News Beyond Headlines

27 Wednesday
November

എന്‍ഡോസള്‍ഫാന്‍ ദുരിതനാട്ടില്‍ പുതിയ പദ്ധതി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമഗ്ര സാമൂഹിക വികസനത്തിന് നടപ്പാക്കുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം യാഥാര്‍ഥ്യമാകുന്നു. പദ്ധതിയുടെ ശിലാസ്ഥാപനം ആരോഗ്യ മന്ത്രി കെ കെ ശൈലജ നിര്‍വഹിക്കും. വിദഗ്ധ ആരോഗ്യ പരിപാലനം, ഫിസിക്കല്‍ റീഹാബിലിറ്റേഷന്‍, തൊഴില്‍ പരിശീലനം, വ്യക്ത്യാധിഷ്ഠിതമായ ശാരീരിക മാനസിക വികസനത്തിനുള്ള കോഴ്‌സുകള്‍, ഹൃസ്വ താമസം തുടങ്ങിയ കാര്യങ്ങള്‍ ഇവിടെയുണ്ടാകും. ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിന് രാജ്യത്തിലാദ്യമായി ഒരുങ്ങുന്ന മാതൃക പദ്ധതിയാണിത്. കഴിഞ്ഞ മാര്‍ച്ച് 14ന് നിശ്ചയിച്ച ഉദ്ഘാടനം കോവിഡ് 19 വ്യപാനത്തെ തുടര്‍ന്ന് മാറ്റുകയായിരുന്നു. എന്‍ഡോസള്‍ഫാന്‍ കീടനാശിനി ദുരന്തം വിതച്ച 11 പഞ്ചായത്തുകളിലുള്ളവര്‍ക്ക് വേഗത്തില്‍ എത്താവുന്ന മുളിയാര്‍ പഞ്ചായത്തിലെ മുതലപ്പാറയില്‍ 25.12 ഏക്കര്‍ സ്ഥലത്താണ് ഗ്രാമം. കാസര്‍കോട് നഗരത്തില്‍ നിന്ന് 13 കിലോമീറ്റര്‍ ദൂരമുണ്ട്. പത്ത് വര്‍ഷത്തിലധികമായി കടലാസിലൊതുങ്ങിയിരുന്ന ഗ്രാമം സര്‍ക്കാര്‍ 58.75 കോടി രൂപ ചെലവഴിച്ചാണ് സാക്ഷാത്കരിക്കുന്നത്. പ്ലാന്റേഷന്‍ കോര്‍പറേഷനില്‍ നിന്നാണ് ഭൂമി വാങ്ങിയത്. 14, 11.12 ഏക്കര്‍ വരുന്ന രണ്ട് ഭാഗങ്ങളിലായാണ് ഗ്രാമം. സാമൂഹ്യ സുരക്ഷാ മിഷനാണ് പ്ലാന്‍ തയ്യാറാക്കിയത്. നാലുഘട്ടങ്ങളിലായാണ് പൂര്‍ത്തീകരിക്കുക. ആദ്യഘട്ടത്തിലെ നിര്‍മാണത്തിന് കാസര്‍കോട് വികസന പാക്കേജില്‍ അഞ്ച് കോടി അനുവദിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനാണ് സാങ്കേതിക സഹായം നല്‍കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ -ഓപറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല. പുനരധിവാസ ഗ്രാമത്തില്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് പ്രത്യേക സംവിധാനമുണ്ടാകും. 12 പേര്‍ക്ക് വരെ താമസിക്കാവുന്ന 10 യൂണിറ്റുകളുണ്ടാവും. ഓരോ യൂണിറ്റിലും പ്രത്യേക കിടപ്പ് മുറി, അടുക്കള, റിക്രിയേഷന്‍ റൂം, രണ്ട് ലൈബ്രറി, വൊക്കേഷണല്‍ റിഹാബിലിറ്റേഷന്‍ ഫെസിലിറ്റി, പൂന്തോട്ടം, നാല് ഫിസിയോതെറാപ്പി റൂം, സ്‌കില്‍ ഡവലപ്മെന്റ് കേന്ദ്രങ്ങള്‍, ഡോക്ടര്‍ കണ്‍സള്‍ട്ടിങ് റൂം എന്നീ സൗകര്യങ്ങളുണ്ടാവും. സ്ത്രീകള്‍ക്ക് പ്രത്യേക പരിചരണം നല്‍കും. തൊഴില്‍ പരിശീലനം നല്‍കും. പുതുതായി എത്തുന്ന ഭിന്നശേഷികാര്‍ക്ക് ഹാഫ് വേ ഹോംസ് സ്ഥാപിക്കും. ഇതില്‍ കിടപ്പു മുറി, ശൗചാലയം, ജീവനക്കാരുടെ സ്ഥലം തുടങ്ങിയവയുണ്ടായിരിക്കും മലിനജല ശുദ്ധീകരണ പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ്, വിന്‍ഡ് മില്‍, മഴവെള്ള സംഭരണി, ജൈവകൃഷി, ഔഷധസസ്യങ്ങളുടെ പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളും ഗ്രാമത്തിലുണ്ടാകും.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....