണ് പുതിയ നീക്കത്തില്‍ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്. ഇടക്കാലത്ത് ഇടതു പാളയത്തിലേക്ക് പോയ ഫ്രാന്‍സിസ് ജോര്‍ജ് തിരികെ വന്നതാണ് മോന്‍സിന് വെല്ലുവിളി ആയിരിക്കുന്നത്. ജോസഫിനും മോന്‍സിനേക്കാള്‍ വിശ്വാസം ഫ്രാന്‍സിസ് ജോര്‍ജിനോടാണ്. കെ എം മാണി ജീവിച്ചിരുന്ന സമയത്ത് മോന്‍സ് കൂടുതലും മാണിയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ സമവായ റോള്‍ എടുത്തിരുന്നതിന് ജോസഫ് അംഗീകരിച്ചിരുന്നില്ല. എന്നാല്‍ അന്ന് കരുത്ത് കുറവായിരുന്നതിനാല്‍ ജോസഫ് എല്ലാം അംഗീകരിക്കുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ ഇതുവരെ മോന്‍സ് ജോസഫ് വിഭാഗത്തിനെ ന്യായീകരിക്കാന്‍ രംഗത്തുവന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇടത്തോട്ട് പോയാല്‍ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പുള്ള മൂന്ന് പേര്‍ കൂടി ജോസഫ് പക്ഷത്തേക്ക് വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിയമസഭാ സീറ്റ് നോക്കിയാണ് കേരളാ കോണ്‍ഗ്രസിലെ കളം മാറ്റം. അധികാര മോഹമായിരുന്നു മാണി പക്ഷത്ത് നിന്ന് പലരേയും ജോസഫ് പക്ഷത്ത് എത്തിച്ചത്. അത് തുടരാനാണ് സാധ്യത. ഇത് തന്റെ പ്രൗഡികുറയ്ക്കുമെന്ന് മോന്‍സിനറിയാം . അതിനുള്ള മറുമരുന്ന് തേടുകയാണ് മോന്‍സ്. . തിരുല്ലയിലെ വിക്ടര്‍ ടി തോമസും പുതുശ്ശേരിയും കളം മാറാന്‍ സാധ്യത ഏറെയാണ്്. ജോയ് എബ്രഹാമും പ്രിന്‍സ് ലൂക്കോസും കോട്ടയം പാര്‍ലമെന്റ് സീറ്റ് ആഗ്രഹിച്ചവരാണ്. മാണിയില്‍ നിന്ന് അത് കിട്ടാതെ വന്നതോടെ അവര്‍ കളം മാറി. സജി മഞ്ഞക്കടമ്പന്‍ ആഗ്രഹിച്ചത് പൂഞ്ഞാര്‍ സീറ്റായിരുന്നു. അതും കിട്ടിയില്ല. ഉണ്ണിയാടന്‍ ആഗ്രഹിച്ചത് പാര്‍ട്ടി വൈസ് പ്രസിഡന്റ് പദവും. അതും കിട്ടാതെ വന്നപ്പോള്‍ ഉണ്ണിയാടന്‍ ജോസഫിനൊപ്പമായി. ഇനി ഉള്ളവരില്‍ വിക്ടര്‍ ടി തോമസിനും പുതുശ്ശേരിക്കും ആഗ്രഹിക്കുന്ന സീറ്റുകള്‍ മത്സരിക്കാന്‍ കിട്ടില്ല. പെരാമ്പ്രയില്‍ മുഹമ്മദ് ഇഖ്ബാലിനും ഇടതു പക്ഷത്താണെങ്കില്‍ സീറ്റ് നഷ്ടമാകും. പാലാ സീറ്റ് മോഹിച്ച ഇജെ അഗസ്തിയും കുര്യാക്കോസ് പടവനും ജോസ് കെ മാണി ക്യാമ്പ് വിട്ടു കഴിഞ്ഞു. ഇതിനൊക്കെ താങ്ങാന്‍ ആവില്ല അതിനുവേണ്ടി കാശുചിലവാക്കാനും പിരിക്കാനുമില്ല എന്നതാണ് മോന്‍സിന്റെ നിലപാട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....