നാല് വര്‍ഷമോ അതില്‍ കൂടുതലോ വാഹന നികുതി അടയ്ക്കാതെ വീഴ്ച വരുത്തിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ കുടിശ്ശിക അടയ്ക്കാം. 2020 മാര്‍ച്ച് 31 വരെ നാല് വര്‍ഷത്തെ നികുതി കുടിശ്ശികയുള്ളവര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പദ്ധതി പ്രകാരം സ്വകാര്യവാഹനങ്ങള്‍ക്ക് നികുതിയും, അധികനികുതിയും, പലിശയും ഉള്‍പ്പെടെ തുകയുടെ 40 ശതമാനം മാത്രം അടച്ചാല്‍ മതി. പൊതുകാര്യ വാഹനങ്ങള്‍ക്ക് 30 ശതമാനം തുകയാണ് അടയ്‌ക്കേണ്ടത്. നിയമ നടപടി ഒഴിവാക്കി രജിസ്റ്റര്‍ നമ്പര്‍ ക്യാന്‍സല്‍ ചെയ്യാം. വാഹനം നിലവിലില്ല എന്നുള്ള സത്യവാങ്ങ്മൂലം 100 രൂപ മുദ്രപത്രത്തില്‍ ഉടമയോ അനന്തരാവകാശിയോ ആര്‍.ടി.ഓഫീസിലോ, സബ് ആര്‍.ടി.ഓഫീസിലോ, നല്‍കി നിശ്ചിത നികുതി അടച്ച് റവന്യൂ റിക്കവറി നടപടികളില്‍ നിന്നും ഒഴിവാകാം. ആര്‍ക്കെല്ലാം പ്രയോജനം ലഭിക്കും ? കൈമാറ്റപ്പെട്ട വാഹനം എവിടെയുണ്ടെന്ന് അറിയാത്തവര്‍ക്കും, നികുതി കുടിശ്ശികയ്ക്ക് നോട്ടീസ് ലഭിച്ചവര്‍ക്കും ആര്‍.സി. ബുക്ക് സറണ്ടര്‍ ചെയ്യാതെ വാഹനം പൊളിച്ചവര്‍ക്കും അസല്‍ അര്‍.സി. ഇല്ലാത്തതിനാല്‍ ആര്‍.സി. ക്യാന്‍സല്‍ ചെയ്യാന്‍ കഴിയാതിരുന്നവര്‍ക്കും ക്ഷേമ നിധി കുടശ്ശികയുള്ളവര്‍ ഉടമ മരണപ്പെട്ട് മരണാനന്തരം കൈമാറ്റം നടത്താന്‍ കഴിയാതിരുന്നവര്‍, പെര്‍മിറ്റ് സറണ്ടര്‍ ചെയ്ത് കാര്‍ നിരക്കില്‍ നികുതി ഒടുക്കിയിരുന്ന ബസ് ഉടമകള്‍, വാങ്ങിയ ആള്‍ പേര് മാറ്റിയെടുക്കാതിരുന്നതിനാല്‍ നികുതി കുടിശ്ശികയുടെ ബാധ്യതയും മറ്റ് നിയമം തടസ്സമുള്ളവര്‍, നികുതി ഒടുക്കാന്‍ കഴിയാതെ രജിസ്‌ട്രേഷന്‍ നമ്പറും, ഉടമസ്ഥാവകാശവും നിയമപരമായി നീക്കി കിട്ടാനുള്ളവരും, ജി-ഫോം അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും നികുതി ബാധ്യതയില്‍ നിന്നും ഭാവിയില്‍ ഉണ്ടാവാന്‍ ഇടയുള്ള നിയമപരമായ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിവാകാനുള്ള അവസരം കൂടിയാണിത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....