കൊവിഡ് പ്രോട്ടോക്കോളില്‍ ലോക മാതൃകയായി കേരളം. കോവിഡ് രോഗികളെ ആദ്യ ടെസ്റ്റ് പോസിറ്റീവായി 10 ദിവസം പിന്നിടുമ്പോള്‍ രോഗ ലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയും, ടെസ്റ്റില്‍ നെഗറ്റീവാകുകയും ചെയ്താല്‍ ഡിസ്ചാര്‍ജ് ചെയ്യാം എന്ന പുതിയ മാനദണ്ഡം നടപ്പാക്കുന്നതില്‍ വരുത്തിയ പരിഷ്‌കാരങ്ങളാണ് കേരളത്തിന് വീണ്ടും അഭിമാനമാവുന്നത്. രണ്ടു തവണ തുടര്‍ച്ചയായി നെഗറ്റീവ് ഫലം വന്നാല്‍ മാത്രം ഡിസ്ചാര്‍ജ് ചെയ്താല്‍ മതിയെന്ന നിബന്ധനയാണ് ഇതുവരെ കേരളം സ്വീകരിച്ചിരുന്നത്. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും മാര്‍ഗനിര്‍ദേശം അനുസരിച്ചാണു പുതിയ മാനദണ്ഡം വരുന്നത്. ഇതുസരിച്ച് ചെറിയ ലക്ഷണങ്ങള്‍ കാണിച്ച കോവിഡ് രോഗികളെയും രോഗലക്ഷണമില്ലെങ്കില്‍ പത്താം ദിവസം ടെസ്റ്റ് ചെയ്യാം. പക്ഷെ ഇതിലൊക്കെ കൂടുതല്‍ കരുതല്‍ നടപടികളാണ് സംസ്ഥാനം എടുക്കുന്നത്. കുറച്ചുദിവസകൂടി ക്വാറന്റൈനും പരിശോധനകളും തുടരുക കര്‍ശന നിരീക്ഷണത്തില്‍ തുടരുക തുടങ്ങിയ മാനദ്ണഡങ്ങളാണ് സര്‍ക്കാര്‍ സന്നദ്ധ പ്രവര്‍ത്തകരിലൂടെയും ആരോഗ്യ പ്രവര്‍ത്തകരിലൂടെയും നടപ്പിലാക്കുന്നത്. ഇത് ഇന്ത്യയില്‍ എങ്ങുമില്ല. ഡിസ്ചാര്‍ജ് ചെയ്യുന്നവര്‍ യാത്ര ചെയ്യുന്നതും ബന്ധുക്കളെ കാണുന്നതും വിവാഹങ്ങളിലും മറ്റു ചടങ്ങുകളിലും പങ്കെടുക്കുന്നതും 7 ദിവസത്തേക്ക് ഒഴിവാക്കും. ഇക്കാര്യം പൊലീസും സന്നദ്ധപ്രവര്‍ത്തകരും നിരീക്ഷിക്കാനാണ് സാധ്യത. ലക്ഷണമില്ലാത്തവര്‍ക്കും ചെറുലക്ഷണം മാത്രം ഉള്ളവര്‍ക്കും രോഗം സ്ഥിരീകരിച്ച് പത്താം ദിവസം പിസിആര്‍ പരിശോധന നടത്തും. നെഗറ്റീവായാല്‍ ഡിസ്ചാര്‍ജ് ചെയ്യാം. പോസിറ്റീവാണെങ്കില്‍ മറിച്ചുള്ള ഫലം വരുംവരെ ഒന്നിടവിട്ട ദിനങ്ങളില്‍ വീണ്ടും പരിശോധിക്കണമെന്നും പുതുക്കിയ മാനദണ്ഡത്തില്‍ പറയുന്നു. പനി, തൊണ്ടവേദന എന്നിവ ഉള്ളവരെ ലക്ഷണം പ്രകടമായി 14--ാം ദിവസമാണ് പരിശോധിക്കേണ്ടത്, എന്നാല്‍ ടെസ്റ്റ് നടത്തുന്നതിന് മുമ്പുള്ള മൂന്ന് ദിവസം ലക്ഷണമുണ്ടാകരുത്. എച്ച്ഐവി, ക്യാന്‍സര്‍, ന്യുമോണിയ ബാധിതര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരുടെ നില തൃപ്തികരമാണെങ്കില്‍ ലക്ഷണം തുടങ്ങി 14--ാം ദിവസം പരിശോധിക്കണം. ഏത് വിഭാഗത്തില്‍ ഉള്ളവരാണെങ്കിലും രണ്ടാം ടെസ്റ്റിന്റെ ഫലം പോസിറ്റീവായാല്‍ ചികിത്സ തുടരണം. ഒന്നിടവിട്ട ദിനങ്ങളില്‍ പരിശോധിച്ച് നെഗറ്റീവാകുമ്പോള്‍ ഡിസ്ചാര്‍ജ് ചെയ്യും. പോസിറ്റീവായാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പരിശോധിച്ച് നെഗറ്റീവ് റിസള്‍ട്ട് ആകുമ്പോള്‍ മാത്രം ഡിസ്ചാര്‍ജ് ചെയ്യും. പ്രകടമായ ലക്ഷണങ്ങള്‍ കാണിച്ചിരുന്ന കോവിഡ് രോഗിയെ ആദ്യ ടെസ്റ്റ് നടത്തി 14 ദിവസം പൂര്‍ത്തിയാകുന്ന ദിവസം വീണ്ടും ടെസ്റ്റ് നടത്താം. ടെസ്റ്റ് നടത്തുമ്പോള്‍ രോഗലക്ഷണം ഉണ്ടാകാന്‍ പാടില്ല. ഈ വിഭാഗത്തിലുള്ളവര്‍ക്ക് 14-ാം ദിവസവും രോഗലക്ഷണം ഉണ്ടെങ്കില്‍ രോഗലക്ഷണം മാറുന്നതിന്റെ പിറ്റേ ദിവസം ടെസ്റ്റ് ചെയ്യാം. എപ്പോള്‍ ഡിസ്ചാര്‍ജ് ചെയ്താലും അതിന് 3 ദിവസം മുന്‍പ് രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ പാടില്ല. മറ്റു രോഗങ്ങളുള്ള കോവിഡ് രോഗികളെയും ഈ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഡിസ്ചാര്‍ജ് ചെയ്യും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....