കൊവിഡ് പ്രതിരോധത്തില്‍ കേരള മാതൃക നടപ്പിലാക്കിയ ധാരാവി സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ ദുരന്തമേഖലയായി മാറുന്നു എന്ന സൂചന നല്‍കിയ മേഖലയാണ് കേരള ചികിതസാ മോഡലിലൂടെ സാധാരണ നിലയിലേക്ക് മാറുന്നത്. കേരളത്തില്‍ ഒന്നാം ഘട്ടത്തില്‍ വിജയകരമായി നടപ്പിലാക്കിയ ഹോക്വാറന്റൈന്‍ രീതിയാണ് ഇവിടെ ഏര്‍പ്പെടുത്തിയത്. മഹാരാഷ്ട്രപൊലീസ് സന്നദ്ധപ്രവര്‍ത്തകര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍ എന്നിവര്‍ ഒന്നിച്ചു നിന്നു. കേരളത്തില്‍ നിന്ന് ഡോകറ്റര്‍മാരുടെ സംഘം തന്നെ മുബൈയില്‍ എത്തി ഈ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിച്ചു. കേന്ദ്രആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ചാണ് കേരളമോഡല്‍ അവിടെ നടപ്പിലാക്കാന്‍ തീരുമാനിച്ചത്. അതനുസരിച്ച് ഏപ്രില്‍ മാസത്തില്‍ കേരള ആരോഗ്യ മന്ത്രിയുമായി മഹാരാഷ്ട്രസംഘം ചര്‍ച്ച നടത്തി. ഇവിടുത്തെ ചികിത്‌സാ പ്രോട്ടോകോള്‍ അവിടെ ഏര്‍പ്പെടുത്താനുള്ള നടപടികള്‍ ഇതിനെ തുടര്‍ന്ന് ഉണ്ടായി. ലോകത്തെ വിറപ്പിച്ച മഹാമാരിയെ പിടിച്ചുകെട്ടാന്‍ പാടുപെടുന്ന വികസ്വര രാജ്യങ്ങള്‍ക്ക് ഒരു മാതൃക കൂടിയാണ് ഇപ്പോള്‍ കേരള മോഡലിലൂടെ തിരിച്ചുവരുന്ന ധാരാവി. മെയ് ആദ്യത്തെ അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ കേസുകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. പകുതിയിലധികം രോഗികള്‍ രോഗമുക്തരായി. എണ്‍പതോളം പേര്‍ ഒരു ശുചിമുറി പങ്കിടുന്ന ചേരിയില്‍ ഈ മാസം മരണങ്ങളുടെ എണ്ണവും കുറഞ്ഞു. കൊവിഡിനെ പിന്‍തുടരുക കണ്ടത്തി ക്വാറന്റൈന്‍ ചെയ്യുക എന്ന രീതിയാണ് കേരളത്തില്‍ ആദ്യം നടപ്പിലാക്കിയത്. മാര്‍ച്ച് 10 ന് തന്നെ കേരളത്തില്‍ ഇത് നടത്തിലാക്കിയിരുന്നു. തീയറ്ററുകള്‍ അടക്കം അടച്ചിട്ടുകൊണ്ടാണ് കേരളം ഇതിലേക്ക് മാറിയത്. മാര്‍ച്ച് 23 നാണ് ഇന്ത്യ ഒട്ടാകെ ലോക്ഡൗണ്‍ വന്നത്. അന്ന് ജനങ്ങളെ ഭയപ്പെടുത്തുന്നു എന്നാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്. ചേരിനിവാസികളുടെ ശരീര താപനില പരിശോധിച്ചു തുടങ്ങിയിരുന്നു. ഇതിനായി ഉദ്യോഗസ്ഥര്‍ 47,500 ഓളം വീടുകള്‍ കയറിയിറങ്ങി. 700,000 ഓളം പേരെ പരിശോധനയ്ക്ക് വിധേയമാക്കി. പനി ക്ലിനിക്കുകള്‍ സജ്ജീകരിച്ചു. രോഗലക്ഷണമുള്ളവരെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇതെല്ലാം ഫലം കണ്ടു. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ധാരാവി നിവാസികളില്‍ 51% പേരും സുഖം പ്രാപിച്ചു. മെയ് തുടക്കത്തില്‍ പുതിയ കേസുകള്‍ ഒരു ദിവസം ശരാശരി 60 ആയിരുന്നെങ്കില്‍ പിന്നീട് 20 ആയി കുറഞ്ഞു. ഇപ്പോഴും കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ മഹാരാഷ്ട്രയില്‍ നിന്ന് മടങ്ങിയിട്ടില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....